കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദം ഉണ്ടാക്കുന്നവരുടെ ലക്ഷ്യം അഭിമന്യുവിന്റെ നീതി അല്ല, പ്രസ്ഥാനത്തിന്റെ നാശമെന്ന് സഹോദരൻ

Google Oneindia Malayalam News

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം അഭിമന്യു കൊലക്കേസ് വീണ്ടും ചര്‍ച്ചയാകുന്നു. മഹാരാജാസില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ വിദ്യാര്‍ത്ഥി നേതാവ് അഭിമന്യുവിനെ കുറിച്ചുളള നാന്‍ പെറ്റ മകന്‍ എന്ന സിനിമ കഴിഞ്ഞ ദിവസമാണ് പുറത്ത് ഇറങ്ങിയത്. സിനിമയെ കുറിച്ച് മന്ത്രി എംഎം മണി ഫേസ്ബുക്കിലിട്ട കുറിപ്പിന് പിന്നാലെയാണ് അഭിമന്യു കൊലക്കേസ് സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുന്നത്.

അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം എവിടെ എത്തി എന്ന് ചോദിച്ച് അമ്മാവന്‍ രംഗത്ത് വന്നതോടെ സോഷ്യല്‍ മീഡിയ അതേറ്റെടുത്തു. സിപിഎമ്മിനും സര്‍ക്കാരിനും നേര്‍ക്ക് വിമര്‍ശനം ഉയരവെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അഭിമന്യുവിന്റെ സഹോദരന്‍ പരിജിത്ത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

'' സഖാക്കളേ, എന്റെ സഹോദരൻ അഭിമന്യുവിനെ വർഗീയ ശക്തികൾ ഇല്ലായ്മ ചെയ്തിട്ട് ഒരാണ്ട് തികയുന്നു .. അവനെ ഇല്ലാതാക്കിയ ശക്തികൾക്ക് എതിരെ നമ്മുടെ പാർട്ടിയും സർക്കാരും നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോൾ .. അവൻ ഏറ്റവും സ്നേഹിച്ച വിശ്വസിച്ച പ്രസ്ഥാനത്തെ ചിലർ മനഃപൂർവം താറടിച്ചുകാണിക്കാൻ ശ്രമിക്കുകയാണ്.. പാർട്ടി എന്നും എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ട്..

sfi

അവന് പകരമാവില്ല ഒന്നുമെങ്കിലും കയറി കിടക്കാൻ നല്ലൊരു വീടുണ്ട് ഞങ്ങൾക്കിന്ന്.. അവന്റെ ആഗ്രഹം പോലെ വട്ടവടയിൽ ഇന്ന് നല്ലൊരു ലൈബ്രറി ഉണ്ട് .. പാർട്ടി ആണ് അതൊക്കെ സാധിച്ചു തന്നത് .. ഒപ്പം അവന്റെ സ്വപ്നം ആയിരുന്ന ഞങ്ങളുടെ സഹോദരിയുടെ വിവാഹം പാർട്ടി ഗംഭീരമായി നടത്തി.. പ്രതികളെ ഭൂരിഭാഗം പേരെയും പിടിച്ചു ജാമ്യം ഇല്ലാത്ത വകുപ്പ് ചാർത്തി കോടതിയിൽ ഹാജരാക്കി, കോടതി അവരുടെ ജാമ്യം നിഷേധിച്ചതും നമുക്കെല്ലാം അറിയാം.. പഴുതടച്ചാണ്‌ അന്വേഷണം നടക്കുന്നത്.. ഇനിയും കിട്ടാനുള്ള പ്രതികളെ മനഃപൂർവം അന്വേഷസംഘം പിടിക്കാത്തത് എന്ന് ഞങ്ങൾ കരുതുന്നില്ല.

അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!

അവരെയും ഉടനെ തന്നെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെ
ഉത്തമ വിശ്വാസം. ഇപ്പോൾ വിവാദം ഉണ്ടാക്കുന്നവരുടെ ലക്‌ഷ്യം അഭിമന്യുവിന്റെ നീതി അല്ല അവന്റെ കുടുബത്തിന്റെ താങ്ങും തണലുമായി പ്രസ്ഥാനത്തിന്റെ നാശം ആണ്. പ്രസ്ഥാനത്തെ തകർത്തു നാട്ടിൽ ബാക്കി ഉള്ള നന്മയെ ഇല്ലായ്മ ചെയ്യാൻ അഭിമന്യുവിനെ സ്നേഹിക്കുന്ന ആരും കൂട്ട് നിൽക്കരുത്. ഞങ്ങളുടെ കുടുംബം എല്ലാക്കാലവും ഈ പ്രസ്ഥാനത്തിൽ വിശ്വസിച്ചിട്ടുണ്ട്. ആ പ്രസ്ഥാനവും നേതാക്കളും ഞങ്ങളെ കൈവിടില്ല എന്ന ഉത്തമ ബോധ്യവും ഞങ്ങൾക്കുണ്ട്. മറിച്ചുള്ള എല്ലാ അപവാദങ്ങളും ഞങ്ങൾ തള്ളി കളയുന്നു'' എന്നാണ് പോസ്റ്റ്.

English summary
Abhimanyu's brother's reaction to new controversies related to Abhimanyu murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X