അഭിലാഷ് മോഹന്‍ മാതൃഭൂമി വിട്ട് റിപ്പോർട്ടറിലേക്ക്; കൂടെ ജിമ്മി ജെയിംസും മറ്റൊരു പ്രമുഖനും
മലയാളം ടിവി ന്യൂസ് ചാനല്‍ രംഗത്ത് വീണ്ടും ശ്രദ്ധേയമായ കൂടുമാറ്റം. പ്രമുഖ മാധ്യമപ്രവർത്തകന്‍ അഭിലാഷ് മോഹന്‍ മാതൃഭൂമി ന്യൂസ് ചാനലില്‍ നിന്നും റിപ്പോർട്ടർ ടിവിയിലേക്ക് എത്തും. മാതൃഭൂമിയില്‍ അസിസ്റ്റന്റ് എഡിറ്റർ ചുമതല വഹിക്കുന്ന അഭിലാഷിനെ കാത്തിരിക്കുന്നത് റിപ്പോർട്ടറിലെ ഉന്നത പദവി തന്നെയാണ്. അഭിലാഷ് മോഹനെ കൂടാതെ ഏഷ്യാനെറ്റിലെ മുന്‍ മാധ്യമപ്രവർത്തകനായിരുന്ന ജിമ്മി ജെയിംസ്, തങ്ങളുടെ തന്നെ മുന്‍ പ്രസിഡന്റായിരുന്ന അനില്‍ അയിരൂർ എന്നിവരേയും റിപ്പോർട്ടർ തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചേക്കുമെന്ന് സൂചനയുണ്ട്.
റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റല്‍ ഹെഡ്ഡായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലേക്ക് ചുവടുമാറ്റിയിരുന്നു. ബാർക്ക് റേറ്റിങ് പോരില്‍ ഏഷ്യാനെറ്റുമായി നിരന്തരം പോരടിച്ച് ഒന്നാം സ്ഥാനം കയ്യടക്കിയതിന് പിന്നാലെയുള്ള ഈ നീക്കം റിപ്പോർട്ടറിന് കനത്ത തിരിച്ചടിയായിരുന്നു. ഈ ക്ഷീണം തീർക്കുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് ടെലിവിഷന്‍ വാർത്താവതരണ രംഗത്ത് ഏറെ ആരാധകരുള്ള അഭിലാഷ് മോഹനെ റിപ്പോർട്ടർ തങ്ങളുടെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നത്.

പുതിയ കൂടുമാറ്റം അഭിലാഷ് മോഹന് പഴയ തട്ടകത്തിലേക്കുള്ള മടങ്ങിവരവ് കൂടിയാണ്. നേരത്തെ, അതായത് നികേഷ് കുമാറിന്റെ കാലത്ത് ദീർഘനാള്‍ റിപ്പോർട്ടറിന്റെ മുഖമായിരുന്നു അഭിലാഷ് മോഹന്‍. ചാനല്‍ റേറ്റിങ്ങില്‍ പിന്തള്ളപ്പെട്ട് കിടക്കുമ്പോഴാണ് അഭിലാഷ് മോഹന്‍ നയിക്കുന്ന ചർച്ചകള്‍ക്ക് നിരവധി കാഴ്ച്ചാക്കാർ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. പിന്നീട് 2019 ല്‍ റിപ്പോർട്ടർ വിട്ട അദ്ദേഹം മീഡിയ വണ്ണിലും അതിന് ശേഷം മാതൃഭൂമിയിലേക്കും എത്തുകയായിരുന്നു.
അഭിലാഷ് മോഹന്‍
കണ്ണൂർ സ്വദേശിയായ അഭിലാഷ് മോഹൻ, തലശ്ശേരിയിലെ സർ സയ്യിദ് കോളേജിൽ നിന്ന് ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻ ബിരുദം നേടി. കേരള സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം (കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ്) ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം, 2008 കൈരളി ടിവിയിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്.
രണ്ട് വർഷത്തിന് ശേഷം 2010 ആഗസ്തിൽ അദ്ദേഹം കൈരളി വിട്ട് ഇന്ത്യാവിഷൻ ചാനലിൽ ചേർന്നു. 2014 ജൂലൈ വരെ ഇന്ത്യാവിഷനിലായിരുന്നു. പിന്നീട് നികേഷ് കുമാർ റിപ്പോർട്ടർ ചാനല്‍ ആരംഭിച്ചപ്പോള്‍ അവിടെ പ്രധാനപ്പെട്ട റോളിലേക്കും എത്തി. അഞ്ച് വർഷത്തിലേറെ നീണ്ട റിപ്പോർട്ടർ ടിവിയിലെ ജോലിക്ക് ശേഷം അഭിലാഷ് മോഹൻ മീഡിയ വൺ ചാനലിൽ എത്തുകയായിരുന്നു.
ജിമ്മി ജെയിംസ്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ഏഷ്യാനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ ജിമ്മി ജെയിംസ് 2021 ലാണ് ഏഷ്യാനെറ്റ് വിടുന്നത്. രാജ്യത്ത് സാമ്പത്തിക സുസ്ഥിരതയും സുതാര്യതയും ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന സ്വതന്ത്ര സംവിധാനമായ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുടെ മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ഹെഡ് ആയി നിയമനം ലഭിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം ചാനല്‍ ജീവിതത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയത്.
2001-ൽ ഏഷ്യാനെറ്റിൽ ചേർന്ന ജിമ്മി ജെയിംസ് കോട്ടയം, കൊച്ചി, തിരുവനന്തപുരം ബ്യൂറോകളിൽ റിപ്പോർട്ടറായി പ്രവർത്തിച്ചു. പ്രൈം ടൈം ചര്‍ച്ചയായ ന്യൂസ് അവര്‍ അവതാരകരില്‍ ഒരാള്‍ കൂടിയായ ജിമ്മി ജെയിംസ് പോയിന്റ് ബ്ലാങ്ക് എന്ന അഭിമുഖ പരമ്പരയില്‍ നടത്തിയ നിരവധി അഭിമുഖങ്ങളും ശ്രദ്ധേയമായിരുന്നു. മികച്ച അന്വേഷണാത്മക റിപ്പോർട്ടിംഗ്, റിപ്പോർട്ടിംഗ്, മികച്ച അഭിമുഖം തുടങ്ങിയ വിഭാഗങ്ങളിലായി മൂന്ന തവണ സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ജിമ്മി കരസ്ഥമാക്കിയിട്ടുണ്ട്.
അനില്‍ അയിരൂർ
സീ കേരളത്തിന്റെ ചീഫ് ചാനൽ ഓഫീസർ ചുമതലയില്‍ നിന്നുമാണ് അനില്‍ അയിരൂർ വീണ്ടും റിപ്പോർട്ടർ ടിവിയിലേക്ക് മടങ്ങിയെത്തുന്നത്. ഫ്ളവേഴ്സ്, ട്വന്റി ഫോർ ചാനലുകളുടെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നതിന് ശേഷമായിരുന്നു അനില്‍ റിപ്പോർട്ടർ ടിവിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications