കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മവ്യൂഹത്തിലെ അഭിമന്യു; അഭിമന്യൂ മഹരാജാസിന്‍റെ ജീവിതം സിനിമയാകുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: അന്യം നിന്നുപോയെന്ന് കരുതിയ ക്യാമ്പസ് കൊലപാതക രാഷ്ട്രീയത്തെ കേരളത്തിന്റെ കലാലയങ്ങളിലേക്ക് അഭിമന്യുവിന്റെ കൊലപാതകതകത്തിലൂടെ എസ്ഡിപിഐ-ക്യാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകര്‍ തിരിച്ചു കൊണ്ടുവരികയായിരുന്നു. മഹാരാജാസ് കോളേജിന് അത്രമേല്‍ പ്രിയപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ ആയിരുന്നു അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ നഷ്ടമായത്.

വട്ടവടയിലെ കുടിലിലെ ദാരിദ്രത്തോടും പട്ടിണിയോടും പടവെട്ടി മഹാരാജാസിലെത്തി അഭിന്യുവിന്റെ കഥ അറിഞ്ഞപ്പോള്‍ ഉള്ളുപിടഞ്ഞവരാണ് മലയാളികള്‍. കഷ്ടപ്പാടിലും നിറഞ്ഞ പുഞ്ചിരിതൂകുന്ന മുഖവുമായി സൗഹൃദങ്ങള്‍ തീര്‍ത്ത അഭിമന്യു കേരളത്തിന്റെ ഹൃദയത്തിലേറ്റ മുറിവായി മാറുകയായിരുന്നു. അഭിമന്യുവിന്റെ കഥ സിനിമയക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ഒരുക്കൂട്ടം സിനിമാപ്രവര്‍ത്തകര്‍..

അഭിമന്യു

അഭിമന്യു

അഭിമന്യുവിന്റെ ആ നിറഞ്ഞ പുഞ്ചിരി ഒരു നീറ്റലായി മലയാളികളുടെ മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. വിശക്കുന്ന വയറിനെ നിറക്കാനും, ദാരിദ്രം നിറഞ്ഞ തന്റെ ഇരുട്ട ചുറ്റുപാടുകളില്‍ വെളിച്ചം വീശാനും നിറയുന്ന ചിരിയുമായി നടന്നകന്നവനായിരുന്നു അഭിമന്യു. അഭിമന്യുവിന്റെ നെഞ്ചില്‍ മാത്രമായിരുന്നില്ല വര്‍ഗ്ഗീയ വാദികള്‍ കത്തികുത്തിയിറക്കിയത്, അത് മലയാളിയുടെ മതേതരത്വ മനസ്സില്‍ കൂടിയായിരുന്നു.

വെള്ളിത്തിരയില്‍

വെള്ളിത്തിരയില്‍

മതേതര മനസ്സുകളുടെ നെമ്പരമായി മാറിയ അഭിമന്യുവിന്റെ കഥ വെള്ളിത്തിരയില്‍ എത്തുകയാണ്. റെഡ് മലബാര്‍ കോമ്രോഡ് സെല്‍ എന്ന വാട്‌സാപ്പ് കൂട്ടായ്മയുടെ നേത്യത്വത്തിലാണ് അഭിമന്യുവിന്റെ ജീവിതം സിനിമയാക്കുന്നത്. പത്മവ്യൂഹത്തിലെ അഭിമന്യു എന്നാണ് സിനിമയുടെ പേര്.

വിനീഷ് ആരാധ്യ

വിനീഷ് ആരാധ്യ

അഭിമന്യുവിന്റെ നാട്, വിദ്യാഭ്യാസകാലം, മഹാരാജാസ് കോളേജ് ജീവിതം, രാഷ്ട്രീയം, മരണം, തുടങ്ങി ജീവിതവുമായി ബന്ധപ്പെടുത്തിയാണ് സിനിമ ഒരുക്കുന്നത്. ആര്‍എംസിസി പ്രൊഡക്ഷന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം വിനീഷ് ആരാധ്യയാണ് സംവിധാനം ചെയ്യുന്നത്. ,വിനീഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതുന്നത്.

ബജറ്റ്

ബജറ്റ്

പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമഖങ്ങളേയും അണിനിരത്തിയാവും സിനിമ പൂര്‍ത്തീകരിക്കുക. 25 ലക്ഷം രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷാജി ജേക്കബാണ്. പുതുമുഖങ്ങള്‍ക്കായ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ഓഡീഷന്‍ നടത്തും.

അടുത്തമാസം

അടുത്തമാസം

അടുത്തമാസം കോഴിക്കോട്, എറണാകുളം, മൂന്നാര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും. രമേശ് കാവില്‍, അജയ് ഗോപാല്‍, സിപി അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. അജയ് ഗോപാല്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

വീണ്ടും അറസ്റ്റ്

വീണ്ടും അറസ്റ്റ്

അതേസമയം അഭിമന്യു വധക്കേസില്‍ ഇന്ന് ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി സ്വദേശി സനീഷ് ആണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പ്രധാന പ്രതി

പ്രധാന പ്രതി

ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. കേസിലെ പ്രധാന പ്രതിയായ വടുതല സ്വദേശി മുഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് സനീഷിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് സനീഷിനെ പിടികൂടുകയായിരുന്നു.

ആറ് പേര്‍

ആറ് പേര്‍

ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കരുതുന്ന ആറ് പേര്‍ പോലീസ് പിടിയിലായി. നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പോലീസ്.

കസ്റ്റഡിയില്‍

കസ്റ്റഡിയില്‍

ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി ആദില്‍, കണ്ണൂര്‍ തലശേരി സ്വദേശി ഷാനവാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഈ മാസം 28 വരെയാണ് കോടതി പോലീസിന് കൈമാറിയിരിക്കുന്നത്. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയെന്ന ആരോപണമാണ് ഷാനവാസിനെതിരെയുള്ളത്.

English summary
abhimanyu maharajas biopic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X