Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏട്ടാ, ഈ വേദന മറികടക്കാൻ ഉറപ്പായും പ്രപഞ്ചം നിങ്ങൾക്ക് ഊർജ്ജം നൽകും'; ​ഗോപിസുന്ദറെ ആശ്വസിപ്പിച്ച് അഭയ

അമ്മയുടെ വിയോ​ഗത്തിന്റെ വേദനയിലാണഅ സം​ഗീത സംവിധായകൻ ​ഗോപിസുന്ദർ. അമ്മയുടെ വിയോഗത്തിന് പിന്നാലെ അദ്ദേഹം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ഇപ്പോൾ അമ്മയുടെ വിയോ​ഗത്തിൽ ​ഗോപി സുന്ദറിനെ ആശ്വസിപ്പിച്ചെത്തിയിരിക്കുകയാണ് ​ഗായിക അഭയ ഹിരണ്മയി.

ഈ വേദന മറികക്കാൻ പ്രപഞ്ചം അദ്ദേഹത്തിന് ഊർജ്ജം നൽകട്ടെയെന്നും അമ്മ കാവൽ മാലാഖയായി ഒപ്പം ഉണ്ടാവുമെന്നും അഭയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അമ്മ എന്നും വഴികാട്ടിയായി ഇനിയുള്ള കാലം അത്രയും ഉണ്ടാകുമെന്നും അഭയ കുറിച്ചു. ​ഗോപി സുന്ദറിനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അഭയയുടെ കുറിപ്പ്.

'' താങ്കളുടെ സം​ഗീതത്തിന്റെ നാൾവഴികൾ എനിക്ക് അറിയാം. നിങ്ങൾ അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ എണ്ണമറ്റ് തമിഴ് ​ഗാനങ്ങളിൽ തുടങ്ങിയതാണ് നിങ്ങളുടെ സം​ഗീത യാത്ര. അവർ നിങ്ങളുടെ വഴികാട്ടിയാവട്ടെ ഇനിയുള്ള കാലം അത്രയും! ഈ വേദന മറികടക്കാൻ ഏട്ടാ ഉറപ്പായും പ്രപഞ്ചം നിങ്ങൾക്ക് വേണ്ട ഊർജ്ജം നൽകും. നിങ്ങളുടെ അമ്മയിലൂടെ , അവർ നിങ്ങളുടെ അവരിലൂടെ സുഖപ്പെടും, അഭിയ കുറിച്ചു.

gopi sundar

അതേ സമയം ​ഗായിക അമൃത സുരേഷും ​ഗോപി സുന്ദറിന്റെ അമ്മയ്ക്ക് ആദരാഞ്ജലികൾ നേർന്നു. ​ഗോപിയുടെ അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അമൃത അമ്മാ എന്ന ക്യാപ്ഷനോടെയാണ് അമൃത ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസമാണ് ​ഗോപി സുന്ദറിന്റെ അമ്മ, ലിവി സുരേഷ് ബാബു അന്തരിച്ചത് തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. അമ്മയുടെ വിയോ​ഗത്തിന് പിന്നാലെ ​ഗോപി സുന്ദർ വികാരനിർഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. തനിക്ക് ജീവിതവും സ്നേഹവും സ്വപ്നങ്ങളെ പിന്തുടരാനുള്ള ശക്തിയും നൽകിയത് അമ്മയാണെന്നും താൻ സൃഷ്ടിക്കുന്ന എല്ലാം മ്യൂസിക് നോട്ടുകളിലും അമ്മ പകർന്ന സ്നേഹമുണ്ടെന്നും ​ഗോപി സുന്ദർ കുറിച്ചു.

നിങ്ങൾ പോയിട്ടില്ല, എന്റെ ഹൃദയത്തിലും സം​ഗീതത്തിലും എന്റെ ഓരോ ചുവടുകളിലും നിങ്ങൾ ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ശാന്തിക്കായി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പക്ഷേ നിങ്ങൾ എന്നോടൊപ്പം ഉണ്ട്, എന്നെ നോക്കുന്നുണ്ട്, എനിക്കറിയാം,നിങ്ങൾ എല്ലായ്പ്പോഴും എന്റെ ശക്തിയും വഴി കാട്ടിയുമാകും, '' ​ഗോപി സുന്ദർ ഫേസ്ബുക്കിൽ കുറിച്ചു. ​ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ച് കൊണ്ട് കമന്റുകളുമായി എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+