കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിനെ കൊല്ലാനെത്തിയത് 15 അംഗ സംഘം... 14 പേരും പുറത്തുനിന്നുള്ളവരെന്ന് എഫ്‌ഐആര്‍

Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവിന്റെ ദാരുണ കൊലപാതകത്തില്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കി കഴിഞ്ഞു. അടുത്ത ദിവസം തന്നെ ഇത് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. അതേസമയം മുന്‍കൂട്ടി തയ്യാറാക്കിയ ആക്രമണമാണ് ഇത്. ഇക്കാര്യം പോലീസ് ശരിവെക്കുന്നതിടെ എഫ്‌ഐആര്‍ റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇത് കോളേജിലെ പ്രശ്‌നങ്ങളുടെ ഭാഗമായി പുറത്ത് നിന്ന് വന്ന സംഘം ചെയ്ത കൊലപാതകമാണെന്ന് വ്യക്തമായിരിക്കുകയാണ്.

അതേസമയം കേസില്‍ വേറെയും പ്രതികളുണ്ടോ ഇനി തീവ്രവാദ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതൊക്കെ കൃത്യമായ കൂടിയാലോചനകള്‍ക്ക് ശേഷമേ നടക്കൂ എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

15 അംഗ സംഘം

15 അംഗ സംഘം

അഭിമന്യുവിനെ കൊന്നത് 15 അംഗ സംഘമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇതോടെയാണ് കാര്യമായ ഗൂഢാലോചന കേസില്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായത്. അതേസമയം കൊല്ലാനെത്തിയ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ്. കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ ആറു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ്. നേരത്തെ മൂന്നു പേരെ റിമാന്‍ഡ് ചെയ്തിരുന്നു.

കൊല്ലാനായി രണ്ട് തവണ വന്നു

കൊല്ലാനായി രണ്ട് തവണ വന്നു

അഭിമന്യുവിനെ അക്രമികള്‍ ദീര്‍ഘകാലമായി കൊല്ലാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ഇതിനായി രണ്ടുതവണ ക്യാമ്പസിന്റെ പരിസരത്ത് എത്തുകയും ചെയ്തു. 15 പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരാള്‍ കോളേജിലെ വിദ്യാര്‍ത്ഥിയും മറ്റേയാള്‍ പുറത്ത് നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്. അതേസമയം കോളേജ് വിദ്യാര്‍ത്ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ ആലോചിക്കുന്നതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. അന്വേഷണത്തില്‍ വന്‍ പുരോഗതി ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.

കൈവെട്ട് കേസുമായി ബന്ധം

കൈവെട്ട് കേസുമായി ബന്ധം

മൂവാറ്റുപുഴയിലെ അധ്യാപകന്‍ ദജോസഫിന്റെ കൈവെട്ടിയ സംഘത്തിന് അഭിമന്യുവിന്റെ സംഘവുമായി ബന്ധമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇതിന്റെ സൂചനകളും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഗൗരവമായ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തുന്നത്. വലിപ്പം കുറഞ്ഞൊരു കൂര്‍ത്ത ആയുധവുമായി നീല ഷര്‍ട്ട് ധരിച്ച് നടന്ന നീങ്ങുന്നതായി സിസിടിവി ദൃശ്യത്തിലുള്ളയാള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. അതേസമയം പ്രതികള്‍ക്ക് വാഹനങ്ങള്‍ നല്‍കി രക്ഷപ്പെടാന്‍ സഹായിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹൈക്കോടതിക്കെതിരെ ഒരുവര്‍ഷം മുമ്പ് പ്രകടനം നടത്തിയവരാണ് പിടിയിലായവരില്‍ ഏറെയും.

കൊലപാതകം ആസൂത്രിതം

കൊലപാതകം ആസൂത്രിതം

അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. വട്ടവടയില്‍ നിന്ന് അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയാണ് കൊല നടത്തിയത്. ഡിവൈഎഫ്‌ഐ വട്ടവട മേഖലാ സമ്മേളനത്തിനായി നാട്ടിലെത്തിയ അഭിമന്യുവിനെ തിരകെ കോളേജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. രാത്രിയില്‍ പുറപ്പെട്ട് രാവിലെ കോളേജിലേക്ക് എത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ തിരികെ ചെല്ലാന്‍ ആവശ്യപ്പെട്ടുള്ള ഫോണ്‍കോളുകള്‍ വന്നതോടെ നേരത്തെ കൊച്ചിക്ക് പോവുകയായിരുന്നു. കോളേജിലെ അരമണിക്കൂറിനകം അഭിമന്യു കൊല്ലപ്പെട്ടെന്നു സഹോദരന്‍ ആരോപിച്ചു.

പുറത്തുനിന്നുള്ളവര്‍ വന്നത്

പുറത്തുനിന്നുള്ളവര്‍ വന്നത്

പുറത്ത് നിന്നുള്ളര്‍ ക്യാംപസില്‍ എങ്ങനെയെത്തി എന്ന് പോലീസ് അന്വേഷിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. പ്രധാന പ്രതി മുഹമ്മദാണ് ഇതിന് വേണ്ട സഹായങ്ങള്‍ ചെയ്തത്. ക്യാമ്പസിലേക്ക് ഇവരെ നയിച്ചുകൊണ്ടുവന്നതും മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്ന് കൊണ്ടുവന്നതാണ്. ക്യാമ്പസിനുള്ളിലും ഇവര്‍ ആയുധം ശേഖരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഈ പ്രതികള്‍ക്കായി തിരച്ചില്‍ നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും. അതേസമയം പ്രതികളെ ഒളിവില്‍ കഴിയാന്‍ പോപ്പുലര്‍ ഫ്രണ്ടും ക്യാംപസ് ഫ്രണ്ടും സഹായിക്കുന്നതായി പോലീസ് പറഞ്ഞു.

ഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയ

പള്ളിക്കമ്മിറ്റകളില്‍ പോലും വിശ്വാസികള്‍ ഇക്കൂട്ടരെ അടുപ്പിക്കാറില്ല; എസ്ഡിപിഐക്കെതിരെ കെടി ജലീല്‍പള്ളിക്കമ്മിറ്റകളില്‍ പോലും വിശ്വാസികള്‍ ഇക്കൂട്ടരെ അടുപ്പിക്കാറില്ല; എസ്ഡിപിഐക്കെതിരെ കെടി ജലീല്‍

English summary
abhimanyu murder fir report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X