കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞില്ല, ഇനി ബന്ധമില്ലെന്നും പിസി ജോര്‍ജ്

  • By Desk
Google Oneindia Malayalam News

കോട്ടയം: ഇടതുവലതു കക്ഷികളുടെ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ മല്‍സരിച്ച് വിജയിച്ച വ്യക്തിയാണ് പിസി ജോര്‍ജ് എംഎല്‍എ. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് വേളയില്‍ എസ്ഡിപിഐ പിന്തുണ നല്‍കിയത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിസി ജോര്‍ജ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

Photo

മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാകവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് പിസി ജോര്‍ജ് എസ്ഡിപിഐ തള്ളിപ്പറഞ്ഞത്. എസ്ഡിപിഐ ഇത്ര വര്‍ഗീയ വാദികളാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ല. അവര്‍ ഇത്ര വര്‍ഗീയ വാദികളാണെന്ന് അറിഞ്ഞില്ല. എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. ഞാനും സഹായിച്ചിട്ടുണ്ടെന്നും ജനപക്ഷം നേതാവായ പിസി ജോര്‍ജ് വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ ചാട്ടം തുടങ്ങി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍!! മന്ത്രിയാക്കി സ്വീകരണംകോണ്‍ഗ്രസ് നേതാക്കള്‍ ചാട്ടം തുടങ്ങി; മുതിര്‍ന്ന നേതാവ് ബിജെപിയില്‍!! മന്ത്രിയാക്കി സ്വീകരണം

കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണമെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. എസ്ഡിപിഐയുടെ ഒട്ടേറെ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നേതാവാണ് പിസി ജോര്‍ജ്.

എസ്എഫ്‌ഐയും കാംപസ് ഫ്രണ്ടും തമ്മിലുള്ള പ്രശ്‌നമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയുടെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തുന്നുണ്ട്.

English summary
Abhimanyu Murder case: PC George MLA criticized SDPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X