അഭിമന്യു വധക്കേസ്; പ്രതികള്‍ വസ്ത്രങ്ങളും മൊബൈല്‍ ഫോണും നശിപ്പിച്ചു, കുറ്റപത്രത്തിന്റെ പകര്‍പ്പ്
കൊച്ചി: അഭിമനന്യൂ വധക്കേസിലെ പ്രതികള്‍ തെളിവ് നശിപ്പിച്ചെന്ന് കുറ്റപത്രം. അഭിമന്യുവിനെ അക്രമിക്കുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ആയുധങ്ങളും പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളും കണ്ടെടുക്കാന്‍ കഴിയാത്ത വിദം നശിപ്പിച്ചുവെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.
ഏറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. 16 പ്രതികള്‍ക്കെതിരേയുള്ള കുറ്റപത്രത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന്റെ കാരണം.
ക്യാമ്പസ് ഫണ്ട് നേതാവും മഹരാജാസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതികള്‍ ഗൂഡാലോചന നടത്തിയത്. മുഹമ്മദാണ് അഭിമന്യുവിനെ കൊലയാളി സംഘത്തിന് കാണിച്ചു കൊടുത്തത്.

ഒമ്പതാം പ്രതി ഷിഫാണ് അഭിമന്യുവിനെ പിടിച്ചു നിര്‍ത്തുകയും പത്താംപ്രതി സഹല്‍ കത്തി ഉപയോഗിച്ച് അഭിമന്യുവിന്റെ ഇടതു നെഞ്ചില്‍ കുത്തുകയുമായിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പന്ത്രണ്ടാം പ്രതി ഷാഹിമാണ് അര്‍ജ്ജുനെ കുത്തിയത്.












Click it and Unblock the Notifications