കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു വധം: മുഖ്യ ആസൂത്രകന്‍ മുഹമ്മദ് റിഫ പിടിയില്‍! അഭിയെ കുത്തിയതിന് പിന്നിലെ തലച്ചോറ് !

  • By Desk
Google Oneindia Malayalam News

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനും അറസ്റ്റില്‍. കാമ്പസ് ഫ്രണ്ട് നേതാവും സംസ്ഥാന നേതാവും എല്‍എല്‍ബി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റിഫയാണ് പോലീസ് പിടിയിലായത്.

അഭിമന്യുവിനെ കൊലപ്പെടുത്താന്‍ പുറത്ത് നിന്ന് കാമ്പസിലേക്ക് ആളെ വിളിച്ചു വരുത്തിയതും കൊലയ്ക്ക് കളമൊരുക്കിയതും മുഹമ്മദ് റിഫയാണെന്നാണ് പോലീസ് പറയുന്നത്. വിവരങ്ങള്‍ ഇങ്ങനെ

സംഘര്‍ഷം

സംഘര്‍ഷം

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) ഈ മാസം രണ്ടാം തിയ്യതിയാണ് കൊല്ലപ്പെട്ടത്.കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനേയും സംഘം ആക്രമിച്ചിരുന്നു.

ആക്രമം

ആക്രമം

കാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണഭീഷണി നേരത്തേയുണ്ടായിരുന്നു. 20 ഓളം വരുന്ന പോപ്പുലര്‍ ഫ്രണ്ട് സംഘം കോളേജിലേക്ക് അതിക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോഴായിരുന്നു അക്രമം.അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു.

നേരിട്ട് പങ്ക്

നേരിട്ട് പങ്ക്

കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കൂടിയായ മുഹമ്മദ് റിഫയ്ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ കൊച്ചി പൂത്തോട്ട എല്‍എല്‍ബി കോളേജ് വിദ്യാര്‍ത്ഥിയാണ്.

തുടക്കം മുതല്‍

തുടക്കം മുതല്‍

കോളേജില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുഹമ്മദ് റിഫയ്ക്ക് ആദ്യമേ തന്നെ പങ്കുണ്ടായിരുന്നു. പിന്നീട് സംഘര്‍ഷത്തില്‍ അഭിമന്യുവിനെ കൊലപ്പെടത്തണമെന്ന ഗൂഢാലോചനയും മുഹമ്മദ് റിഫയുടെ നേതൃത്വത്തിലാണ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

കാമ്പസിലേക്ക്

കാമ്പസിലേക്ക്

സംഘര്‍ഷം ഉടലെടുത്തതോടെ അക്രമി സംഘത്തെ കാമ്പസിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് റിഫയും ആരിഫ് ബിന്‍ സലിഹ് എന്ന മറ്റൊരു കാമ്പസ് ഫ്രണ്ട് നേതാവുമാണെന്നാണ് പോലീസ് വിലയിരുത്തല്‍. റിഫയെ ചോദ്യം ചെയ്യുന്നതോടെ അഭിമന്യുവിന്‍റെ നെഞ്ചില്‍ കത്തി ആഴ്ത്തിയത് ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും.

കുത്തിയത് ആര്

കുത്തിയത് ആര്

എന്ത് വിലകൊടുത്തും മഹാരാജാസിലെ എസ്എഫ്ഐയെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉറച്ച തിരുമാനത്തിലാണ് അഭിമന്യുവിന്‍റെ നെഞ്ചിലേക്ക് കത്തിയാഴ്ത്തിയതെന്ന് പോലീസ് പിടിയിലുള്ള മുഹമ്മദ് മൊഴി നല്‍കിയിരുന്നു
അതേസമയം താന്‍ അല്ല അഭിമന്യുവിനെ കുത്തിയതെന്ന് മുഹമ്മദ് പോലീസിനോട് പറഞ്ഞത്. അതാരാണെന്ന് വ്യക്തമല്ലെന്നും മുഹമ്മദ് പോലീസിനോട് പറഞ്ഞിരുന്നു.

കുത്തിയില്ല

കുത്തിയില്ല

അഭിമന്യുവും സംഘവുമായും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടതോടെ കാര്യങ്ങള്‍ കുഴ‍ഞ്ഞു മറിയുകയായിരുന്നു. അഭിമന്യുവിനേയും അര്‍ജ്ജുനേയും ആക്രമിച്ചെങ്കിലും അഭിമന്യുവിനെ കുത്തിയത് താന്‍ അല്ലെന്നാണ് മുഹമ്മദ് പോലീസിനോട് ആവര്‍ത്തിച്ചത്.

ഷര്‍ട്ടൂരിയെറിഞ്ഞ്

ഷര്‍ട്ടൂരിയെറിഞ്ഞ്

ഇതിനിടെ അഭിമന്യുവിനെ കുത്തി എന്ന് സംശയിക്കുന്ന ആള്‍ അഭിയുടെ ചോര തെറിച്ച ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞ് കാമ്പസിലൂടെ ഓടി രക്ഷപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 15 പേര്‍ അഭിയെ കുത്തിയ പിന്നാലെ സംഭവ സ്ഥലത്തേക്ക് എറണാകുളം ലോ കോളേജിലേയും മഹാരാജാസിലേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇതോടെയാണ് 15 അംഗ അക്രമി സംഘം കാമ്പസിലൂടെ ചിതറി ഓടിയത്. ഇതിനിടയിലാണ് അഭിമന്യുവിന്‍റെ ചോര തെറിച്ച ഷര്‍ട്ട് വലിച്ചൂരിയെറിഞ്ഞ് പ്രതികളില്‍ ഒരാള്‍ ഓടിയത്.

ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

ബെംഗ്ലൂരില്‍ നിന്നാണ് റിഫയെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. ഇതോടെ മുഹമ്മദ് , മുഹമ്മദ് റിഫ എന്നിങ്ങനെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് പേര്‍ പോലീസ് പിടിയിലായി. കൊലയില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന ആരിഫ് ബിന്‍ അലി എന്നയാള്‍ കൂടി അറസ്റ്റിലാവാന്‍ ഉണ്ട്. റിഫ പിടിയിലായതോടെ കേസിന്‍റെ ചുരുളഴിക്കാന്‍ ആകുമെന്നാണ് പോലീസ് പറയുന്നത്.

Recommended Video

cmsvideo
അഭിമന്യുവിനെ കുത്തിയത് ആര്? വെളിപ്പെടുത്തലുകൾ ഇങ്ങനെ | Oneindia Malayalam
പുറത്താക്കി

പുറത്താക്കി

അഭിമന്യു കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പ് റിഫ കണ്ണൂരിലേക്ക് പോയിരുന്നു. അവിടെ നിന്നായിരുന്നു കൊലപാതകത്തിന്‍റെ ഡൂഡാലോന. പിന്നീട് അഭിമന്യുവിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ തനിക്ക് കേസുമായി ബന്ധമില്ലെന്നായിരുന്നു ഇയാള്‍ ആവര്‍ത്തിച്ചത്. കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെ റിഫയെ കോളേജില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

English summary
abhimanyu murder muhammed rifa arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X