കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ് പ്രതികളുടെ നാര്‍ക്കോ ടെസ്റ്റ് വീഡിയോ ജസ്റ്റിസ് സിറിയക് ജോസഫ് നേരത്തെ കണ്ടു: ജോമോന്‍ പുത്തന്‍പുരക്കല്‍

Google Oneindia Malayalam News

കോട്ടയം: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളുടെ നാര്‍ക്കോ പരിശോധനയുടെ വീഡിയോ, ജസ്റ്റിസ് സിറിയക് ജോസഫ് കണ്ടിരുന്നെന്ന് കേസില്‍ നിയമപോരാട്ടം നടത്തിയ ആക്ടിവിസ്റ്റ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. ' ദൈവത്തിന്റെ സ്വന്തം വക്കീല്‍' എന്ന തന്റെ ആത്മകഥയിലാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഇക്കാര്യം വിശദീകരിക്കുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങും.

നാര്‍ക്കോ പരിശോധനയുടെ വീഡിയോ സിറിയക് ജോസഫ് ഫോറന്‍സിക് ലാബിലെത്തി കണ്ടു എന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്. ആ സമയത്ത് കര്‍ണാടക ചീഫ് ജസ്റ്റീസ് ആയിരുന്നു സിറിയക് ജോസഫ്. 2008 മേയ് 24-നാണ് ഫോറന്‍സിക് ലാബില്‍ സിറിയിക് ജോസഫ് മിന്നല്‍ സന്ദര്‍ശനം നടത്തി വീഡിയോ കണ്ടത് എന്നാണ് അദ്ദേഹം പറയുന്നത്. 45 മിനിറ്റോളം സിറിയക് ജോസഫ് അവിടെ ഉണ്ടായിരുന്നു.

abhaya

ഇക്കാര്യം, സി ബി ഐ എസ് പി നന്ദകുമാരന്‍ നായരുടെ റിപ്പോര്‍ട്ടിലുമുണ്ട് എന്നാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ അവകാശപ്പെടുന്നത്. ജസ്റ്റിസ് സിറിയക് ജോസഫ് അവിടെ എത്തിയതിന്റെ ചിത്രവും വീഡിയോയും സി ബി ഐ സമര്‍പ്പിച്ചിരുന്നു. ലാബിലെ അഡീഷണല്‍ ഡയറക്ടറായിരുന്ന ഡോ എസ് മാലിനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2008 നവംബര്‍ 19-നാണ് സിസ്റ്റര്‍ അഭയ ക്കേസിലെ പ്രതികളെ സി ബി ഐ അറസ്റ്റ് ചെയ്തത്.

ഇതെന്താ മത്സ്യകന്യകയോ..? എന്തായാലും പൊളിച്ചു ദീപ്തി... വൈറല്‍ ചിത്രങ്ങള്‍

ഇവരെ അറസ്റ്റ് ചെയ്യുന്നതിനും ആറ് മാസം മുമ്പായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫിന്റെ സന്ദര്‍ശനം. നാര്‍ക്കോ പരിശോധന പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ അനുമതി തേടണമെന്നേ പറഞ്ഞിട്ടുള്ളൂ എന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നു. ഈ കേസില്‍ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പരിശോധന നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇക്കാര്യം വിചാരണക്കോടതി മുമ്പാകെ ബോധിപ്പിക്കുന്നതില്‍ സി ബി ഐ. പരാജയപ്പെട്ടു എന്നും ജോമോന്‍ പറയുന്നു. അതോടൊപ്പം കേസില്‍ നല്ലൊരു സാക്ഷിയാകേണ്ട എസ് ദാസിന്റെ മൊഴിയെടുത്തപ്പോഴും സി ബി ഐക്ക് ഗുരുതര വീഴ്ച പറ്റിയെന്നാണ് ജോമോന്‍ പറയുന്നത്. സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിന് സമീപമുള്ള ജെറുസലേം പള്ളിയുടെ കാവല്‍ക്കാരനായിരുന്നു എസ് ദാസ്.

പ്രവാചക നിന്ദ; ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് ലോകരാജ്യങ്ങളോട് പാകിസ്ഥാന്‍, പ്രതിഷേധമറിയിച്ച് ഇറാനുംപ്രവാചക നിന്ദ; ഇന്ത്യയെ പരസ്യമായി ശാസിക്കണമെന്ന് ലോകരാജ്യങ്ങളോട് പാകിസ്ഥാന്‍, പ്രതിഷേധമറിയിച്ച് ഇറാനും

പ്രതികള്‍ കോണ്‍വെന്റിന്റെ മതില്‍ ചാടി പോകുന്നത് കണ്ടെന്ന് ദാസ് പറഞ്ഞിരുന്നു. എന്നാല്‍, മൊഴി രേഖപ്പെടുത്തിയപ്പോള്‍, സിസ്റ്റര്‍ അഭയ മരിച്ച രാത്രി എന്നുള്ളത് കൃത്യമായി ചോദിച്ച് എഴുതിയിരുന്നില്ല. ഇത് വലിയ വീഴ്ചയായി. മറ്റൊരു സാക്ഷിയായ അടയ്ക്ക രാജു എല്ലാ പ്രതികളെയും സംഭവ സമയത്ത് സ്ഥലത്ത് കണ്ടെന്ന് പറയുന്നുണ്ടെന്നും രണ്ട് മൊഴികളും ഒത്തുനോക്കിയാല്‍ കുറവ് കണ്ടെത്താമായിരുന്നു എന്നുമാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നത്.

Recommended Video

cmsvideo
രമയുടെ കണ്ടെത്തലുകള്‍ കോടതിക്ക് വലിയ മതിപ്പായിരുന്നു | Oneindia Malayalam

English summary
Abhaya Case: narco test video of defendants was seen by Justice Cyriac Joseph, Jomon Puthenpurakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X