കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിനെ ഇല്ലാതാക്കിയത് നെട്ടൂരിലെ സംഘം; മലപ്പുറത്ത് വ്യാപക റെയ്ഡ്, അക്കൗണ്ട് മരവിപ്പിക്കുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി/മലപ്പുറം: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷണം ആറു പേരെ കേന്ദ്രീകരിച്ച്. എറണാകുളം നെട്ടൂരിലുള്ള ഈ സംഘം ഒളിവിലാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിന്തുടരാന്‍ ശ്രമിക്കുന്നുണ്ട്. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൊക്കെ വ്യാപക റെയ്ഡ് നടക്കുകയാണ്.

മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലും റെയ്ഡ് നടന്നു. പ്രതികളുടെയും പ്രതികളുമായി ബന്ധമുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. അതിനിടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 15 അംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇതില്‍ നാല് പേരെ മാത്രമേ പിടികൂടാനായിട്ടുള്ളൂ. വിവരങ്ങള്‍ ഇങ്ങനെ....

നെട്ടൂരിലെ ആറ് പേര്‍

നെട്ടൂരിലെ ആറ് പേര്‍

അഭിമന്യുവിനെ കുത്തിയത് കറുത്ത ഷര്‍ട്ട് ധരിച്ച വ്യക്തിയാണെന്ന് പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നെട്ടൂരില്‍ നിന്ന് ഒളിവില്‍ പോയവരില്‍ ഇയാളുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ആറ് പേരാണ് നെട്ടൂരില്‍ നിന്ന് ഒളിവില്‍ പോയത്. ഇതില്‍ കൈവെട്ട് കേസുമായി ബന്ധമുള്ളവരുമുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു.

 മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്

മലപ്പുറത്ത് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ്

പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് റെയ്ഡ് നടക്കുകയാണ്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും പോലീസ് പിടികൂടുന്നുണ്ട്. മലപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനമായ മഞ്ചേരി ഗ്രീന്‍വാലിയിലും റെയ്ഡ് നടന്നു. അതേ വേളയില്‍ തന്നെ സത്യസരണിയിലും റെയ്ഡിന് പോലീസെത്തി.

15ല്‍ നാല് പേര്‍

15ല്‍ നാല് പേര്‍

മഞ്ചേരിയിലെ രണ്ടിടത്തും നടത്തിയ റെയ്ഡില്‍ കാര്യമായൊന്നും കണ്ടെടുക്കാനായില്ലെന്നാണ് വിവരം. പുത്തനത്താണി ഭാഗത്തുള്ള കേന്ദ്രത്തിലും റെയ്ഡ് നടത്തി. ഇവിടെ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തത് 15 പേരാണെന്നാണ് പോലീസ് കരുതുന്നത്. ഇതില്‍ നാല് പേര്‍ മാത്രമാണ് അറസ്റ്റിലായത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ബാക്കിയുള്ളവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

സഹായിച്ച രണ്ടുപേര്‍ പിടിയില്‍

സഹായിച്ച രണ്ടുപേര്‍ പിടിയില്‍

കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പ്രതികളെ സഹായിച്ചുവെന്നാരോപിച്ച് നവാസ്, ജാഫ്രി എന്നിവരാണ് പിടിയിലാത്. ഇരുവരും എസ്ഡിപിഐയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറയുന്നു. കേസില്‍ ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

 12 ബാങ്ക് അക്കൗണ്ടുകള്‍

12 ബാങ്ക് അക്കൗണ്ടുകള്‍

കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടക്കുകയാണ്. എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലുമാണ് റെയ്ഡുകള്‍.

 അഭിമന്യുവിന് 107 കോളുകള്‍

അഭിമന്യുവിന് 107 കോളുകള്‍

കൊല്ലപ്പെടുന്നതിന് മുമ്പ് അഭിമന്യുവിന് വന്ന ഫോണ്‍കോള്‍ സംബന്ധിച്ച് പോലീസ് പരിശോധിക്കുകയാണ്. 107 നമ്പറുകളാണ് പരിശോധിക്കുന്നത്. ഇതില്‍ കൂടുതലും എസ്എഫ്‌ഐ പ്രവര്‍ത്തകരുടേതാണ്. പ്രവേശനോല്‍സവം സംബന്ധിച്ച കാര്യങ്ങള്‍ പറയാനാണ് വിളിച്ചതെന്ന് അവര്‍ പറയുന്നു. വട്ടവടയില്‍ റെയ്ഞ്ച് കുറവായതിനാലാണ് കൂടുതല്‍ തവണ വിളിക്കേണ്ടി വന്നതെന്നും അവര്‍ പറയുന്നു.

പ്രതിയുടെ നമ്പറും

പ്രതിയുടെ നമ്പറും

കൊല്ലപ്പെടുന്നതിന് മുമ്പ് അഭിമന്യുവിനെ വിളിച്ചവരില്‍ പ്രതികളിലൊരാളായ മുഹമ്മദിന്റെ നമ്പറുമുണ്ടെന്നാണ് വിവരം. മൂന്ന് തവണയാണ് ഇയാള്‍ വിളിച്ചതെന്ന് പോലീസ് പറയുന്നു. ഇതുസംബന്ധിച്ചും അന്വേച്ചുവരികയാണ്. അതിനിടെയാണ് നെട്ടൂരില്‍ നിന്ന് ഒളിവില്‍ പോയ ആറുപേരെ കുറിച്ച് അന്വേഷിക്കുന്നത്.

വിളിച്ചുവരുത്തി കൊന്നു

വിളിച്ചുവരുത്തി കൊന്നു

അഭിമന്യുവിനെ കോളജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് വീട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് മൊബൈല്‍ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഒടുവില്‍ അഭിമന്യു കോളജിലേക്ക് തിരിക്കുകയായിരുന്നു. ബസ് കിട്ടാത്തതിനാല്‍ പച്ചക്കറികള്‍ കൊണ്ടുപോകുന്ന വാഹനത്തിലാണത്രെ അഭിമന്യു കോളജിലേക്ക് തിരിച്ചത്.

മൈസൂരിലും കുടകിലും റെയ്ഡ്

മൈസൂരിലും കുടകിലും റെയ്ഡ്

പ്രതികള്‍ സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. മൈസൂര്‍, കുടക് എന്നിവിടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കൈവെട്ട് കേസുമായി ബന്ധമുള്ളവര്‍ക്ക് അഭിമന്യു കേസില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

 132 പേര്‍ റിമാന്റില്‍

132 പേര്‍ റിമാന്റില്‍

അതേസമയം, ആലുവ എസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട് 132 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ഇവരെ പുലര്‍ച്ച മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു. പോലീസ് അറസ്റ്റ് ചെയ്ത ജില്ലാ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ എസ്പി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഗുരുതര വകുപ്പുകള്‍

ഗുരുതര വകുപ്പുകള്‍

അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കോഴിക്കോട് വരെയുള്ള ജില്ലകളില്‍ റെയ്ഡ് നടക്കുന്നുണ്ട്. പഴയ കേസുകളില്‍ ഉള്‍പ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടിലും പോലീസെത്തി. നേതാക്കളുടെ വീടുകളിലും പോലീസ് റെയ്ഡിനെത്തുന്നുണ്ട്.

നവദമ്പതികളെ കൊന്നത് ഇതരസംസ്ഥാനക്കാരോ? ആസൂത്രിതം, മുളകുപൊടി!! വിവരങ്ങള്‍ ഇങ്ങനെനവദമ്പതികളെ കൊന്നത് ഇതരസംസ്ഥാനക്കാരോ? ആസൂത്രിതം, മുളകുപൊടി!! വിവരങ്ങള്‍ ഇങ്ങനെ

English summary
Abhimanyu murder case: Police Raid in Malappuram PFI centers, search for Nettore Team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X