കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട്; പ്രതാപം വിടാതെ പാറേക്കാട് തറവാട്

  • By Desk
Google Oneindia Malayalam News

പാലക്കാട്: പൊല്‍പ്പുള്ളിയിലെ ഒടുങ്ങാട്ട്, പെരുവെമ്പിലെ മൂര്‍ഖനാട്, പാലത്തുള്ളിയിലെ തോട്ടശ്ശീരി എന്നീ മൂന്ന് കുടുംബങ്ങളും ഒന്നിച്ചതാണ് ഇന്ന് കാണുന്ന പാറേക്കാട് തറവാട്. 37,000 പറ നെല്ല് പാട്ടംകിട്ടുന്ന ഭൂമിയുടെ ഉടമകളായിരുന്നു ഇവര്‍. തത്തമംഗംലം, പെരുവെമ്പ്, പൊല്‍പ്പുള്ളി, കന്നിമാരി, പാറേക്കാട്ട് ചള്ള തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഇവരുടെ ഭൂമി.

പൊല്‍പ്പുള്ളി ഭഗവതിക്ഷേത്രവും പറമ്പും ഇന്നും പാറേക്കാട്ടുകാരുടേതാണെന്ന് ഇപ്പോള്‍ തറവാട്ടില്‍ താമസിക്കുന്ന ശിവകുമാര്‍മേനോന്‍ പറഞ്ഞു. ആദ്യം എട്ടുകെട്ടായിരുന്നു. പിന്നീടത് നാലുകെട്ടായി. 20 മുറികള്‍, പൂമുഖം, അറകള്‍, നടുമുറ്റം, അഗ്രശാല, കുളങ്ങള്‍, ഗണപതിക്ഷേത്രം, അയ്യപ്പക്ഷേത്രം, സര്‍പ്പക്കാവ്, ആനവാതില്‍ തുടങ്ങിയവ ഇവിടെയുണ്ട്.

palakkadmap


തറവാട്ടിലെ മച്ചില്‍ കാഞ്ചീപുരത്തെ കാമാക്ഷിയമ്മയെ ചക്രവും ഗോളകയും വച്ച് ഇന്നും കെടാവിളക്കോടെ ആരാധിക്കുന്നുണ്ട്. നാലുകെട്ടിലെ തൂണുകളിലും ചുമരുകളിലും കൊത്തിവെച്ച പഞ്ചപാണ്ഡവന്മാര്‍, ദ്രൗപതി, ശ്രീരാമ പട്ടാഭിഷേകം, ശ്രീകൃഷ്ണന്‍ എന്നിവയ്ക്കുപുറമേ രവിവര്‍മച്ചിത്രങ്ങളും തറവാട്ടില്‍ മിഴിവോടെ നിലനില്‍ക്കുന്നുണ്ട്.

തത്തമംഗലം സീലി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പാറക്കാട്ട് തറവാട്ടുകാരുടേതായിരുന്നു. തത്തമംഗലം മുസ്ലിംപള്ളിക്ക് സ്ഥലം കൊടുത്തതും ഇവരാണ്. നാലേക്കര്‍വരുന്ന പെരിങ്കുളം, ചിറ്റടിക്കുളം, ചന്ത എന്നിവയും കുടുംബത്തിന്റേതായിരുന്നു. കൊച്ചി രാജകുടുംബവും നിലമ്പൂര്‍ കോവിലകവുമായി തറവാട്ടിന് അടുത്ത ബന്ധമുണ്ട്. കൊച്ചിരാജാവായിരുന്ന ഹൈനസ് കുഞ്ഞപ്പന്‍തമ്പുരാന്റെ ഭാര്യവീടുകൂടിയാണ് തറവാട്.

ഇവര്‍ക്ക് മേനോന്‍സ്ഥാനം നല്‍കിയതും നോക്കെത്താത്ത ഭൂമി കൊടുത്തതും കൊച്ചിരാജാവാണ്. ഒട്ടേറെ ഐ.സി.എസ്സുകാരെ സംഭവാനചെയ്ത കുടുംബമാണിത്. ദിവാന്‍ പേഷ്‌കാറായിരുന്ന ദാമോദരമേനോന്‍, ചന്ദ്രശേഖരമേനോന്‍, കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ ഡയറക്ടറായിരുന്ന മാധവമേനോന്‍, തത്തമംഗലം നഗരസഭയുടെ ആദ്യ ചെയര്‍മാന്‍ ശങ്കരനാരായണമേനോന്‍, ചിറ്റൂര്‍-തത്തമംഗലം നഗരസഭയിലെ ചെയര്‍മാന്‍ അരവിന്ദാക്ഷമേനോന്‍ തുടങ്ങിയവരെല്ലാം പാറേക്കാട്ട് തറവാട്ടുകാരാണ്.

ദേശത്ത് നടക്കുന്ന കണ്യാര്‍കളിക്ക് മുമ്പായി പാറേക്കാട്ട് ദേശക്കാരണവരെ കളിപ്പന്തലിലേക്ക് എഴുന്നള്ളിച്ചുകൊണ്ടുവന്ന ശേഷമാണ് കളിയാരംഭിക്കുന്നത്. പാര്‍വതിയമ്മയാണ് ഇപ്പോഴത്തെ തറവാട്ടമ്മ.

English summary
About Parekkad tharavadu's dignity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X