കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിനെ കുത്തിയത് കാമ്പസ് ഫ്രണ്ടിലെ പ്രമുഖന്‍? ഷാഹിദോ, ഷഹിലോ.. നിര്‍ണായകമായി വെളിപ്പെടുത്തല്‍

  • By Desk
Google Oneindia Malayalam News

മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ 14 പ്രതികളാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. കൊലയില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്.
എട്ടുപേര്‍ കേസില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

ഇവര്‍ ഒളിവില്‍ കഴിയുന്ന സ്ഥലം സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് അതേസമയം അഭിമന്യുവിനെ കുത്തിയത് ആരാണെന്നത് സംബന്ധിച്ച് പോലീസിന് ഇതുവരെ വ്യക്തത ഇല്ല. കസ്റ്റഡിയില്‍ ഉള്ളവര്‍ രണ്ട് പേരുകള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ പേരുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

മുഹമ്മദ് റിഫ

മുഹമ്മദ് റിഫ

കോളേജിലെ എസ്എഫ്ഐയുടെ ആധിപത്യം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയില്‍ ഉള്ളവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ മുഖ്യസൂത്രധാരനും കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് റിഫയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അഭിയെ കുത്തിയത് ആരെന്ന് മുഹമ്മദ് റിഫയ്ക്ക് അറിയാമെന്നാണ് പോലീസ് കണക്കാക്കുന്നത്.

ആക്രമി സംഘം

ആക്രമി സംഘം

അഭിയെ കുത്തികൊലപ്പെടുത്തുമ്പോള്‍ കാമ്പസ് ഫ്രണ്ടിന്‍റെ അക്രമി സംഘത്തിലുണ്ടായ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്‍റുമായ ജെ മുഹമ്മദ്, സംഘത്തിന് ആയുധങ്ങള്‍ എത്തിച്ച എസ്ഡിപിഐ തൊഴിലാളി സംഘടനാ പ്രവര്‍ത്തകന്‍ സനീഷ്, എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ് ഉള്ളത്. ഇവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

ചുരുളഴിച്ചു

ചുരുളഴിച്ചു

കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന, ആക്രമണം നടത്തിയ ശേഷം പ്രതികളെ സഹായിച്ചവര്‍, ഒളിവില്‍ കഴിഞ്ഞ ഇടം ഇതെല്ലാം സംബന്ധിച്ച് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം കുത്തിയതാരെന്ന് മാത്രം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല.

സനീഷും മുഹമ്മദും

സനീഷും മുഹമ്മദും

സംഘര്‍ഷത്തിനിടെ അഭിമന്യുവിനെ താന്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നും അതേസമയം അഭിമന്യുവിനെ താനല്ല കുത്തിയതെന്നുമാണ് മുഹമ്മദ് പറയുന്നത്. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. മുഹമ്മദും സനീഷും അഭിയെ കുത്തിയിട്ടുണ്ടാകുമെന്നാണ് പോലീസിന്‍റെ നിഗമനം.

മറ്റൊരാള്‍

മറ്റൊരാള്‍

ഇവരെ കൂടാതെ മൂന്നാമതൊരാള്‍ കൂടി അഭിമന്യുവിനെ കുത്തിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. പൊക്കം കുറഞ്ഞ ഒരാള്‍ അഭിമന്യുവിനെ കുത്തിയ ശേഷം ചോര തെറിച്ച ഷര്‍ട്ട് ഊരിയെറിഞ്ഞ് കാമ്പസിലൂടെ ഓടി രക്ഷപ്പെട്ടതായി പോലീസിന് മൊഴി ലഭിച്ചിരുന്നു.

ഷാഹിദ്, ഷഹില്‍

ഷാഹിദ്, ഷഹില്‍

മുഹമ്മദ് റിഫയേയും മുഹമ്മദിനേയും കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയതില്‍ നിന്ന് രണ്ട് പേരുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഷാഹിദ്, ഷഹില്‍ എന്നീ പേരുകളാണ് ഇതെന്നാണ് സൂചന. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിളിപ്പേര്

വിളിപ്പേര്

അതേസമയം ഇത് കുത്തിയാളുടെ വിളിപ്പേരാണോയെന്ന് സംശയമുണ്ട്. കേസില്‍ ഒളിവില്‍ കഴിയുന്ന എട്ടുപേരെ സംബന്ധിച്ച് പോലീസിന് വ്യക്തത ഉണ്ട്. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിമാന്‍റ് റിപ്പോര്‍ട്ടിലും ഈ പേരുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും ഷാഹിദ്, ഷഹില്‍ എന്ന പേരില്ലെന്നാണ് പോലീസ് പറയുന്നത്.

പഠിച്ച മറുപടി

പഠിച്ച മറുപടി

ചോദ്യം ചെയ്യലില്‍ പഠിച്ചുറപ്പിച്ചത് പോലെയാണ് മുഹമ്മദ് റിഫയും മുഹമ്മദും മറുപടി നല്‍കുന്നതെന്നാണ് വിവരം. ഇനി കേസില്‍ നേരിട്ട് ബന്ധമുള്ള പിടികിട്ടാനുള്ള പ്രതി ആരിഫാണ്. രണ്ട് ദിവസത്തിനുള്ള പ്രതികള്‍ എല്ലാവരും പോലീസ് പിടിയിലാകുമെന്നാണ് വിവരം.

English summary
abhimanyu murder new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X