അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലിയുമായി അബിന്‍ വര്‍ക്കി, 40 പേരുടെ പിന്തുണ; രാജിഭീഷണി മുഴക്കി?
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലി ശക്തമാക്കി നിലവിലെ ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. നിലവിലെ ഭാരവാഹികള്‍ക്ക് പകരം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നാല്‍ രാജിവെക്കുമെന്നാണ് അബിന്‍ വര്‍ക്കിയുടെ ഭീഷണി. അബിന്‍ വര്‍ക്കി 40 ഭാരവാഹികളുടെ പിന്തുണയുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസിലെ മൂന്ന് ജില്ലാ അധ്യക്ഷന്മാരും 30 ഭാരവാഹികളും ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.
സമുദായ സന്തുലിതത്തിന്റെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ അനുവദിക്കരുത് എന്നും അബിന്‍ വര്‍ക്കിക്കായി വാദിക്കുന്നവര്‍ പറയുന്നത്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാമത് എത്തിയ ആളാണ് അബിന്‍ വര്‍ക്കി. ഈ പരിഗണന അബിന്‍ ലഭിക്കണം എന്നും ചെരുപ്പിനൊത്ത് പാദം മുറിക്കരുത് എന്നും നേതാക്കള്‍ കത്തില്‍ പറയുന്നു. പ്രസിഡന്റ് ഏതെങ്കിലും ഘട്ടത്തില്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിന് ആ ചുമതല കൈമാറുന്നതാണ് രീതിയെന്നാണ് ഇവര്‍ പറയുന്നത്.

അതിനിടെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. ശക്തമായി എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളാണ് ബിനു. അങ്ങനെ ഉള്ളവരെ അധ്യക്ഷനായി പരിഗണിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ദേശീയ സെക്രട്ടറി പദവിയില്‍ ഒരു മാസം പോലും പിന്നിടാത്ത നേതാവാണ് ബിനു.
അങ്ങനെയുള്ള ആളെ എങ്ങനെ സംസ്ഥാന അധ്യക്ഷനാക്കുമെന്ന് ചോദിച്ച് മറ്റൊരു വിഭാഗം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. അതിനിടെ മുന്‍ കെഎസ്യു അധ്യക്ഷന്‍ കെ എം അഭിജിത്തിനെ സംസ്ഥാന അധ്യക്ഷനാക്കണം എന്ന് ആവശ്യപ്പെട്ട് നാല് എം പി മാരും കത്തയച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരായ നീക്കം ചെറുക്കാന്‍ രാഹുലും രംഗത്തെത്തിയിട്ടുണ്ട്. രാഹുലിനെതിരെ ശബ്ദിച്ചവര്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ പടയൊരുക്കമുണ്ട്.
അബിന്‍ വര്‍ക്കിയെ കൂടാതെ ആര് വി സ്നേഹ, ദുല്‍ഖിഫില്‍ തുടങ്ങിയവരെ ഒറ്റുകാരെന്ന് മുദ്രകുത്തുകയാണ് രാഹുല്‍ പക്ഷം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ അബിന്‍ വര്‍ക്കിക്കുനേരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അബിനാണെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
ഒരു യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ റിനി നേതാവിന്റെ പേര് പറഞ്ഞിരുന്നില്ല. നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. രാഹുലിനെ ഉദ്ദേശിച്ചാണ് റിനിയുടെ വെളിപ്പെടുത്തല്‍ എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
പിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്കരന് രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്കരന്റെ വെളിപ്പെടുത്തല്‍. ഇത് വിവാദമായതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications