കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു വധം; സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും ഒത്തുകളിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജി വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രതികളെ പിടികൂടാത്തതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലയാളികളെ സിപിഎം പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

പ്രതികളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാറും പോലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പിണറായിയും മോദിയും ശ്രമിക്കുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്താനാണ് ഇരുവരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ramesh-chettinala

അതിനിടെ അഭിമന്യു വധവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി ഇന്ന് പോലീസ് പിടിയിലായി. ആലപ്പുഴ സ്വദേശികളായ ഷിറാസ്, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയത്.

English summary
abhimanyu murder case remesh chennithala against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X