അഭയ കേസ്: വിചാരണ കൂടാതെ വിട്ടയച്ച ഫാ. പൂതൃക്കയിലിനെതിരെ സിബിഐ കോടതിയില്‍ അപ്പീല്‍ നല്‍കും
തിരുവനന്തപുരം: കേരള സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷിടിച്ച അഭയ കേസില്‍ പ്രതികളെ കുറ്റക്കാരെന്നു കണ്ടത്തിയ സിബിഐ കോടതി ഇന്ന് വിധിപ്രഖ്യാപിച്ചിരിക്കുകയാണ്. കേസില്‍ ഒന്നും മൂന്നു പ്രതികളായ ഫാ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കാണ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
എന്നാല്‍ കേസില്‍ രണ്ടാം പ്രതി ആയിരുന്ന ഫാ ജോസഫ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയക്കുകകയായിരുന്നു. കേസില്‍ നിന്നും ഫാ ജോസഫ് പൂതൃക്കലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയല്‍ അപ്പീല്‍ പോകുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ സിബിഐ കോടതിയെ അറിയിച്ചു.
കൊലപാതകം നടന്ന ദിവസം രാത്രി മോഷണത്തിനായി കോണ്‍വെന്റിലെത്തിയ അടയ്ക്കാ രാജു എന്ന കോട്ടയം സ്വദേശിയുടെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. നിരവധി തവണ തന്നെ സ്ഴാധിനിക്കാന് പ്രതിഭാഗം ശ്രമിച്ചതായി രാജു വെളിപ്പെടുത്തിയിരുന്നു.
ലൈംഗികതയും ലകൊലപാതകവുമാണ് കേസിന്റെ ആകെ തുകയെന്ന് അന്വേഷമ ഉദ്യോഗസ്ഥനായ നന്ദകുമാര്‍ കോടതിയില്‍ മൊഴി നല്കി. അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്നും ആത്മഹത്യാ ചെയ്യാന്‍ കിണറ്റില്‍ ചാടിയ അഭയയുടെ തല കിണറ്റില്‍ ഇടിച്ചാണ് മരണ കാരണമായ മുറിവുണ്ടായതെന്നുമായിരുന്നു പ്രഭാഗം വാദം.
നൂറിലധികം സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ ഒന്നാം സാക്ഷി അടക്കമുള്ള പ്രധാന സാക്ഷികള്‍ മരിച്ചിരുന്നു.. കേസില്‍ 49 പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിച്ചു. 8 പേര് കൂറുമാറി. പ്രതിഭാഗത്ത് നിന്ന് ഒരു സാക്ഷിയെ പോലും വിസ്തരിച്ചില്ല. മജിസ്ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്കിയ ശേഷം പിന്മാറിയ പ്രോസിക്യൂഷന് രണ്ടാം സാക്ഷി സഞ്ജു പി മാത്യുവിനെതിരെ സിബിഐ നിയമനടപടി സ്വീകരിച്ചു.
പൗരോഹിത്യ ശുശ്രീഷകളില് നിന്നും വിരമിച്ച ഫാ.തോമസ് കോട്ടൂര്‍ തെള്ളകം ബിടിഎം ഹോമിലാണ് താമസം. സന്യസ്ത സമൂഹത്തില്‍ അംഗമായ സിസ്റ്റര്‍ സെഫി കൈപ്പുഴ സെന്റ് ജോസഫ്സ് മത്തിലാണ് താമസം.
കേസില്‍ പ്രതിയയാക്കപ്പെടതിനുശേഷം ആത്മഹത്യ ചെയ്ത എഎസ്ഐ വിവി അഗസ്റ്റിനെയും പിന്നീട് പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടു നിന്നു എന്നായിരുന്നു അഗസ്റ്റിനെതിരായ ആരോപണം.
ക്രൈം ബാരാഞ്ച് മുന്‍ ഡിവൈഎസ്പി കെ സാമുവേലിനെയും മുന്‍ എസ്പി കെടി മൈക്കിള്‍ എന്നവരേയും പ്രതിചേര്‍ത്തിരുന്നു. തെഴിവുകള്‍ നശിപ്പിച്ചെന്ന കേസില്‍ നിന്ന് മൈക്കിളിനേയും മരണത്തെ തുടര്‍ന്ന് സാമുവേലിനേയും ഒഴാവാക്കി. അഭയയുടെ മാതാപിതാക്കളായ കോട്ടയം സ്വദേശികളായ അരീക്കര ഐക്കരക്കുന്നേല്‍ തോമസും ലീലാമ്മയും 2016ല്‍ മരിച്ചു.