Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതികളുമായി പൊലീസ് സെറ്റില്‍മെന്റ് നടത്തിയോ? അബിഗേലിനായി പണം കൊടുത്തോ? അബിന്‍ വർക്കി

കൊല്ലം: ഓയൂരില്‍ നിന്നും ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷമായ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വർക്കി. കൊല്ലം സിറ്റിയുടെ നടുക്ക്, ആശ്രാമം മൈതാനം പോലെയൊരു സ്ഥലത്ത്, നട്ടുച്ചക്ക് കുട്ടിയെ ഉപേക്ഷിച്ചു പോയിട്ട് എന്ത് കൊണ്ട് കേരള പോലീസിന് പ്രതികളെ പിടിക്കാനായില്ലെന്ന് ചോദിക്കുന്ന അബിന്‍ വർക്കി ഇവർ പൊലീസാണോ ഫാൻസി ഡ്രസ്സുകാരാണോയെന്നും ചോദിക്കുന്നു.

അതോ അവരുമായി കേരള പോലീസ് സെറ്റിൽമെന്റ് നടത്തിയതാണോയെന്നും അബിന്‍ വർക്കി ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

abin-kollam

20 മണിക്കൂർ നാം എല്ലാവരും കണ്ണിമ വെട്ടാതെ നോക്കി ഇരുന്നത് കുട്ടിയെ സുരക്ഷിതമായി എത്തിക്കുന്നതിനോടൊപ്പം തന്നെ ഇനിയൊരു കുട്ടിക്കും ഈ ഗതി വരാതിരിക്കാൻ ആ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരിക എന്നത് കൂടിയാണ്. 20 മണിക്കൂർ കേരളത്തിന്റെ മുക്കിലും മൂലയിലും എ.ഐ ക്യാമറ വച്ചും അല്ലാതെയും പരിശോധന നടത്തിയ പോലീസിന് പട്ടാപ്പകൽ കൊല്ലം സിറ്റിയുടെ നടുക്ക് ആശ്രമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു പോയ പ്രതികളെ പിടികൂടാനാവാത്തത് അത്ഭുതകരമാണ്.

ഇനി പണം കൊടുത്താണ് കുട്ടിയെ മോചിപ്പിച്ചതെങ്കിലും, അത് അങ്ങനെയാണ് എന്ന് പറഞ്ഞാൽ മതി. മറ്റെന്തിനേക്കാൾ വില ആ കുഞ്ഞിന്റെ ജീവനാണ്.
ഈ കണ്ടെത്തിലിനായി ഉറക്കമളച്ച് പ്രയത്നിച്ച എല്ലാവർക്കും ആശംസകൾ. ഒട്ടേറെ പോലീസ് ഉദ്യോഗസ്ഥരും, മാധ്യമ പ്രവർത്തകരും, നാട്ടുകാരും ഇന്നലെ വൈകുന്നേരം മുതൽ ഈ കണ്ടെത്തിലിനായി ആത്മാർത്ഥമായി ജോലി ചെയുകയാണ്. അവർക്കെല്ലാവർക്കും ഹൃദയാഭിവാദ്യങ്ങൾ.-അബിന്‍ വർക്കി കുറിച്ചു.

അതേസമയം, കുഞ്ഞിനെ കണ്ടെത്തിയതില്‍ മുഖ്യമന്ത്രിയും കേരള പോലീസും സവിശേഷമായ അഭിനന്ദനം അർഹിക്കുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് വികെ സനോജ് കുറിച്ചു. 'കുഞ്ഞിനെ കണ്ടെത്തിയതിൽ ഡിവൈഎഫ്ഐക്കും അഭിമാനിക്കാം. നഷ്ടപ്പെട്ട കുഞ്ഞിനായുള്ള തെരച്ചിലിനായി രംഗത്തിറങ്ങാനുള്ള ആഹ്വാനം അനുസരിച്ച് മുഴുവൻ ഡിവൈഎഫ്ഐ സഖാക്കളും തെരച്ചിലിന് രംഗത്തിറങ്ങിയിട്ടുണ്ട്. ഡിവൈഎഫ്ഐ ആശ്രാമം സൗത്ത് ബി യൂണിറ്റ് സെക്രട്ടറി അർജുൻ രാജ് ആണ് കുട്ടിയെ ആദ്യമായി കാണുകയും ജില്ലാ കമ്മറ്റി അംഗം സഖാവ് ദേവികയെ വിവരമറിയിക്കുകയും ചെയ്തത്. ഇരുവരുടേയും ഇടപെടലിനെ ഹൃദ്യംഗമായി അഭിനന്ദിക്കുന്നു.' വികെ സനോജ് കുറിച്ചു.

കൂടാതെ സംഘടനാ ആഹ്വാനം അനുസരിച്ച് കുഞ്ഞിനായി തിരച്ചിലിനിറങ്ങിയ മുഴുവൻ ഡിവൈഎഫ്ഐ സഖാക്കളേയും അഭിവാദ്യം ചെയ്യുന്നു.ഒരു ദുരന്ത മുഖത്തും ഹീനമായ രാഷ്ട്രീയ മുതലെടുപ്പ് നടത്താനിറങ്ങിയ കൂട്ടത്തെ ഇവിടെയും നാം കണ്ടു. കുഞ്ഞിനെ കാണാതായ ശേഷം നാടൊട്ടൊക്കെ ഒന്നായി തിരച്ചിൽ നടത്തുകയും പോലീസിന്റെ കൃത്യമായ നിലയിലുള്ള അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്ന വേളയിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ചെയ്തത് ഉപരോധ സമരമാണ്.

നാട്ടിൽ എന്തൊക്കെ ദുരന്തങ്ങൾ സംഭവിച്ചാലും കാലാ കാലങ്ങളായി ആവർത്തിക്കുന്ന ഈ അശ്ലീലം നിർത്താൻ ഭാവമില്ലെന്ന് കോൺഗ്രസ് പാർടിയും തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+