കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂബക്കര്‍ സിദ്ദീഖിന് അഭിമന്യുവിന്റെ പ്രായം; കൊന്നത് എസ്ഡിപിഐ അല്ല, ആര്‍എസ്എസ്, ആസൂത്രിതം...

  • By Desk
Google Oneindia Malayalam News

കൊച്ചി: ഒരു മാസം മുമ്പാണ് മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടത്. എസ്ഡിപിഐ-ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. മുഴുവന്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. അഭിമന്യു വധത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ഇതാ മറ്റൊരു കൊലപാതകം.

കാസര്‍കോട് സിപിഎം പ്രവര്‍ത്തകനായ അബൂബക്കര്‍ സിദ്ദീഖ് കൊല്ലപ്പെട്ടിരിക്കുന്നു. പ്രതികള്‍ ആര്‍എസ്എസ്-ബിജെപി ബന്ധമുള്ളവര്‍. എസ്ഡിപിഐക്കാര്‍ പ്രതികളായ കേസില്‍ സ്വീകരിച്ച നടപടികള്‍ സൂചിപ്പിച്ച് സമാനമായ നടപടികള്‍ കാസര്‍ക്കോട്ടെ കൊലപാതക കേസിലും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ... ഒരു തരത്തില്‍ സിപിഎമ്മിനുള്ള കൊട്ട് കൂടിയാണ് ബല്‍റാമിന്റെ പ്രതികരണം. മൗനമാചരിച്ചാല്‍ തങ്ങള്‍ തുറന്നുപറയുമെന്നാണ് ബല്‍റാമിന്റെ നിലപാട്....

അഭിമന്യു വധക്കേസില്‍

അഭിമന്യു വധക്കേസില്‍

അഭിമന്യു വധക്കേസില്‍ പോലീസ് നടപടികള്‍ വേഗത്തിലായിരുന്നു. പ്രതികളെ പിടികൂടാന്‍ പോലീസ് പഴുതടച്ച അന്വേഷണം നടത്തി. നിരവധി പേര്‍ കേസില്‍ അറസ്റ്റിലാകുകയും ചെയ്തു. സംസ്ഥാനത്തുടനീളം എസ്ഡിപിഐ ഓഫീസുകള്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു.

മുഴുവന്‍ പ്രതികളെ ഇതുവരെ...

മുഴുവന്‍ പ്രതികളെ ഇതുവരെ...

അഭിമന്യു കേസിലെ മുഴുവന്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. അഭിമന്യുവിനെ കുത്തിയവരെ പിടികൂടിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് സിപിഎം ബന്ധമുള്ളവര്‍ തന്നെ രംഗത്തുവന്നിരുന്നു.

ഞെട്ടല്‍ മാറുംമുമ്പ്

ഞെട്ടല്‍ മാറുംമുമ്പ്

അഭിമന്യു കേസിന്റെ ഞെട്ടല്‍ മലയാളികള്‍ക്ക് മാറിയിട്ടില്ല. അതിന് മുമ്പാണ് സിപിഎം പ്രവര്‍ത്തകനായ അബൂബക്കര് സിദ്ദീഖ് കാസര്‍ക്കോട് കൊല്ലപ്പെട്ടിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ നിന്ന് എത്തിയതാണ് യുവാവ്. മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതത്തിലേക്ക് നയിച്ചെന്ന് സൂചനകള്‍ വന്നിട്ടുണ്ട്.

 അഭിമന്യുവിന്റെ പ്രായം

അഭിമന്യുവിന്റെ പ്രായം

ഈ ഘട്ടത്തിലാണ് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. അഭിമന്യുവിന്റെതിന് സമാനമായ പ്രായമാണ് അബൂബക്കര്‍ സിദ്ദീഖിനും. വാര്‍ത്തകളില്‍ കാണുന്നത് സത്യമാണെങ്കില്‍ സംഭത്തിന് പിന്നില്‍ രാജ്യം ഭരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകരാണെന്നും ബല്‍റാം പരിഹസിക്കുന്നു.

എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റ്

എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റ്

അഭിമന്യു കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പഴയ പല കേസുകളുമായി ബന്ധപ്പെട്ടും എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. വാര്‍ത്താ സമ്മേളനം നടത്തി പുറത്തിറങ്ങിയ എസ്ഡിപിഐ നേതാക്കളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയാണ് വിടി ബല്‍റാം. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഭീകരവാദ സംഘടനയല്ല, പകരം

ഭീകരവാദ സംഘടനയല്ല, പകരം

കാസര്‍ക്കോട് സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പേര് അബൂബക്കര്‍ സിദ്ധിഖ്. മഹാരാജാസിലെ അഭിമന്യുവിന്റെ ഏതാണ്ട് അതേ പ്രായം. വാര്‍ത്തകളില്‍ കാണുന്നത് പ്രകാരം കൊന്നത് എസ്ഡിപിഐ എന്ന മതമൗലിക ഭീകരവാദ സംഘടനയല്ല, രാജ്യം ഭരിക്കുന്ന സാംസ്‌ക്കാരിക പ്രസ്ഥാനമായ ആര്‍എസ്എസ് ആണ്.

പെട്ടെന്നുണ്ടായ കശപിശയല്ല

പെട്ടെന്നുണ്ടായ കശപിശയല്ല

പെട്ടെന്നുണ്ടായ കശപിശയും സംഘര്‍ഷവുമല്ല, ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. അതിനാല്‍ ശക്തമായ പോലീസ് നടപടികള്‍ ഉണ്ടാകണം. ഭീകരപ്രവര്‍ത്തനമായിത്തന്നെ ഇതിനെ കാണണം. കാര്യാലയങ്ങള്‍ റെയ്ഡ് ചെയ്യണം. നേതാക്കന്മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം. സര്‍ക്കാര്‍ അര്‍ജ്ജവത്തോടെ പ്രതികരിക്കണം, ഇടപെടണം.
'വര്‍ഗീയത തുലയട്ടെ'

 മൗനമാചരിച്ചാല്‍

മൗനമാചരിച്ചാല്‍

വഴിമരുന്ന് ഇട്ടുകൊടുക്കാതിരിക്കാന്‍ വേണ്ടി ചിലര്‍
മൗനമാചരിക്കാനാണ് ഉദ്ദേശ്യമെങ്കില്‍
ഞങ്ങള്‍ പറയാന്‍ തന്നെയാണ് തീരുമാനം- എന്ന് സൂചിപ്പിച്ചാണ് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

സൗദിയില്‍ എല്ലാം വളരെ പെട്ടെന്ന്!! കനേഡിയന്‍ അംബാസഡറെ പുറത്താക്കി; ബന്ധം അവസാനിപ്പിച്ചുസൗദിയില്‍ എല്ലാം വളരെ പെട്ടെന്ന്!! കനേഡിയന്‍ അംബാസഡറെ പുറത്താക്കി; ബന്ധം അവസാനിപ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിനെ പുറത്താക്കല്‍, നടിമാരുടെ രാജി... ടൊവിനോയുടെ പ്രതികരണം ഇങ്ങനെനടി ആക്രമിക്കപ്പെട്ട കേസ്, ദിലീപിനെ പുറത്താക്കല്‍, നടിമാരുടെ രാജി... ടൊവിനോയുടെ പ്രതികരണം ഇങ്ങനെ

English summary
Abhimanyu-Aboockar Sidiq Murder: VT Balram MLA Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X