Get Updates
Get notified of breaking news, exclusive insights, and must-see stories!

'കഴുകന്മാർ കൊത്തിപ്പറിച്ച സ്വപ്നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക്, എന്റെ ആദരാഞ്ജലികൾ'; അഭിരാമി സുരേഷ്

സൈബർ ആക്രമണത്തെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി അഭിരാമി സുരേഷ്. സൈബർ ബുള്ളിയിം​ഗിന് ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണൻ വെടിഞ്ഞു. നേരമ്പോക്കിനും ഫ്രസ്റ്റേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫേർട്ടും വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ എന്ന് അഭിരാമി കുറിച്ചു.

കഷ്ടപെട്ട് സ്വന്തം കാലിൽ നിൽക്കുന്നവരെയും അവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോൾ, നിങ്ങൾ മാത്രം ആണ് ചെറുതാവുകയെന്നും 30 വയസ്സ് പോലും ആവാത്ത തനിക്കുള്ള പക്വത എങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോഴും തോന്നാറുണ്ടെന്നും അഭിരാമി കുറിച്ചു.

abhirami

എന്തായാലും, ഈ പറഞ്ഞ കഴുകന്മാർക്കും മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാർ കൊത്തിപ്പറിച്ച സ്വപ്നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക്, എന്റെ ആദരാഞ്ജലികൾ. കാരണം എനിക്കുമുണ്ട്, സഹോദരിമാരെന്നും അഭിരാമി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

18 വയസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് ആരോപണം. ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെൺകുട്ടി സൗഹൃദത്തിലായിരുന്നുവെന്നും പ്രണയം അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം ഉണ്ടായെന്നുമാണ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യ ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയാണ്. പൂജപ്പുര പോലീസ് അസ്വാഭിവക മരണത്തിന് കേസ് എടുത്തു. അതേ സമയം ഉണ്ടായ തരത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഫേസ്ബുക്കിൽ അഭിരാമി സുരേഷ് പങ്കുവെച്ച കുറിപ്പ്:

സൈബർ ബുള്ളിയിം​ഗിന് ഇരയായ മറ്റൊരു കുട്ടി കൂടെ പ്രാണൻ വെടിഞ്ഞു .. എന്താലെ? നേരമ്പോക്കിനും ഫ്രസ്റ്റേഷൻസ് മാറ്റാനും വെറുപ്പ് പ്രകടിപ്പിക്കാനും എടുക്കുന്ന സമയവും എഫേർട്ടും വേണ്ട, മനുഷ്യരെ അവരുടെ വഴിക്ക് വിടാൻ, വേട്ടയാടാതിരിക്കാൻ. പലരേയും പല കമന്റ്സ് കഴുകന്മാർ കൊത്തിപ്പറിക്കുമ്പോൾ പുച്ഛം മാത്രം ആണ് തോന്നാറ്!

കഷ്ടപെട്ട് സ്വന്തം കാലിൽ നിൽക്കുന്നവരെയും അവരുടെ സ്വപ്നങ്ങൾക്ക് പുറകെ പോകുന്നവരേയും പരിഹസിക്കുമ്പോൾ, നിങ്ങൾ മാത്രം ആണ് ചെറുതാവുക. 30 വയസ്സ് പോലും ആവാത്ത എനിക്കുള്ള മെച്ചൂരിറ്റി എങ്കിലും ചിലർ കാണിച്ചിരുന്നുവെങ്കിൽ എന്ന് എപ്പോളും തോന്നാറുണ്ട്.
എന്തായാലും, ഈ പറഞ്ഞ കഴുകന്മാർക്കും മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്കുമൊക്കെ നല്ലത് തന്നെ വരട്ടെ. കഴുകന്മാർ കൊത്തിപ്പറിച്ച സ്വപ്നങ്ങൾക്ക് വിടപറഞ്ഞ ആ മോൾക്ക്, എന്റെ ആദരാഞ്ജലികൾ. കാരണം എനിക്കുമുണ്ട്, സഹോദരിമാർ.
സ്നേഹം മാത്രം,
ആമി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+