Get Updates
Get notified of breaking news, exclusive insights, and must-see stories!

വധിക്കാന്‍ തീരുമാനിച്ചത് സംസ്ഥാന നേതൃത്വം; ആയുധത്തെ കുറിച്ചറിയാം, മുഹമ്മദിന്‍റെ വിശദമായ മൊഴി പുറത്ത്

കൊച്ചി: അഭിമന്യു കൊല്ലപ്പെട്ട് പതിനാറു ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷം ഇന്നലെയായിരുന്നു കേസിലെ പ്രധാന പ്രതിയായ മുഹമ്മദിനെ പോലീസ് പിടികൂടിയത്. കേരളത്തില്‍ എറെ ചര്‍ച്ചാവിഷയമായ അഭിമന്യു കൊലക്കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലീസും സര്‍ക്കാറും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കെയായിരുന്നു മുഹമ്മദ് പിടിയിലാവുന്നത്.

ഇത് സര്‍ക്കാറിനും പോലീസിനും ഏറെ ആശ്വാസമായി. മുഹമ്മദിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മറ്റുപ്രതികളിലേക്ക് എത്തിച്ചേരാനുള്ള വിവരങ്ങള്‍ മുഹമ്മദിന്റെ മൊഴിയില്‍ നിന്ന് പോലീസിന് ലഭിച്ചു കഴിഞ്ഞു. മുഖ്യപ്രതിയുടെ മൊഴിയിലെ നിര്‍ണ്ണായകമായ മറ്റു വിരങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ

ഇന്നലെ

അഭിമന്യുവിന്റെ മാതാപിതാക്കളും കേരളവും ഏറെ നാളായി കാത്തിരുന്ന ആ വിവരം പോലീസ് കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വന്നത് ഇന്നലെ രാവിലെയായിരുന്നു. കേരള-കര്‍ണാടാക അതിര്‍ത്തിയില്‍ വെച്ചായിരുന്നു അഭിമന്യു വധക്കേസിലെ പ്രധാനപ്രതിയും ക്യമ്പസ് ഫ്രണ്ട് നേതാവുമായ മുഹമ്മദിനെ പോലീസ് പിടികൂടിയത്.

ക്യാംമ്പസ് ഫ്രണ്ട്

ക്യാംമ്പസ് ഫ്രണ്ട്

മഹാരാജാസ് കോളേജിലെ ക്യാംമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് മുഹമ്മദ്. മുഹമ്മദ് ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്ത് നിന്നുള്ള എസ്ഡിപിഐ പ്രവര്‍ത്തകര്‍ മഹാരാജാസില്‍ എത്തിയത്. ചുമരെഴുത്തിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവിലാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് മുഹമ്മദ് പോലീസിന് നല്‍കിയ മൊഴി.

എസ് എഫ് ഐ മായ്ച്ചപ്പോള്‍

എസ് എഫ് ഐ മായ്ച്ചപ്പോള്‍

ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എഴുതിയ ചുവരെഴുത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ മായ്ച്ചപ്പോള്‍ അതിനെ നേരിടാന്‍ പുറത്ത് നിന്നുള്ള എസ് ഡി പി ഐ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുകയായിരുന്നു എന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞു. അഭിമന്യുവിനെ കുത്തിയ ആളെക്കുറിച്ചുള്ള വിവരവും പ്രതി പോലീസിന് നല്‍കിയിട്ടുണ്ട്.

കുത്തിയതാര്

കുത്തിയതാര്

ആരാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പോലീസ് പ്രധാനമായും ചോദിച്ചത്. ഇതുസംബന്ധിച്ച വിവരം മുഹമ്മദ് പോലീസിനോട് പറഞ്ഞുവെന്നാണ് വിവരം. എന്നാല്‍ പോലീസ് വിവരം പുറത്തുവിട്ടിട്ടില്ല. പൊക്കം കുറഞ്ഞ വ്യക്തിയാണ് കുത്തിയതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. പ്രതി പട്ടികയിലുള്ള മറ്റൊരു മുഹമ്മദാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

മുഹമ്മദിനെ ചോദ്യം ചെയ്തതില്‍ നിന്ന് കൊലപാതകത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. കൃത്യത്തില്‍ പങ്കെടുത്ത എല്ലാവരുടേയും പേരുകള്‍ മുഹമ്മദ് നല്‍കിയ മൊഴിയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്യമ്പസ് ഫ്രണ്ട് സംസ്ഥാന നേതൃത്വമാണ് അഭിമന്യുവിനെ വധിക്കാന്‍ തീരുമാനിച്ചത്. എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം സഹായങ്ങള്‍ നല്‍കിയതായും പ്രതി മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

മറ്റ് നാല് പേര്‍

മറ്റ് നാല് പേര്‍

മുഹമ്മദിനെ കൂടാതെ മറ്റ് നാല് പേരെയം പോലീസ് ഇന്നലെ കസ്റ്റഡയിയില്‍ എടുത്തിരുന്നു. കൊലപാതകത്തില്‍ ഇവരുടെ പങ്ക് എന്താണ് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. ചുവരെഴുത്തിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുള്ള മുഹമ്മദിന്റെ മൊഴി പോലീസ് സംശയത്തോടെയാണ് കാണുന്നത്.

11 അറസ്റ്റ്

11 അറസ്റ്റ്

കേസില്‍ ഇതുവരെ 11 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാരോപിച്ച് തലശേരി സ്വദേശി ഷാനവാസിനെയും പിടികൂടി. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള നാല് പേര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

വിളിച്ചു വരുത്തിയവര്‍

വിളിച്ചു വരുത്തിയവര്‍

കൃത്യമായ ആസുത്രണത്തോടെയാണ് കൊല നടത്തിയത് എന്ന് വ്യക്തമാണ്. പതിനേഴോളം പേരാണ് കൃത്യത്തില്‍ പങ്കെടുത്തത്. ഇതില്‍ മുഹമ്മദും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മറ്റൊരാളും മാത്രമാണ് മഹാരാജാസില്‍ നിന്നുള്ളവര്‍. ബാക്കിയുള്ളവരെയെല്ലാം മുഹമ്മദ് വിളിച്ചു വരുത്തിയതാണ്.

ചെറുക്കണം

ചെറുക്കണം

എന്ത് വിലകൊടുത്തും ചുവരെഴുത്ത് നടത്തണമെന്നും എതിര്‍ക്കാന്‍ വന്നാല്‍ എസ് എഫ് ഐയെ ചെറുക്കണമെന്നും മുഹമ്മദിന് എസിഡിപിഐ കേന്ദ്രങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചിരുന്നതായും മുഹദ്ദിന്റെ മൊഴിയില്‍ ഉണ്ട്. ഇതേ തുടര്‍ന്നാണ് ചുവരെഴുത്ത് തടസ്സപ്പെട്ടപ്പോള്‍ മുഹമ്മദ് എസിഡിപിഐ പ്രവര്‍ത്തകരെ വിളിച്ചത്.

ഉദ്ദേശം

ഉദ്ദേശം

പുറത്ത് നിന്നുള്ള എസിഡിപിഐ പ്രവര്‍ത്തകരോടൊപ്പം കൊച്ചിന്‍ ഹൗസിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും മഹാരാജാസില്‍ എത്തി. പുറത്ത് നിന്ന് വന്നവരുടെ കയ്യില്‍ ആയുധം ഉള്ളതായി അറിയാമായിരുന്നു. എന്നാല്‍ കൊലപ്പെടുത്തണം എന്ന ഉദ്ദേശം തനിക്ക് ഉണ്ടയാിരുന്നില്ല എന്നും മുഹമ്മദ് ഇന്നലെ പോലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.

തിരിച്ചറിയല്‍ പരേഡ്

തിരിച്ചറിയല്‍ പരേഡ്

മുഹമ്മദ് ഇപ്പോള്‍ റിമാന്‍ഡിലാണ്. വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റ് ഇപ്പോള്‍ രേഖപ്പെടുത്തില്ല. ഇവരുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും. ദൃക്സക്ഷികള്‍ തിരിച്ചറിഞ്ഞാല്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അഭിമന്യുവിനെ കുത്തിയ വ്യക്തിയെ തിരിച്ചറിയാനും പ്രത്യേക പരേഡുണ്ടാകും.

ആദില്‍

ആദില്‍

പതിനേഴ് പേര്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ആദില്‍ എന്നയാളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കേസിലെ മുഖ്യപ്രതി എന്ന് സംശയിക്കുന്ന മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് പോലീസ് സംശയിക്കുന്നത്.

ആസൂത്രകര്‍

ആസൂത്രകര്‍

കൊലപാതകം നടന്നതിന് പിന്നാലെ പോലീസിന് മുഹമ്മദിനെ സംശയമുണ്ടായിരുന്നു. ഇയാളുടെ അരൂക്കുറ്റിയിലുള്ള വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും വീട്ടുകാര്‍ അവിടെയുണ്ടായിരുന്നില്ല. ആദിലും മുഹമ്മദുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകര്‍ എന്നാണ് പോലീസ് നിരീക്ഷണം.

Recommended Video

cmsvideo
    അഭിമന്യുവിനെ കുത്തിയത് ആര്? വെളിപ്പെടുത്തലുകൾ ഇങ്ങനെ | Oneindia Malayalam
    എത്രയും പെട്ടെന്ന്

    എത്രയും പെട്ടെന്ന്

    മുഹമ്മദിനേയും ആദിലിനേയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളേയും എത്രയും പെട്ടെന്ന് തന്നെ പിടികൂടാന്‍ കഴിയും എന്ന ഉറച്ച വിശ്വാസത്തിലാണ് പോലീസ്. മുഹമ്മദ് പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയതാര് എന്നതടക്കമുള്ള കാര്യത്തില്‍ ഇനിയം വ്യക്തത വരാനുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+