കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദീപയടി' ന്യായീകരണ തിലകത്തിനോടും, വെട്ടുകിളി കൂട്ടങ്ങളോടും; ആരോപണങ്ങള്‍ക്ക് അഭിജിത്തിന്‍റെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയിലായിരുന്നു ഓപ്പണ്‍ വോട്ട് അടക്കം രണ്ട് വോട്ടുകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ച കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്തും പുലിവാല് പിടിക്കുന്നത്. അഭിജിത്തിന്‍റെ ഇടതുകൈയിലെ ചൂണ്ടുവിരലിലും നടുവിരലിലുമായിരുന്നു മഷി പുരട്ടിയിരുന്നത്.

<strong>ഫാനി ശക്തിയാര്‍ജ്ജിക്കുന്നു!! ഇന്നും നാളെയും അതിശക്തമായ കാറ്റും മഴയും!</strong>ഫാനി ശക്തിയാര്‍ജ്ജിക്കുന്നു!! ഇന്നും നാളെയും അതിശക്തമായ കാറ്റും മഴയും!

ഇത് ചൂണ്ടികാട്ടി അഭിജിത്തിനെതിരെ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. ഓപ്പണ്‍ വോട്ട് ചെയ്യുമ്പോള്‍ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരുട്ടുക.വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ അഭിജിത്ത് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുയാണ് അഭിജിത്ത് ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

'ദീപയടി'

'ദീപയടി'

പ്രിയ സുഹൃത്തുക്കളെ..,
ഇനിയൊരു മറുപടി വേണ്ടന്ന് കരുതിയതാണ്, പക്ഷേ സത്യം ബോധ്യപ്പെട്ടിട്ടും കള്ളപ്രചരണം നടത്തുന്ന ദേശാഭിമാനി, ഈ വാർത്ത,തേഡ് ഐ, നേരറിയാൻ, അഴിമുഖം, ഇത്യാദി ഓൺലൈൻ/പ്രിൻറ്ഡ് മീഡിയകളോടും 'ദീപയടി' എന്ന വാക്ക് കേരളത്തിന് സംഭാവന ചെയ്ത ന്യായീകരണ തിലകത്തിനോടും, വെട്ടുകിളി കൂട്ടങ്ങളോടും ഒരിക്കൽ കൂടി,
നിങ്ങളുടെ അറിവിലേക്കായി.

നൂറ്റിപ്പത്താം ബൂത്തിൽ

നൂറ്റിപ്പത്താം ബൂത്തിൽ

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി അസംബ്ലിയിലെ എരമംഗലം പ്രദേശത്ത് നൂറ്റിപ്പത്താം ബൂത്തിൽ വോട്ട് ചെയ്ത വ്യക്തിയാണ് ഞാൻ.. ഇതേ ദിവസം, ഇതേ ബൂത്തിൽ എൻറെ അമ്മമ്മയുടെ കമ്പാനിയൻ ആയി ഓപ്പൺ വോട്ടും ചെയ്തിട്ടുണ്ട്.. പ്രായാധിക്യമുള്ള അമ്മമ്മയുടെ കാഴ്ചയിലെ വ്യക്തത കുറവാണ് ഓപ്പൺ വോട്ട് ചെയ്യാൻ ഇടയായ സാഹചര്യം.

അമ്മമ്മയോടൊപ്പം

അമ്മമ്മയോടൊപ്പം

പോളിംഗ് ബൂത്തിൽ അമ്മമ്മയോടൊപ്പം ചെന്ന് ഫോം 14Aഫിൽ ചെയ്ത്, പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെ കൂടി, ബൂത്തിലെ എല്ലാ മുന്നണികളുടെയും ഏജൻറ്മാരുടെ മറ്റ് ഒബ്ജക്ഷൻ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് ഞാൻ ഓപ്പൺ വോട്ട് ചെയ്തത്. ഇത് ജനാധിപത്യത്തിന്റെ ഭാഗമായി സാധുകരിക്കപ്പെടുന്ന വോട്ടാണ്..

വ്യക്തതക്കായി,

വ്യക്തതക്കായി,

വ്യക്തതക്കായി,

*ഓപ്പൺ വോട്ട് ചെയ്തത് അമ്മമ്മയുടേത്
* ഓപ്പൺ വോട്ട് ചെയ്തത് ഒരേ ബൂത്തിൽ (ബൂത്ത് നമ്പർ 110, എ.യു.പി സ്കൂൾ എരമംഗലം)
* വോട്ടറുടെ കൂടെയാണ് കമ്പാനിയൻ ആയി പോളിംഗ് ബൂത്തിൽ ചെന്നതും, ഓപ്പൺ വോട്ട് ചെയ്യുന്നതുവരെ ഉണ്ടായിരുന്നതും

ഓപ്പൺ വോട്ട്

ഓപ്പൺ വോട്ട്

* പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടെ ഫോം 14A ഫിൽ ചെയ്തു നൽകിയതിനുശേഷമാണ് ഓപ്പൺ വോട്ട് രേഖപ്പെടുത്തിയത്
*പോളിങ് ഏജൻറ് മാരുടെ ഒരുതരത്തിലുമുള്ള ഒബ്ജക്ഷൻ ഉണ്ടായിരുന്നില്ല..

മഷി പുരട്ടിയതാണ് പ്രശ്നമെങ്കിൽ

മഷി പുരട്ടിയതാണ് പ്രശ്നമെങ്കിൽ

എന്റെ കൈവിരലുകളിൽ മഷി പുരട്ടിയതാണ് പ്രശ്നമെങ്കിൽ അത് എൻറെ തെറ്റല്ലെന്നും മറിച്ച് പോളിംഗ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയ ഉന്നതാധികാരികളുടെ പിഴവ് ആണെന്നും, ഈ ബൂത്തിൽ മാത്രമല്ല പല ബൂത്തുകളിലും ഉദ്യോഗസ്ഥർക്ക് ഈ പിഴവ് പറ്റിയിട്ടുണ്ട്.

ഇടത്തെ കയ്യിലെ വിരലിലും

ഇടത്തെ കയ്യിലെ വിരലിലും

അപ്പോൾ അതിനു മറുപടി നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട അധികാരികൾ ആണെന്നും ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തട്ടെ...(വോട്ടർ ആയ അമ്മമ്മയുടെ ഇടത്തെ കയ്യിലെ വിരലിലും മഷിപുരട്ടിയിട്ടുണ്ട്)

പോളിംഗ് ബൂത്തിൽ

പോളിംഗ് ബൂത്തിൽ

ഗൾഫിൽ ഉള്ളവരുടെയും, മരണപ്പെട്ടുപോയവരുടെയും, കള്ള വോട്ട് ചെയ്യുന്നവർ അവരുടെ കള്ളവോട്ടിനെ ന്യായീകരിക്കാൻ ഞാൻ ചെയ്ത വോട്ടിനെ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ആരുടെ വോട്ടുകൾ ആണോ ചെയ്തത് അവരോടൊപ്പം പോളിംഗ് ബൂത്തിൽ എത്തി, പ്രിസൈഡിങ് ഓഫീസറുടെ അനുമതിയോടുകൂടി ഫോം 14Aഫിൽ ചെയ്ത്, ഒബ്ജക്ഷൻ ഇല്ലാതെയാണ് വോട്ടിംഗ് നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ്...

ക്യൂ

ക്യൂ

(ഞാൻ മൂന്ന് മണിക്കൂറോളം ക്യൂ നിന്നതാണ് നിങ്ങളുടെ പ്രശ്നം എങ്കിൽ, ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ വേണ്ടി ബൂത്തിൽ ഉള്ളവർ പറഞ്ഞപ്പോൾ സ്നേഹപൂർവ്വം അത് നിരസിക്കുകയാണ് ചെയ്തത്.

വെട്ടുകിളി കൂട്ടങ്ങളുടെ

വെട്ടുകിളി കൂട്ടങ്ങളുടെ

വോട്ടുചെയ്ത പോസ്റ്റ് 'പബ്ലിക്കിൽ' നിന്ന് 'ഫ്രണ്ട്സ് ഓൺലി' ആക്കിയത് ആയിരുന്നു പ്രശ്നമെങ്കിൽ 'വെട്ടുകിളി കൂട്ടങ്ങളുടെ' ശല്യം കൊണ്ടായിരുന്നുവെന്നും, പിന്നീടത് പബ്ലിക് തന്നെ ആക്കിയിട്ടുമുണ്ട്..)

സഖാക്കളും, സുഹൃത്തുക്കളും

സഖാക്കളും, സുഹൃത്തുക്കളും

ഈ പോസ്റ്റിലൂടെ എങ്കിലും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ സഖാക്കളും, സുഹൃത്തുക്കളും തയ്യാറാകണമെന്ന് സൂചിപ്പിക്കട്ടെ.. മറിച്ചെന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കള്ളപ്രചരണം നടത്താതെ തിരഞ്ഞെടുപ്പ് കമ്മീഷനിലോ, പോലീസിലോ എനിക്കെതിരെ പരാതി കൊടുക്കാൻ നിങ്ങൾ തയ്യാറാകണമെന്ന് ഓർമ്മിപ്പിക്കട്ടെ...

കെഎം അഭിജിത്ത്

ഫേസ്ബുക്ക്

English summary
Abhijith Km on Bogus Voting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X