അഭിമന്യു കൊലപാതക കേസ്; രണ്ടാം പ്രതി കീഴടങ്ങി, സഹൽ ഇപ്പോഴും ഒളിവിൽ, അറസ്റ്റിലായത് 10 പേർ!
കൊച്ചി: സംസ്ഥാനത്ത് അടുത്ത കാലത്ത് ഏറെ ചർച്ചയായ ക്യാമ്പസ് കൊലപാതകമായിരുന്നു എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റേത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു അക്രമത്തിന് പിന്നിൽ. സംഭവത്തിൽ 16 പേരെ പ്രതിചേർത്തായിരുന്നു പോലാസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതക കേസിലെ രണ്ടാം പ്രതി കഴിഞ്ഞ ദിവസം കീഴടങ്ങിയെന്നാണ് റിപ്പോർട്ട്.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ചേര്‍ത്തല സ്വദേശി മുഹമ്മദ് ഷഹീമാണ് കീഴടങ്ങിയത്. എറണാകുളം ജെഎഫ്സിഎം കോടതിയില്‍ കീഴടങ്ങിയ ഷഹീമിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യുവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്ന അര്‍ജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു.

സഹൽ ഇപ്പോഴും ഒളിവിൽ
അതേസമയം അഭിമന്യൂവിനെ കുത്തി കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സഹൽ ഇപ്പോഴും ഒളിവിലാണ്. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് ആണ് ഒന്നാം പ്രതി. മുഹമ്മദ് ഗൂഢാലോചന നടത്തി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം.

ഷഹീമിനെയും സഹലിനെയും ഒഴിവാക്കി കുറ്റപത്രം
കേസിലെ രണ്ടാംപ്രതിയായ മുഹമ്മദ് ഷഹീമിനെയും സഹലിനെയും ഒഴിവാക്കിയായിരുന്നു പോലീസ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് പ്രതിഷേധത്തെ തുടർന്ന രണ്ട് പേരുകൾ കൂട്ടിച്ചേർക്കുകയായിരുന്നു. ആകെ 16 പ്രതികളാണ് കേസിലുള്ളത്. ഇതുവരെ പത്ത് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികൾ കോടതിയിൽ കീഴടങ്ങിയിരുന്നു.

ലുക്ക്ഔട്ട് നോട്ടീസ്
പിടിയിലാകാനുള്ള പ്രധാന പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് അന്വേഷണം തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട വാക്ക് തർക്കത്തിനിടയിലാണ് മഹാരാജ്സ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭ്യുമന്യുവിന് കുത്തേറ്റത്.

2018ലെ ജലൈ മാസം....
നവാഗതരെ സ്വാഗതം ചെയ്യുന്ന എസ്എഫ്ഐയുടെ ചുവരെഴുത്ത് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മായ്ച്ചുകളഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയിലായിരുന്നു അക്രമം നടന്നത്. പുറത്ത് നിന്ന് എത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അഭ്യുമന്യുവിനെ കുത്തുകയായിരുന്നു കൂടെ ഉണ്ടായിരുന്ന അർജുനും കുത്തേറ്റിരുന്നു. 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായ അഭിമന്യു കോളേജിന് പിന്‍ഭാഗത്തെ റോഡിന് സമീപം കുത്തേറ്റ് വീണത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications