കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യുവിനെ വധിച്ചത് 24 അംഗ സംഘം; കുത്തിയതാരെന്ന് പ്രതികള്‍ സമ്മതിച്ചു, പൊക്കം കുറഞ്ഞയാള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
അഭിമന്യുവിനെ വധിച്ചത് 24 അംഗ സംഘം | Oneindia Malayalam

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. സംഭവത്തില്‍ 24 പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാല്‍ എല്ലാവരും കൃത്യത്തില്‍ നേരിട്ട് പങ്കാളികളല്ല. നേരിട്ട് പങ്കാളികളായത് 15 പേരാണ്. കേസിലെ പ്രധാന പ്രതികളായ ആദില്‍, മുഹമ്മദ് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

മുഴുവന്‍ പ്രതികളെയും പിടിക്കാന്‍ പോലീസ് വൈകുന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് അന്വേഷണ സംഘത്തിന് കടുത്ത സമ്മര്‍ദ്ദമുണ്ടാകവെയാണ് ആദില്‍ അറസ്റ്റിലായത്. ഇതാണ് പ്രധാന പ്രതികളിലേക്കെത്താന്‍ പോലീസിനെ സഹായിച്ചത്. അഭിമന്യുവിനെ കുത്തിയത് ആരാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞുവെന്നാണ് വിവരം. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

 നാല് പേര്‍ കൂടി പിടിയില്‍

നാല് പേര്‍ കൂടി പിടിയില്‍

ബുധനാഴ്ച അറസ്റ്റിലായ മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. നാല് പേര്‍കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നവരാണെന്നാണ് വിവരം. പ്രതിപ്പട്ടികയില്‍ 24 പേരാണുള്ളത്. ഇതില്‍ ഒമ്പതു പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നവരെ ഒളിവില്‍ കഴിയാനും രക്ഷപ്പെടാനും സഹായിച്ചവരാണ്.

 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ഇതുവരെ 11 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മുഹമ്മദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാരോപിച്ച് തലശേരി സ്വദേശി ഷാനവാസിനെയും പിടികൂടി. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള നാല് പേര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

തിരിച്ചറിയല്‍ പരേഡ് നടത്തും

തിരിച്ചറിയല്‍ പരേഡ് നടത്തും

കസ്റ്റഡിയിലുള്ള നാലുപേരുടെ അറസ്റ്റ് ഇപ്പോള്‍ രേഖപ്പെടുത്തില്ല. ഇവരുമായി ബന്ധപ്പെട്ട തെളിവുകള്‍ പോലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തും. ദൃക്‌സക്ഷികള്‍ തിരിച്ചറിഞ്ഞാല്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തും. അഭിമന്യുവിനെ കുത്തിയ വ്യക്തിയെ തിരിച്ചറിയാനും പ്രത്യേക പരേഡുണ്ടാകും.

നിര്‍ണായകമായത് ആദിലിന്റെ അറസ്റ്റ്

നിര്‍ണായകമായത് ആദിലിന്റെ അറസ്റ്റ്

ആലുവ സ്വദേശി ആദിലിന്റെ അറസ്റ്റാണ് കേസില്‍ നിര്‍ണായകമായത്. ഇയാളെ ചോദ്യം ചെയ്‌പ്പോഴാണ് മുഹമ്മദിനെ കുറിച്ച് വിവരം ലഭിച്ചത്. മുഹമ്മദ് വടക്കന്‍ മലബാറിലുണ്ടെന്നറിഞ്ഞ പോലീസ് നീക്കങ്ങള്‍ വേഗത്തിലാക്കുകയായിരുന്നുവത്രെ. കൊലപാത വിവരം ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന വിവരമാണ് പ്രതികളില്‍ നിന്ന് ലഭിച്ചത്.

മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങും

മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങും

എസ്എഫ്‌ഐയെ ക്യാമ്പസില്‍ നേരിടാന്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നുവത്രെ. മുഹമ്മദ് ഇപ്പോള്‍ റിമാന്റിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഉടന്‍ കോടതിയെ സമീപിക്കും. പിന്നീട് ചോദ്യം ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും തുടര്‍ നീക്കങ്ങള്‍.

അന്ന് രാത്രി നടന്നത്

അന്ന് രാത്രി നടന്നത്

കൊലപാതകം നടന്ന ദിവസം രാത്രിയില്‍ നടന്ന കാര്യങ്ങള്‍ പോലീസ് മുഹമ്മദില്‍ നിന്ന് ചോദിച്ചറിഞ്ഞു. ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എന്തുവില കൊടുത്തും ചുമരെഴുതാന്‍ ക്യാമ്പസ് ഫ്രണ്ട് തീരുമാനിച്ചിരുന്നുവത്രെ.

ആരാണ് കുത്തിയത്

ആരാണ് കുത്തിയത്

ആരാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് പോലീസ് പ്രധാനമായും ചോദിച്ചത്. ഇതുസംബന്ധിച്ച വിവരം മുഹമ്മദ് പോലീസിനോട് പറഞ്ഞുവെന്നാണ് വിവരം. എന്നാല്‍ പോലീസ് വിവരം പുറത്തുവിട്ടിട്ടില്ല. പൊക്കം കുറഞ്ഞ വ്യക്തിയാണ് കുത്തിയതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇക്കാര്യം ശരിവയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി പരിശോധിച്ചപ്പോള്‍ പോലീസിന് ലഭിച്ചിരുന്നുവത്രെ.

ഒരു പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

ഒരു പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

കേസിലെ 24ാം പ്രതിയെ കോടതി പോലീസ് കസ്റ്റയില്‍ വിട്ടു. മട്ടാഞ്ചേരി സ്വദേശി നജീബിനെയാണ് 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. നേരത്തെ അഞ്ചുദിവസം ചോദ്യം ചെയ്ത മറ്റു രണ്ടു പ്രതികളെ കൂടി കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. പകരം ഇവരെ സബ് ജയിലില്‍ വച്ച് ചോദ്യം ചെയ്യും.

മുഹമ്മദും ആദിലും പ്രധാന പ്രതികള്‍

മുഹമ്മദും ആദിലും പ്രധാന പ്രതികള്‍

കൊലപാതകം നടന്നതിന് പിന്നാലെ പോലീസിന് മുഹമ്മദിനെ സംശയമുണ്ടായിരുന്നു. ഇയാളുടെ അരൂക്കുറ്റിയിലുള്ള വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും വീട്ടുകാര്‍ അവിടെയുണ്ടായിരുന്നില്ല. മുഹമ്മദും ആദിലും ചേര്‍ന്നാണ് അക്രമി സംഘത്തെ കോളജ് പരിസരത്തേക്ക് വിളിച്ചുവരുത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

കൂടുതല്‍ അറസ്റ്റ് ഉടന്‍

കൂടുതല്‍ അറസ്റ്റ് ഉടന്‍

കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അക്രമം നടന്ന ദിവസം മുതല്‍ പ്രതികള്‍ ഒളിവില്‍ കഴിഞ്ഞതുവരെയുള്ള കാര്യങ്ങള്‍ പിടിയിലാവരില്‍ നിന്ന് പോലീസ് ചോദിച്ചറിഞ്ഞു. ലഭ്യമായ വിവരങ്ങളെല്ലാം പോലീസ് കോര്‍ത്തിണക്കുകയാണിപ്പോള്‍. ഇനി അധികം വൈകാതെ മറ്റു പ്രതികളെ പിടിക്കുമെന്നാണ് വിവരം.

English summary
Abhimanyu murder: Adil, Muhammed arrests is Crucial, Police gets all details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X