കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിമന്യു കേസ്; അന്വേഷണത്തില്‍ വീഴ്ചയെന്ന് കുടുംബം, കോടതിക്ക് മുന്നില്‍ ജീവനൊടുക്കും

  • By Desk
Google Oneindia Malayalam News

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സാധിക്കാത്തത് അന്വേഷണ സംഘത്തിന്റെ വീഴ്ചയാണെന്ന് ആരോപണം. കൊലപാതകം നടന്നിട്ട് ഒരുവര്‍ഷത്തോടടുത്തിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ സാധിച്ചില്ലെന്ന് അഭിമന്യുവിന്റെ കുടുംബം ആരോപിച്ചു.

7010

അന്വേഷണ സംഘവുമായി ബന്ധപ്പെടാന്‍ കുടുംബം പലപ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ പ്രതികരിക്കുന്നില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുമ്പില്‍ ജീവനൊടുക്കുമെന്ന് പിതാവ് മനോഹരന്‍ പറഞ്ഞു. 2018 ജൂലൈ രണ്ടിന് രാത്രിയാണ് അഭിമന്യു കോളജിലുണ്ടായ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത്. ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 20 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ചില പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. ഇതാണ് അഭിമന്യുവിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നത്.

എന്തുകൊണ്ടാണ് അന്വേഷണ സംഘം മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതെന്ന് കുടുംബം ചോദിക്കുന്നു. ചില പ്രതികള്‍ വിദേശത്തേക്ക് കടന്നുവെന്നാണ് ആരോപണം. അന്വേഷണം എവിടംവരെയായി എന്ന് അറിയാന്‍ പോലീസുമായി ബന്ധപ്പെടാന്‍ കുടുംബം ശ്രമിച്ചിരുന്നു. പക്ഷേ, അവര്‍ പ്രതികരിക്കുന്നില്ലത്രെ.

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാറ്റമില്ലകോണ്‍ഗ്രസിന് വന്‍ തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല

അഭിമന്യുവിന്റെ കഥ പറയുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. സിനിമയെ കുറിച്ച് മന്ത്രി എംഎം മണി ഫേസ്്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. അന്വേഷണം എവിടെയെത്തി എന്ന് മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നുവെന്ന് ഈ പോസ്റ്റിന് താഴെ അഭിമന്യുവിന്റെ അമ്മാവന്‍ കമന്റിട്ടിരുന്നു. അന്വേഷത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിടാത്തതും സംശയത്തിന് ഇടയാക്കിയിരുന്നു.

English summary
Abhimayue Murder Case: Family Against Investigation Team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X