കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവധം കൊലയാളി സംഘത്തില്‍ സംസ്ഥാന ഭാരവാഹിയും; അന്വേഷണം മഹാരാജാസിലെ വനിതാ പ്രവര്‍ത്തകരിലേക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: അഭിമന്യു വധക്കേസില്‍ പോലീസ് അന്വേഷണം വിപുലീകരിക്കുന്നു. കേസിലെ പ്രധാനപ്രതിയും കൊലപാതകത്തിന്റെ ആസുത്രകന്‍ എന്നും സംസയിക്കുന്ന മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദിനെ പിടികൂടിയതോടെയാണ് കേസ് അന്വേഷണത്തില്‍ പോലീസിന് പുതിയ വഴികള്‍ തുറന്നത്.

അഭിമന്യുവിനേയും അര്‍ജുനനേയും കുത്തിയവനുള്‍പ്പടേയുള്ള മറ്റ് പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തുവാനാണ് പോലീസ് ശ്രമിക്കുന്നത്. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇനിയും ഉണ്ടാക്കും എന്ന സൂചനയാണ് പോലിസ് നല്‍കുന്നത്. അതിനിടെ കേസ് അന്വേഷണം മഹാരാജാസ് കോളേജിലേക്കും നീട്ടാനുള്ള നീക്കത്തിലാണ് പോലീസ്.

നിര്‍ണ്ണായക വിവരങ്ങള്‍

നിര്‍ണ്ണായക വിവരങ്ങള്‍

മുഹമ്മദിനെ ചോദ്യം ചെയ്തതിലൂടെ നിര്‍ണ്ണായകമായ പലവിവരങ്ങളും പോലീസിന് ലഭിച്ചു കഴിഞ്ഞു. കൊലപാതകത്തിന് പതിനാറ് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയായിരുന്നു മുഹമ്മദിനെ പോലീസ് പിടികൂടിയത്.

മുഹമ്മദ് പിടിയില്‍

മുഹമ്മദ് പിടിയില്‍

കൃത്യത്തിന് ശേഷം ഒളിവില്‍ പോയ മുഹമ്മദ് ഗോവയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ കര്‍ണാടക-കേരള അതിര്‍ത്തിയില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പുള്ളു സമയത്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മുഹമ്മദ് നിര്‍ണ്ണായകമായ വിവരങ്ങളും വെളിപ്പെടുത്തി.

15 പേര്‍

15 പേര്‍

അഭിമന്യുവിനെ കുത്തിയത് ആര്, കൊലപാതകത്തില്‍ എത്രപേര്‍ പങ്കെടുത്തു, ഒളിവില്‍ കഴിയാന്‍ സഹായിച്ചത് ആരൊക്കെ എന്നൊക്കെയുള്ള വിവരങ്ങള്‍ മുഹമ്മദില്‍ നിന്ന് പോലീസിന് ലഭിച്ചെന്നാണ് സൂചന. 15 പേര്‍ കൃത്യത്തില്‍ നേരിട്ടും 15 പേര്‍ ഗൂഡാലോചനയിലും പങ്കെടുത്തെന്നാണ് പോലീസ് സംശയിക്കുന്നത്.

ഷാനവാസിനേയും

ഷാനവാസിനേയും

മുഹമ്മദിന് പുറമേ തലശ്ശേരി സ്വദേശിയായ ഷാനവാസിനേയും പോലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റമാണ് ഷാനവാസിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആദില്‍ എന്നയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദിനെ പിടികൂടിയിത്.

സംസ്ഥാന സെക്രട്ടറി

സംസ്ഥാന സെക്രട്ടറി

കേസില്‍ഉള്‍പ്പെട്ട ഒരാളെ പോലീസ് ഇന്ന് തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് റിഫയെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. മുഹമ്മദ് റിഫ ഒളിവിലാണിപ്പോള്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹിയാണ് റിഫ.

അന്വേഷണം മഹാരാജാസിലേക്ക്

അന്വേഷണം മഹാരാജാസിലേക്ക്

കൊലപാതകത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളേയും പോലീസിന് ഇനിയും പിടികൂടാനുണ്ട്. ഗൂഡാലോചനയിലും പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവരേയും കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി. ഇതിനായി അഭിമന്യുവിന്റെ മഹാരാജാസ് കോളേജിലേക്കും അന്വേഷണം നീട്ടിയിരിക്കുകയാണ് പോലീസ്.

വനിതാ പ്രവര്‍ത്തകര്‍

വനിതാ പ്രവര്‍ത്തകര്‍

കൊലപാതകത്തിന് ശേഷം ഒളിവില്‍ കഴിയുമ്പോള്‍ പ്രതികള്‍ മഹാരാജാസ് കോളേജിള്‍ ഉള്ളവരുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്ന് പോലീസിന് വിവരണം കിട്ടിയിട്ടുണ്ട്. കോളേജിനകത്തെ ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകരിലേക്കാണ് പോലീസിന്റെ സംശയമുന നീളുന്നത്.

പങ്കുണ്ടെന്ന് സംശയം

പങ്കുണ്ടെന്ന് സംശയം

കൊലപാതകത്തിന്റെ ഗൂഡാലോചനയിലും പ്രതികളെ രക്ഷപ്പെടുത്തുന്നതിലും മഹാരാജാസ് കോളേജിനകത്തെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് പങ്കുണ്ടെന്ന സംശയം പോലീസിന് നരേത്തയുണ്ടായിരുന്നു. പ്രധാനപ്രതിയും മഹാരാജാസിലെ മുന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദിന്റെ സുഹൃത്തുക്കളാണ് ഈ മൂന്ന് വിദ്യാര്‍ത്ഥികളും.

ഫോണില്‍ ബന്ധപ്പെട്ടു

ഫോണില്‍ ബന്ധപ്പെട്ടു

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഇവര്‍ മൂവരും പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും ഇവരുടെ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചതായും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

സിം

സിം

കൃത്യത്തിന് ശേഷം തങ്ങളുടെ ഫോണുകള്‍ ഉപേക്ഷിച്ച് പ്രതികള്‍ മറ്റ് നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള സ്ത്രീകളുടെ പേരില്‍ എടുത്ത സിം ആണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്നാണ് സൂചന. പോലീസ് സംശയിക്കുന്ന പെണ്‍കുട്ടികള്‍ ഇതുവരേയും കാമ്പസില്‍ വന്നിട്ടില്ലെന്നും നേരത്തെ ഒരു മലയാള പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എഫ്‌ഐആർ

എഫ്‌ഐആർ

കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരില്‍ മുഹമ്മദ് ഒഴികേയുള്ളവരെല്ലാം ക്യാമ്പസിന്റെ പുറത്ത് ഉള്ളവരെന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. മുഹമ്മദിനേയും ഷാനവാസിനേയും പോലീസ് ഇന്നലെ റിമാന്‍ഡ് ചെയ്തു.

Recommended Video

cmsvideo
അഭിമന്യുവിനെ കുത്തിയത് ആര്? വെളിപ്പെടുത്തലുകൾ ഇങ്ങനെ | Oneindia Malayalam
കസ്റ്റഡിയില്‍ വാങ്ങും

കസ്റ്റഡിയില്‍ വാങ്ങും

പ്രതികളെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ ഇന്നലെ വൈകുന്നേരത്തോടെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയായിരുന്നു. മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പോലീസ്.

English summary
abhimanyu murder case police inquiry widened to maharajas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X