കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കളെ പിടിച്ചു കുടഞ്ഞപ്പോള്‍ പ്രധാനപ്രതി പുറത്ത് ചാടി; പോലീസ് നീക്കം വന്‍ വിജയം

  • By Desk
Google Oneindia Malayalam News

കൊച്ചി: അഭിമന്യു കൊല്ലപ്പെട്ട് 16 ദിവസങ്ങള്‍ക്ക് ശേഷം മുഖ്യപ്രതി മുഹമ്മദ് പിടിയിലായതായി പോലീസ് അറിയിക്കുന്നത് ഇന്ന് രാവിലെയാണ്. കേരളം ഏറെ ചര്‍ച്ച ചെയ്ത കൊലപാതക കേസിലെ മുഖ്യപ്രതികളെ പിടികൂടാത്തതില്‍ പോലീസിനെതിരേയുള്ള പ്രതിഷേധം രൂക്ഷമായികൊണ്ടിരിക്കേയായിരുന്നു പ്രതി പിടിയിലാവുന്നത്.

മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫണ്ട് യൂണിറ്റ് പ്രസിഡന്റും ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ് ഇന്ന് പിടിയിലായ മുഹമ്മദ്. മുഖ്യപ്രതിയായ മുഹമ്മദ് വിളിച്ചു പറഞ്ഞതിനുസിരിച്ചായിരുന്നു മറ്റ് പ്രതികള്‍ മഹാരാജാസില്‍ എത്തിയത്. അതേസമയം പ്രതിയെ പിടികൂടാനായി ശക്തമായ നീക്കങ്ങളാണ് പോലീസ് നടത്തിയത്.

മുഖ്യപ്രതി

മുഖ്യപ്രതി

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് അടക്കമുള്ള 5 പേര് കസ്റ്റഡിയിലുള്ള വിവരം പോലീല് പുറത്ത് വിടുന്നത് ഇന്ന് രാവിലെയാണ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് മുഹമ്മദ്. മറ്റു നാലുപേരെ പങ്ക് എന്താണ് എന്നതിനേക്കുറിച്ച് കൃത്യമായ വിവരം പോലീസ് ഇതുവരെ നല്‍കിയിട്ടില്ല.

ആദ്യ ഘട്ടം

ആദ്യ ഘട്ടം

കൊച്ചിപോലെ അതീവ സുരക്ഷമുന്‍കരുതലുള്ള ഒരു സ്ഥലത്ത് നിന്ന് പത്തോളം പ്രതികള്‍ രക്ഷപ്പെട്ടത് പോലീസിന്‍ വന്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ മൂന്ന് പേര്‍ പിടിയിലായതും മറ്റ് പ്രതികളെ പിന്തുടരുന്നതില്‍ പോലീസിന് ആശയ കുഴപ്പം ഉണ്ടാക്കി

പോലീസ് പരിശോധന

പോലീസ് പരിശോധന

എന്നാല്‍ കൊലപാതകത്തില്‍ പങ്കെടുത്തവരുടെ കൃത്യമായ വിവരങ്ങല്‍ ലഭിച്ചതിനെ തുടര്‍ന്ന് ശക്തമായ അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി.

സഹായം

സഹായം

പ്രതികളെ രക്ഷപ്പെടുത്താനും ഒളിവില്‍ കഴിയാനുമായി എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സഹായം നല്‍കിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് വ്യാപക റെയിഡും അറസ്റ്റും നടത്തിയത്.

ആലപ്പുഴ

ആലപ്പുഴ

പ്രധാന പ്രതി ഉള്‍പ്പടേയുള്ളവര്‍ ആലപ്പുഴ ജില്ലയില്‍ നിന്ന് ഉള്ളവരായിരുന്നതിനാല്‍ ജില്ല കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. കൊലപാതകത്തിലും പ്രതികളെ സംരക്ഷിക്കുന്നതിനും പങ്കുവഹിച്ചെന്ന് സംശയിക്കുന്ന 80 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജില്ലാ നേതാക്കളും

ജില്ലാ നേതാക്കളും

ജില്ലാ നേതാക്കള്‍ അടക്കുമുള്ളവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എംകെ മനോജ് കുമാര്‍, നറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് പോലീസ് സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

വീട്ടില്‍ പരിശോധന

വീട്ടില്‍ പരിശോധന

ഇവര്‍ എത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. .അഭിമന്യു വധക്കേസില്‍ ഇതുവരെ പിടിയിലാവരില്‍ ഏറിയ പങ്കും എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും ആണ്.

അഞ്ച് മണിക്കൂറിലേറെ

അഞ്ച് മണിക്കൂറിലേറെ

കസ്റ്റഡിയില്‍ എടുത്ത എസ്ഡിപിഐ സംസ്ഥാന നേതാക്കളെ അഞ്ച് മണിക്കൂറിലേറെയായിരുന്നു പോലീസ് ചോദ്യം ചെയ്തത്. പ്രധാന പ്രതി ഇപ്പോള്‍ പിടിയിലായതും സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്തതും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പോലീസ് സമ്മര്‍ദ്ദം

പോലീസ് സമ്മര്‍ദ്ദം

കൊലപാതകശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എസ്ഡിപിഐ കേന്ദ്രങ്ങളുടെ സഹായം ലഭിച്ചുവെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. പ്രതികള്‍ക്ക് സംരക്ഷണം നല്‍കുന്നത് എസ്ഡിപിഐ അവസാനിപ്പിക്കണമെന്ന് ഉന്നത് നേതാക്കള്‍ക്ക് മേല്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

സര്‍ക്കാര്‍ കുരുക്ക്

സര്‍ക്കാര്‍ കുരുക്ക്

കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്ന്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഇന്നലെ അറിയിച്ചതും സംഘടനമേല്‍ക്ക് സമ്മര്‍ദ്ദം ശക്തമാക്കി. ഇത്തരത്തില്‍ എസ്ഡിപിഐക്കെതിരെ സര്‍ക്കാര്‍ കുരുക്ക് മുറുക്കുകയായിരുന്നു.

തീവ്രവാദികളുടെ സംഘം

തീവ്രവാദികളുടെ സംഘം

കേസിലൂടെ എസ്ഡിപിഐ തീവ്രവാദികളുടെ സംഘമാണെന്ന് തെളിയിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഗുരുതരമായ വകുപ്പുകള്‍ ഇത് വഴി ഇവര്‍ക്കെതിരെ ചുമത്തുകയും ചെയ്യാം. പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പോലീസ് ഉറപ്പിച്ചിരുന്നു.

Recommended Video

cmsvideo
അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി പിടിയിൽ
പിടിയിലാവുന്നത്

പിടിയിലാവുന്നത്

പോലീസിന്റെ സമ്മര്‍ദ്ദം ശക്തമായപ്പോള്‍ പ്രതികളെ സംരക്ഷിച്ചു നിര്‍ത്തുന്നത് സംഘടന ഒഴിവാക്കിയതിനെ തുടര്‍ന്നാണ് പ്രതി പിടിയിലായതെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. കൊലപാതകത്തിന് ശേഷം കണ്ണൂരേക്കും അവിടെ നിന്ന് ഗോവയിലേക്കുമായിരുന്നു പ്രധാന പ്രതി രക്ഷപ്പെട്ടത്.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍

കേരള-കര്‍ണാടക അതിര്‍ത്തിയില്‍

സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുകയായിരുന്നു പ്രതി കേരളത്തിലെത്താന്‍ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മുഹമ്മദിനെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വെച്ച് പോലീസ് പിടികൂടുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണ്ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

English summary
abhimanyu murder case police caches first convict muhammed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X