'അതിനെ കുറിച്ച് ഗോപി സുന്ദർ പറഞ്ഞത്.. ബിഗ് ബോസിൽ കരഞ്ഞ കുട്ടി ബോൾഡാകരുതെന്ന് ചിന്ത'; അഭിരാമി സുരേഷ് പറയുന്നു
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ അടുത്തിടെ ഗായികയും മുൻ ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് പൊട്ടിത്തെറിച്ചിരുന്നു. ഇനിയും അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്. ഇപ്പോഴിതാ ഇത് സംബന്ധിച്ച് കൂടുതൽ വിശദമാക്കുകയാണ് താരം. ഫ്ലവേഴ്സ് ചാനലിലെ ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിലാണ് അഭിരാമി വിശദീകരിച്ചത്. വായിക്കാം

'കൺസ്ട്രക്ടീവ് വിമർശനങ്ങളെ സ്വീകരിക്കുന്നവരാണ് ഞങ്ങൾ. പക്ഷേ ചിലർ തെറിവിളിച്ച് പോകുകയാണ്. സൈബർ ആക്രമണങ്ങളിൽ അമ്മയൊക്കെ ഭയങ്കരമായി വിഷമിച്ചു. അമ്മ ഭയങ്കരമായി കരയും. അമ്മ അത്ര ശക്തിയുള്ള ആളൊന്നുമല്ല. ഞങ്ങളോട് മാത്രമാണ്, പുറത്ത് വന്നാൽ വെറും പൂച്ചക്കുട്ടിയാണ്. പുതിയ വീഡിയോ ഞാൻ പങ്കുവെച്ചത് കൊണ്ട് അമ്മക്ക് കുറച്ച് ആശ്വാസം ഉണ്ടായിട്ടുണ്ട്'.

'ഗോപി സുന്ദർ പറഞ്ഞത് പ്രതികരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ വ്യക്തമായി പ്രതികരിക്കണം. നിയമപരമായി മുന്നോട്ട് പോകമെന്ന് കണ്ടാൽ മാത്രമേ ആളുകൾ ഇതിൽ നിന്നൊക്കെ പിന്നോട്ട് പോകുകയുള്ളൂവെന്നു.ചെറുപ്പക്കാർ ഞങ്ങളെ കുറച്ച് മനസിലാക്കുന്നുണ്ട്. സംസ്കാരത്തെ കുറിച്ച് സംസാരിക്കാൻ വരുന്ന മുതിർന്ന ആളുകൾ നമ്മളെ വിളിക്കുന്നത് തെറികളാണ്'.

'വിവാദങ്ങൾ കൊണ്ട് ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകൾ എന്നല്ലാതെ വലിയ ഗുണമൊന്നും ഉണ്ടായിട്ടില്ല. ഇതൊന്നും അഭിമാനിക്കേണ്ട കാര്യമില്ല. നമ്മുടെ നേട്ടങ്ങൾ പോലും അംഗീകരിക്കാത്ത ആരോപണങ്ങളാണ്. വലിയൊരു വലിയ ഗ്രൂപ്പ് ഹേറ്റേഴ്സ് ആണ്. ആന്റിമാരാണ് കൂടുതലായി വിമർശിക്കുന്നത്, പക്ഷേ എന്തിനാണെന്ന് മാത്രം മനസിലാകുന്നില്ല', അഭിരാമി പറഞ്ഞു.

'വിവാദങ്ങളോട് പ്രതികരിക്കാതെ മാളത്തിന് ഉള്ളിൽ ഒതുങ്ങി കൂടാനാണോ ശ്രമിച്ചതെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ- എപ്പോഴും മാളത്തിൽ ഒതുങ്ങാൻ താത്പര്യമുള്ള ആളാണ് ഞാൻ. സോഷ്യൽ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്തും ട്രാവൽ എന്ന് പറഞ്ഞ് വീട്ടിൽ തന്നെ ഇരിക്കുകയുമാണ് ചെയ്യാറുള്ളത്.ഞാൻ ഭയങ്കര ഇമോഷ്ണൽ ആണ്, ഒരുപാട് മാളത്തിൽ ഒതുങ്ങിയിട്ടുണ്ട്. നിയമപരമായി തന്നെ നേരിടാണ് തീരുമാനം. വീട്ടുകാരെ തെറിവിളിക്കുന്നവർക്കെതിരെ നടപടിയുമായി മുന്നോട്ട് പോകും. എന്നെ ഉപദ്രിക്കാൻ അവരോട് ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ'.

'ബിഗ് ബോസിൽ ചേച്ചിക്ക് വേലിയേറ്റവും എനിക്ക് വേലിയിറക്കവുമായിരുന്നു.ആ ഷോയ്ക്ക് ശേഷം എന്നെ ഇഷ്ടപ്പെടുന്നവർ കൂടി, പക്ഷേ എന്താണെന്ന് അറിയില്ല ചേച്ചിക്ക് ഇഷ്ടക്കേട് കൂടുകയായിരുന്നു ചെയ്തത്.ബിഗ് ബോസിലെ മികച്ച അനുഭവമായിരുന്നു. പക്ഷേ അവിടെയും ഞങ്ങൾക്ക് ഭാഗ്യമായുണ്ടായില്ല'.

'ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. നമ്മളെ കണ്ണ് കെട്ടിയാണ് അവിടെ കൊണ്ട് വിടുക. അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ മറ്റൊരു ലോകമാണ്. ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നപ്പോൾ എനിക്ക് വലിയ പ്രശ്നം ഉണ്ടായിരുന്നില്ല. പക്ഷെ കൊവിഡ് വന്നത് കാരണം അതും പൂർത്തിയാക്കാൻ സാധിച്ചില്ല'.

'ബിഗ് ബോസിൽ അന്ന് കരഞ്ഞ് നിന്ന കുട്ടിയാണ്. അമതൃ സുരേഷ് ബോൾഡ് ആകാൻ പാടില്ല എന്നള്ള രീതിയിലാണ് പലരും ചിന്തിച്ചത്. ചേച്ചി ശരിക്കും ബോൾഡ് ആവേണ്ടി വന്നയാളാണ്. ഞാൻ വളരെ അധികം ബഹുമാനിക്കുന്ന സ്ത്രീയാണവർ, സിംഗിംൾ മദർ ആണ്. ചേച്ചിയുടെ രീതി വ്യക്തിപരമായി പെട്ടെന്ന് നമ്മുക്ക് ഉൾക്കൊള്ളാൻ പറ്റില്ലായിരിക്കാം. പക്ഷേ നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവരാണ്. പേഴ്സണൽ ലൈഫിൽ അല്ലാതെ ഒരു അമൃത സുരേഷ് എനിക്ക് വ്യക്തി ജീവിതത്തിൽ വളരെ അധികം അടുപ്പം തോന്നുന്ന ആളാണ്'.












Click it and Unblock the Notifications