കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജാമ്യങ്ങളുടെ വസന്തം... അടയ്ക്കാ രാജുവിനെ കേള്‍ക്കാം നമുക്ക്..'

Google Oneindia Malayalam News

മലപ്പുറം: സിസ്റ്റര്‍ അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ വമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ഒരു കന്യാസ്ത്രീയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ പേരില്‍ ജയിലിലായ ഫാദര്‍ ഫ്രാങ്കോക്ക് ജാമ്യം എന്ന തുടങ്ങുന്ന ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം ലഭിച്ചതിനെതിരെയും ജലീല്‍ വിമര്‍ശിക്കുന്നുണ്ട്. 'കേസിലെ സാക്ഷിയായ അടയ്ക്കാ രാജു മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

ജലീല്‍ പറഞ്ഞത്:
'ജാമ്യങ്ങളുടെ വസന്തം'ഒരു കന്യാസ്ത്രീയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ പേരില്‍ ജയിലിലായ ഫാദര്‍ ഫ്രാങ്കോക്ക് ജാമ്യം.അഭയ എന്ന പാവം കന്യാസ്ത്രീയെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന് ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട, ലോകായുക്ത സിറിയക് ജോസഫിന്റെ ഭാര്യാ സഹോദരീ ഭര്‍ത്താവിന്റെ ജേഷ്ഠന്‍ ഫാദര്‍ കോട്ടൂരിനും ജീവപര്യന്തം തടവിന് ശിക്ഷിക്കാപ്പട്ട സിസ്റ്റര്‍ സെഫിക്കും ജാമ്യം.
മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വെച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച പ്രതികള്‍ക്ക് ജാമ്യം.അടയ്ക്കാ രാജുവിനെ കേള്‍ക്കാം നമുക്ക്, അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

jaleel

വിമാനത്തിലെ പ്രതിഷേധം;'പ്രതികൾ ജാമ്യം ലഭിക്കേണ്ടവരല്ല, അപായപ്പെടുത്താൻ യാത്ര ചെയ്തു';എംവി ജയരാജന്‍വിമാനത്തിലെ പ്രതിഷേധം;'പ്രതികൾ ജാമ്യം ലഭിക്കേണ്ടവരല്ല, അപായപ്പെടുത്താൻ യാത്ര ചെയ്തു';എംവി ജയരാജന്‍

1


കേസില്‍ ഉപാധികളോടെയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വെയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികള്‍ ആകരുത് എന്നിവയാണ് ജാമ്യവ്യവസ്ഥകള്‍. വിചാരണ കോടതിയുടെ ശിക്ഷാ വിധി മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രന്‍, സി.ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ നടപ്പാക്കുന്നത് നിര്‍ത്തിവച്ചു. പ്രതികളെ വെറുതെ വിട്ടതിന് വിമര്‍ശനവുമായി അടയ്ക്കാ രാജു രംഗത്തുവന്നിരുന്നു.

ഇത് ഞങ്ങടെ പ്രിയങ്ക തന്നാണോ.....കണ്ണുതള്ളി ആരാധകർ

2


അതേസമയം, വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച മൂന്ന് പ്രതികള്‍ക്കും ഹൈക്കോടതി വ്യഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. പ്രതികളില്‍ ഒരാളായ സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യം നല്‍കുകയും അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും ജാമ്യം അനുവദിക്കുകയും ആണ് ചെയ്തത്.

3


വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ രണ്ട് വട്ടം മുദ്രാവാക്യം വിളിച്ചിരുന്നു. വിമാനത്തില്‍ നടന്നത് മുദ്രാവാക്യം വിളി മാത്രം ആണ്. അതിന് വധശ്രമത്തിന് കേസെടുക്കാന്‍ സാധിക്കില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. വിമാനത്താവളത്തിന് ഉളളില്‍ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമാണെന്നും കേസ് പരിഗണിക്കവെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

4


കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച ഇവരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തള്ളി മാറ്റുകയായിരുന്നു. ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ കണ്ടപ്പോള്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആര്‍സിസിയില്‍ രോഗിയെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞതാണ് ഇവര്‍ വിമാനത്തില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു. വിമാനത്തിലുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ആരോപിച്ചിരുന്നു.

Recommended Video

cmsvideo
Abhaya Case | Sister Abhaya യെ കൊന്നവർക്ക് ജാമ്യം | *Kerala

English summary
abhaya case: kt jaleel said we must hear abhaya case witness adakka raju
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X