അഭയ കേസ്: 'കോടാലിയാണോ കൈക്കോടാലിയാണോ ഉപയോഗിച്ചത്? അത് ആദ്യമറിയണം': കെന്നഡി കരിമ്പിന്‍കാലയില്‍
കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് പറയുന്നത് കോടാലിയാണോ കൈ കോടാലിയാണോ എന്ന് കോടതിക്ക് സംശയം വന്നിട്ടുണ്ട് എങ്കില്‍ അതിന് ഒരുപാട് പ്രാധാന്യമുണ്ട് എന്ന് വേള്‍ഡ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെന്നഡി കരിമ്പിന്‍കാലയില്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടാലി ഉപയോഗിക്കണം എങ്കില്‍ രണ്ട് കൈയും വേണമെന്നും എന്നാല്‍ കൈ കോടാലി ആണ് എങ്കില്‍ ഒറ്റക്കൈ മതിയാകും എന്നും കെന്നഡി കരിമ്പിന്‍കാലയില്‍ പറഞ്ഞു. കോടാലി എന്താണ് എന്ന് അറിയാത്ത അഭിഭാഷകനെ അത് എന്താണെന്ന് ധരിപ്പിച്ചത് കോടതിയാണ് എന്ന ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാമര്‍ശത്തിനുളള മറുപടി പറയവേയായിരുന്നു കെന്നഡി കരിമ്പിന്‍കാലയിലിന്റെ വിശദീകരണം.

കോടാലി ഉപയോഗിച്ച് വെട്ടണമെങ്കില്‍ അതിന്റെ ലക്ഷ്യം ഫിക്സഡ് ആയിരിക്കും എന്നും ഇത് ഉപയോഗിച്ചവര്‍ക്ക് അറിയാമെന്നും കെന്നഡി കരിമ്പിന്‍കാലയില്‍ പറഞ്ഞു. ഈ കേസില്‍ കോടാലിയാണോ കൈ കോടാലിയാണോ എന്നൊരു സംശയം വന്നിട്ടുണ്ട്. എന്താണ് അതിന്റെയൊരു പ്രത്യേകത എന്ന് മനസിലാക്കിയിട്ടാണോ പറയുന്നത് എന്ന് തനിക്ക് സംശയമുണ്ട് എന്നും കെന്നഡി കരിമ്പിന്‍കാലയില്‍ പറഞ്ഞു.

മൂവ് ചെയ്യുന്ന ഒന്നിനെ കോടാലി കൊണ്ട് വെട്ടുക എളുപ്പമല്ല എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് അത് കോടാലിയാണോ, കൈ കോടാലി ആണോ എന്ന് കോടതിയില്‍ സംശയം വന്നിട്ടുണ്ട് എങ്കില്‍ അതിന് ഒരുപാട് പ്രാധാന്യമുണ്ടെന്നാണ് താന്‍ കാണുന്നു എന്നും കെന്നഡി കരിമ്പിന്‍കാലയില്‍ അഭിപ്രായപ്പെട്ടു. പത്ത് മുപ്പത് കൊല്ലമായി കോടതികളില്‍ നിന്നും കോടതികളിലേക്ക് പോയ കേസ് ആണിത്.

അടയ്ക്ക രാജു ഒരു മാധ്യമത്തിന് കൊടുത്ത ബൈറ്റില്‍ കാശ് കൊടുത്താല്‍ കൂടുതല്‍ പറയാം എന്ന് പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്ക് പൊന്നും കുടമായ സഭാവിരുദ്ധര്‍ക്ക് കണ്‍കണ്ട ദൈവമായ മനുഷ്യസ്നേഹി അടയ്ക്ക രാജു അങ്ങനെ പറയുന്നത് നമ്മള്‍ കേട്ടതാണല്ലോ എന്നും കെന്നഡി കരിമ്പിന്‍കാലയില്‍ ചോദിച്ചു. അദ്ദേഹം പാതിരായ്ക്ക് വെളുപ്പിന് നാല് മണിക്കോ മൂന്ന് മണിക്കോ പെണ്ണ് പിടിക്കാനോ അല്ലെങ്കില്‍ അവിഹിതത്തിനോ വിശുദ്ധ വസത്രത്തില്‍ മതിലും ചാടി വന്ന പുരോഹിതനെ ഇടിമിന്നലിന്റെ വെളിച്ചത്തില്‍ കണ്ടു എന്നാണ് പറയുന്നത്.

നേരം വെളുക്കുന്നതിന് മുമ്പ് തന്നെ ഫുള്‍ തണ്ണിയായ ഇടക്കിടക്ക് കഞ്ചാവായ ഈ മാന്യനായ സാക്ഷി പറഞ്ഞു വിശ്വസിക്കണമെന്ന് എന്നും അദ്ദേഹം പരിഹസിച്ചു. എന്നാല്‍ നല്ല നീലച്ചടയന്റെ ആരാധകനായ സാക്ഷിയെ ഹൈക്കോടതി അംഗീകരിച്ചിട്ടില്ല. കോടാലിയുടേയും കൈ കോടാലിയുടേയും ഉപയോഗിക്കുന്ന രീതിയി വ്യത്യാസമുണ്ട്. എന്താണ് അതിന്റെയൊരു പ്രത്യേകത എന്ന് മനസിലാക്കിയിട്ടാണോ പറയുന്നത് എന്ന് തനിക്ക് സംശയമുണ്ട് എന്നും കെന്നഡി കരിമ്പിന്‍കാലയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അഭയ കൊലക്കേസ് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികളുടെ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധി. സിസ്റ്റര്‍ സ്റ്റെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 5 ലക്ഷം രൂപ കെട്ടി വെക്കണം, പ്രതികള്‍ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പ്രതികളുടെ ഹര്‍ജിയില്‍ നിര്‍ണായക വിധി പറഞ്ഞത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണ് എന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടിരുന്നത്.
വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications