Get Updates
Get notified of breaking news, exclusive insights, and must-see stories!

'പണമുണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് ശരണം നഗ്നതാ പ്രദര്‍ശനം': 'പൊന്നിക്ക'യ്ക്ക് അഭയ ഹിരണ്‍മയിയുടെ മറുപടി

സമൂഹമാധ്യമങ്ങളിലൂടെ പലപ്പോഴും അധിക്ഷേപങ്ങള്‍ നേരിട്ട കലാകാരിയാണ് അഭയ ഹിരണ്‍മയി. ഒരു പക്ഷെ അടുത്ത കാലത്ത് അഭയ ഹിരണ്‍മയിയോളം ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയായ വ്യക്തികള്‍ വളരെ കുറവായിരിക്കും. പലപ്പോഴും ഇത്തരം സമീപനങ്ങള്‍ക്കെതിരെ താരം ശക്തമായ മറുപടിയുമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നിട്ടും അധിക്ഷേപങ്ങള്‍ക്ക് യാതൊരു കുറവുമുണ്ടായിട്ടില്ലെന്നാണ് താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം കുറിപ്പും വ്യക്തമാക്കുന്നത്.

തന്റെ പോസ്റ്റിന് താഴെ മോശം കമന്റ് രേഖപ്പെടുത്തിയ സാജിദ് അബ്ദുൾ ഹമീദ് എന്നയാളെ തുറന്ന് കാട്ടുകയാണ് അഭയ ഹിരണ്‍മയി. 'സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ'- എന്നായിരുന്നു സാജിദ് അബ്ദുൾ ഹമീദ് എന്ന അക്കൗണ്ടിൽ നിന്നും വന്ന കമന്റ്.

 abhyahiranmyi

ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ശക്തമായ മറുപടിയാണ് അഭയ ഹിരണ്‍മയി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം എന്നാണ് സർക്കാസം രൂപത്തില്‍ അഭയ ഹിരണ്‍മയി കുറിക്കുന്നത്.

'സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമര്‍ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്‌കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും' അഭയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

abhyahiranmyi

നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ അഭയയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന് താഴെയും അധിക്ഷേപ കന്റുമായി സാജിദ് അബ്ദുള്‍ ഹമീദ് വീണ്ടുമെത്തി. ചെയ്തത് വല്യ അപരാധമായി പോയി പോലും . പൊതുജന മധ്യത്തിൽ എന്തും ചെയ്യും . ആരെങ്കിലും വിമർശിച്ചാൽ "അയ്യോ " സ്ത്രീ " വനിതാ " ഈ ടാഗോക്കെ എടുതു തൂകി പിന്നെ നിലവിളിയായി . ഒരു പൊതുസമൂഹത്തിൽ ജീവിക്കുകയാണ് നിങ്ങളും ഞാനും അല്ലാതെ ആമസോൺ കാട്ടിലലല്ല, മാഡം എന്നാണ് സാജിദ് വീണ്ടും കുറിക്കുന്നത്.

അപ്പോൾ പൊതുമര്യാദകളും സാമൂഹ്യമായ കടപ്പാടുകളും എനിക്കും നിങ്ങൾക്കും ഉണ്ട് . അതിനു വേണ്ടി ശബ്‌ദിക്കുന്നവരും അല്ലാത്തവരും ഉണ്ട് . ശബ്‌ദിക്കുന്നവരെല്ലാം കേരളത്തിലെ കുട്ടികളെയും നാടിൻറെയും മുഴുവൻ സാംസ്‌കാരിക ഉന്നമനം എടുതു തലയിലെറ്റിയവർ ആവണം എന്നില്ല . പരിഷ്ക്കാരം എന്ന പേരിൽ ഡ്രസ്സ് ഇട്ടതുകൊണ്ട് മാത്രം വിവരവും വിവേകവും തിരിച്ചറിവും ഉണ്ടാകില്ല . നിങ്ങൾക്ക് നിങ്ങളിൽ തന്നെ അതിനു ഒരുപാട് ഉദാഹരണങ്ങൾ ഉണ്ടാകുമല്ലോ . പോസ്റ്റിട്ട് എന്നെ അങ്ങോട്ട് തൂക്കികൊല്ലാമെന്നു വിചാരിച്ചു കാണും . മസ്തിഷ്കം ഒരുപാട് വളരാനുണ്ട് .ടേക്ക് കെയർ . ഈ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത് മാഡം മഹാപാപമായി പ്രഖ്യാപിച്ചതിനാൽ അണ്‍ ചെയ്തിട്ടുണ്ടെന്നും സാജിദ് കുറിച്ചു.

എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതെന്ന ചോദ്യവുമായി ചിലർ വീണ്ടും രംഗത്ത് വന്നു. എന്നാല്‍ അതിന് മറുപടി പറയാന്‍ സാജിദ് തയ്യാറായില്ല. ഈ കമന്റ് ഇടുന്നതിനു മുൻപ് തങ്കൽ അലോജിക്കണമയിരുന്നു നിങ്ങളുടെ മസ്തിഷ്‌കം എത്രത്തോളം വളർന്നു എന്ന്. സ്വന്തം മസ്തിഷ്കം വളരാതെ മാട്ടുള്ളവരുടെ മസ്തിഷ്കം വളർത്താൻ പോയാൽ അങ്ങനെ ഇരിക്കും. സ്വയം നാറിയപ്പോ ഈ ചേട്ടനു കുരു പൊട്ടിയെന്ന് തോന്നുന്നു. ഇതിന്റെ ഒക്കേ വല്ല ആവശ്യവും ഉണ്ടയിരുന്നോ?- എന്നുമാണ് ആളുകള്‍ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+