കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിനെ വധിക്കാന്‍ കൊലയാളികളെ എത്തിച്ചത് ക്യാമ്പസ് ഫ്രണ്ട് നേതാവ്... നിര്‍ണായക വെളിപ്പെടുത്തല്‍

Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പോലീസ്. കൊലയാളികളെ ഏര്‍പ്പെടുത്തിയത് ക്യാമ്പസ് ഫ്രണ്ട് നേതാവ് ആരിഫ് ബിന്‍ സലീമാണെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിന് ക്യാമ്പസ് ഫ്രണ്ട് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നു. ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എസ്എഫ്‌ഐ തിരുത്തിയതിന് പിന്നാലെ പുറത്ത് നിന്നുള്ള സംഘത്തെ എത്തിക്കാന്‍ നേതൃത്വം നല്‍കിയത് ആരിഫാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ രീതി പ്രതികളുടെ ക്രിമിനല്‍ പ്രാവീണ്യം തെളിയിക്കുന്നതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

1

അതേസമയം കേസിലെ ഒന്നാം പ്രതി മുഹമ്മദിനെയും 25ാം പ്രതി ഷാനവാസിനെയും ഈ മാസം 28വരെ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ബെംഗളൂരുവിലായിരുന്ന മുഹമ്മദിന്റെ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് ഇയാളെ പിടികൂടിയത്. നെട്ടൂര്‍ സ്വദേശികളായ നാല് പേരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കുത്തിയത് ഇവരില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതുവരെ അറസ്റ്റിലായ പ്രതികള്‍ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന നാല് പേരും യാതൊരു വിധ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണ്. നെട്ടൂരില്‍ നിന്നാണ് സംഘം മഹാരാജാസിലെത്തിയത്. സംഭവത്തിന് ശേഷം ഇവരെല്ലാം രക്ഷപ്പെട്ടത് ആലപ്പഴ വഴിയാണ്. ആലപ്പുഴയില്‍ നിന്ന് കര്‍ണാടക വഴി ഗോവയിലേക്ക് കടന്നുവെന്നാണ് മുഹമ്മദിന്റെ മൊഴി. ഇയാള്‍ തിരുവനന്തപുരത്ത് ഒളിവില്‍ കഴിഞ്ഞതിന്റെ രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചതാരാണെന്ന് ഇയാള്‍ ഇതുവരെ പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ കള്ളമാണെന്നും പോലീസ് വ്യക്തമാക്കി.

ശബരിമലയില്‍ സ്ത്രീപ്രവേശനം വേണ്ട.... പിടിച്ച് അകത്തിട്ടായാലും അനുവദിക്കില്ലെന്ന് പ്രയാര്‍ശബരിമലയില്‍ സ്ത്രീപ്രവേശനം വേണ്ട.... പിടിച്ച് അകത്തിട്ടായാലും അനുവദിക്കില്ലെന്ന് പ്രയാര്‍

ബിജെപിക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്നു; മമതയ്‌ക്കൊപ്പം വേദിയില്‍ബിജെപിക്ക് കനത്ത തിരിച്ചടി; പ്രമുഖ നേതാവ് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്നു; മമതയ്‌ക്കൊപ്പം വേദിയില്‍

English summary
abhimanyu murder campus front leader under suspicion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X