സുരേഷ് ഗോപിയുടെ വട്ടവട സന്ദര്‍ശനം താരത്തിന്റേത് മര്യാദയില്ലാത്ത പ്രവര്‍ത്തിയെന്ന് ആരോപണം!!
വട്ടവട: വട്ടവടയിലെ അഭിമന്യുവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സുരേഷ്ഗോപി എം പി താരപകിട്ട് കാണിക്കാന്‍ എത്തിയതോ? പലയിടങ്ങളില്‍ നിന്നും ഉയരുന്ന ചോദ്യമാണിത്. ശനിയാഴ്ച വൈകിട്ടാണ് ബി ജെ പി പ്രവര്‍ത്തകരുടെ അകംമ്പടിയോടെ താരം വട്ടവടയിലെ അഭിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ സിനിമാസ്റ്റൈലില്‍ ആഡംബരകാറില്‍ വന്നിറങ്ങിയ സുരേഷ്ഗോപി മരണ വീട്ടിലേക്കാണ് പോകുന്നതെന്ന് മറന്നു പോയോ എന്നാണ് പലരും ചോദിക്കുന്നത്.

താരം സെല്‍ഫിയെടുത്ത് വട്ടവടയിലെ ജനങ്ങള്‍ക്കൊപ്പം സന്ദോഷം പങ്കിട്ട് ആര്‍ത്ത് രസിക്കുകയായിരുന്നു എന്നാണ് സോഷ്യല്‍മീഡിയയിലടക്കം പലരും പ്രതികരിക്കുന്നത്. അഭിയുടെ വീട്ടില്‍ എത്തിയ സുരേഷ്ഗോപി അഭിയുടെ അച്ഛനോട് പോലീസ് അന്വേഷണം തൃപ്തികരമാണോ എന്ന് ചോദിച്ചറിഞ്ഞു. സി പി എംലും എസ് എഫ് ഐലും പ്രവര്ത്തിച്ചതണ് മകന്റെ കൊലപാതകത്തിലേക്ക് വഴിതുറന്നതെന്ന പരാമര്‍ശവും സുരേഷ്ഗോപി നടത്തി.

എന്നാല്‍ പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നായിരുന്നു അഭിയുടെ അച്ഛന്റെയും വീട്ടുകാരുടെയും നിലപാട്.വീടുകളുടെ ശോച്യവസ്ഥ മനസിലാക്കിയ എം പി വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമരാജിനോട് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാത്തതെന്താണെന്ന് ചോദിച്ചു.

അര്‍ഹതപ്പെട്ടവര്‍ക്ക് വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും എപി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വീടുകള്‍ ലഭിക്കില്ലെന്ന നിയമം സുരേഷ്ഗോപിക്കറിയില്ലെന്നും രാമരാജ് പറഞ്ഞു. ചെരുപ്പും കറന്റുമുള്ളവന് എ പി എല്‍ ആണെന്നും പലരും പറഞ്ഞതോടെ താരം മറുപടിക്ക് ഇടംകൊടുക്കാതെ പിന്മാറുകയുെ കൂടി നിന്നവരുമായി സെല്‍ഫി എടുക്കുകയുമായിരുന്നു. സെല്‍ഫിയെടുത്ത് തിരികെ മടങ്ങിയ താരത്തിന്റെ നടപടി മര്യദയില്ലാത്തതായിരുന്നു എന്നാണ് വിവിധ ഇടങ്ങളില്‍ നിന്നുയരുന്ന വാദം.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications