കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാപ്പയും ഉമ്മയും എസ്ഡിപിഐ... മുഹമ്മദ് കാമ്പസ് ഫ്രണ്ട്; അഭിമന്യു വധത്തിലെ മുഖ്യപ്രതി മുഹമ്മദ് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

കൊച്ചി: മാഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്രൂരമായി കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഒടുവില്‍ പോലീസിന്റെ പിടിയില്‍ ആയിരിക്കുകാണ്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ വച്ചായിരുന്നു മുഹമ്മദിനെ പോലീസ് പിടികൂടിയത്. സംഭവം നടന്ന് ഇത്രനാളും മുഹമ്മദ് ഒളിവിലായിരുന്നു. കേസിലെ മറ്റൊരു പ്രതിയായി ആദിലിനെ അറസ്റ്റ് ചെയ്തതോടെ ആണ് മുഹമ്മദിലേക്കുള്ള വഴികള്‍ തെളിഞ്ഞത്.

കാമ്പസ് ഫ്രണ്ടിന്റെ മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് ആണ് മുഹമ്മദ്. അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദ് തന്നെ ആണെന്നാണ് വിവരം.

യാദൃശ്ചികമായ കാമ്പസ് ഫ്രണ്ടില്‍ എത്തപ്പെട്ട ആളല്ല മുഹമ്മദ്. ശക്തമായ സംഘടന പാരമ്പര്യം തന്നെയാണ് ഇയാള്‍ക്കുള്ളത്. ആ വിവരങ്ങള്‍ ഇങ്ങനെയാണ്....

മാതാപിതാക്കള്‍

മാതാപിതാക്കള്‍

ആലപ്പുഴ ജില്ലക്കാരനാണ് മുഹമ്മദ്. ഇയാളുടെ മാതാപിതാക്കള്‍ എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകരാണ്. അങ്ങനെ തന്നെയാണ് മുഹമ്മദും ഇതേ പ്രത്യയശാസ്ത്രം പിന്തുടര്‍ന്നതും.

നേതാവാണ്

നേതാവാണ്

മഹാരാജാസ് കോളേജിലെ യൂണിറ്റ് പ്രസിഡന്റ് മാത്രമായി ഒതുക്കാന്‍ ആവില്ല മുഹമ്മദിന്റെ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനങ്ങള്‍. കാമ്പസ് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ല പ്രസിഡന്റ് കൂടിയാണ് ഇയാള്‍. സംഘടനയിലെ മുതിര്‍ന്ന നേതാക്കളുമായി അടുപ്പമുള്ള ആളും ആണ്.

അഭിമന്യുവുമായി സൗഹൃദം

അഭിമന്യുവുമായി സൗഹൃദം

കാമ്പസ്സില്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു അഭിമന്യു. അഭിമന്യുവുമാമായി മുഹമ്മദും അടുത്തിടെ സൗഹൃദം കാണിച്ചിരുന്നു ന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മുന്‍കൂട്ടി തീരുമാനിച്ചതിന്റ അടിസ്ഥാനത്തില്‍ ആയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

വിളിച്ചുവരുത്തി?

വിളിച്ചുവരുത്തി?

ഒരു ദിവസം കൂടി നാട്ടില്‍ നിന്ന് അടുത്ത ദിവസം കോളേജിലേക്ക് മടങ്ങാന്‍ ആയിരുന്നു അഭിമന്യു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിരന്തരം വന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു പെട്ടെന്ന് മടങ്ങിയത്. മുഹമ്മദ് തന്നെ ആയിരുന്നു അഭിമന്യുവിനെ ഫോണില്‍ വിളിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആസൂത്രിതം?

ആസൂത്രിതം?

അഭിമന്യുവിനെ കാമ്പസ്സിലേക്ക് വിളിച്ച് വരുത്തിയതും ആസൂത്രിതമായിട്ടാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. കാമ്പസ്സിലേക്ക് അക്രമി സംഘത്തെ വിളിച്ചുവരുത്തിയതും മുഹമ്മദ് തന്നെ ആയിരുന്നു. മുഹമ്മദ് തന്നെ ആണോ ഇതെല്ലാം ആസൂത്രണം ചെയ്തത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു

അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു

കാമ്പസ്സില്‍ തന്നെ ഉള്ള ഒരു വിദ്യാര്‍ത്ഥിയാണ് അഭിമന്യുവിനെ അക്രമി സംഘത്തിന് ചൂണ്ടിക്കാണിച്ചുകൊടുത്തത് എന്നാണ് ആദ്യം പിടിയില്‍ ആയവര്‍ മൊഴി നല്‍കിയിട്ടുള്ളത്. ആ വിദ്യാര്‍ത്ഥി മുഹമ്മദ് തന്നെ ആണെന്നാണ് ഉപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
അഭിമന്യുവിനെ കുത്തിയത് ആര്? വെളിപ്പെടുത്തലുകൾ ഇങ്ങനെ | Oneindia Malayalam
മുഹമ്മദിന്റെ മൊഴി

മുഹമ്മദിന്റെ മൊഴി

ചുമരെഴുത്തിനെ ചൊല്ലി കാമ്പസ്സില്‍ ഉണ്ടായ സംഘര്‍ഷം ആസൂത്രിതം ആയിരുന്നു എന്നാണ് മുഹമ്മദ് ഇപ്പോള്‍ പോലീസിന് മൊഴി നല്‍കിയിട്ടുളളത്. എസ്എഫ്‌ഐ എതിര്‍ത്തപ്പോള്‍ പ്രതിരോധിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു എന്നും മുഹമ്മദ് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് പുറത്ത് നിന്നുള്ളവരെ വിളിച്ചുവരുത്തിയത്.

 ബെംഗളൂരുവിലേക്ക് കടന്നു

ബെംഗളൂരുവിലേക്ക് കടന്നു

കൊലപാതകത്തിന് ശേഷം മുഹമ്മദ് ബെംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് പിന്നീട് അന്വേഷണം നടത്തിയത്. ആദിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആണ് മുഹമ്മദ് എവിടെയാണ് പോലീസ് കൃത്യമായി മനസ്സിലാക്കിയത്.

അഭിമന്യുവിനെ കുത്തിയത് ആര്? എന്തിന്?; നിര്‍ണ്ണായകമായ മുഹമ്മദിന്‍റെ മൊഴികള്‍ പുറത്ത്അഭിമന്യുവിനെ കുത്തിയത് ആര്? എന്തിന്?; നിര്‍ണ്ണായകമായ മുഹമ്മദിന്‍റെ മൊഴികള്‍ പുറത്ത്

അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ 'സഖാവ്'? ട്വിസ്റ്റുകള്‍ ഇങ്ങനെ...അഭിമന്യുവിന്റെ കൊലപാതകം: ഒന്നാം പ്രതി മുഹമ്മദ് സോഷ്യല്‍ മീഡിയയില്‍ 'സഖാവ്'? ട്വിസ്റ്റുകള്‍ ഇങ്ങനെ...

English summary
Abhimanyu Murder: Furst Accused Muhammed's parents are SDPI workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X