Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമന്യു കൊലപാതകം: പ്രതികളെ ചോദ്യം ചെയ്ത് ഡിജിപി, യുഎപിഎ ചുമത്തിയേക്കും

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായവരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടെത്തി ചോദ്യം ചെയ്തു. പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിമയം (യുഎപിഎ) ചുമത്തിയേക്കുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഡിജിപി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി.

Abhimanyu

അഭിമന്യു വധക്കേസില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. എന്‍ഐഎയും ഇക്കാര്യം പരിശോധിക്കുന്നുണ്ടത്രെ. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് ഇക്കാര്യം പരിശോധിക്കുന്നത്. കൊച്ചിയിലെത്തിയ ഡിജിപി അന്വേഷണ സംഘത്തില്‍ നിന്ന് ഇതുവരെയുള്ള വിവരങ്ങള്‍ തേടി.

അറസ്റ്റിലായവരെ അദ്ദേഹം ചോദ്യം ചെയ്തു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി ഹൈക്കോടതിയിലെത്തിയാണ് ഡിജിപി ചര്‍ച്ച നടത്തിയത്. അഡ്വക്കേറ്റ് ജനറലുമായും അദ്ദേഹം ചര്‍ച്ച നടത്തി. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമായതായി ഡിജിപി പറഞ്ഞു. പ്രവാചക നിന്ദ നടത്തിയെന്ന പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതികള്‍ക്ക് അഭിമന്യു കേസില്‍ പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒട്ടേറെ പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നത് പോലീസ് തുടരുകയാണ്.

ഇതുവരെ ആറ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പേരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. എസ്എഫ്‌ഐയും കാംപസ് ഫ്രണ്ടും തമ്മിലുള്ള പ്രശ്‌നമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. റെയ്ഡ് തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+