കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്; സിബിഐക്ക് തിരിച്ചടി, നാർക്കോ പരിശോധന നടത്തിയ ആരെയും വിസ്തരിക്കേണ്ടെന്ന് കോടതി!

Google Oneindia Malayalam News

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സിബിഐക്ക് തിരിച്ചടി. ഫാ.തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരുടെ ഹര്‍ജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. നാർക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. രിശോധനയുമായി ബന്ധപ്പെട്ട ആരെയും വിസ്തരിക്കുതെന്നും ഉത്തരവിൽ പറയുന്നു.

നാർക്കോ പരിശോധന ഭരണഘടനാവിരുദ്ധമാണെന്ന് പ്രതികൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം സിസ്റ്റർ അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ച കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

Abhaya case

അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻ പുരയ്ക്കലാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. അഭയ കേസിൽ ഫാ. ജോസ് പൂതൃക്കയിലിന്റെ പങ്ക് വ്യക്തമല്ലെന്ന് കോടതി പറഞ്ഞു. ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ. സ്റ്റെഫി എന്നിവരുമായി സൗഹൃദമുണ്ടെന്ന് കരുതി ജോസ് പൂതൃക്കയിൽ കുറ്റക്കാരനാണെന്ന് കരുതാനാകില്ല. സുഹൃത്തായതുകൊണ്ട് മാത്രം ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.

English summary
Abhaya case; setback for cbi in high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X