ആര്‍ക്കും പ്രയോജനമില്ലാതെ പെര്‍ളയിലെ ഇ-ടോയ്‌ലറ്റ്
പെര്‍ള: ജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ ഇ-ടോയ്‌ലറ്റ്. പഴിചാരി ഭരണ-പ്രതിപക്ഷങ്ങള്‍. പെര്‍ള ടൗണില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച ഇ-ടോയ്‌ലറ്റാണ് ഉപയോഗശൂന്യമായി നോക്കുകുത്തിയായി മാറിയത്. കര്‍ണ്ണാടകയില്‍ നിന്നടക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന നിരവധി യാത്രക്കാര്‍ പെര്‍ള ടൗണില്‍ ശുചിത്വമുള്ള ശൗചാലയമില്ലാതെ വലയുമ്പോള്‍ പരിഹരമെന്ന നിലയില്‍ 2014ല്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്താണ് പെര്‍ള ടൗണില്‍ ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചത്. എന്നാല്‍ ടോയ്‌ലറ്റിനകത്ത് ആരും തന്നെ കയറാന്‍ തയ്യാറാകാതെയായി. വൈദ്യുതി ഉപയോഗിച്ച് ബട്ടണ്‍ അമര്‍ത്തി കോയിന്‍ നിക്ഷേപിച്ച് പ്രവര്‍ത്തിക്കുന്ന ശൗചാലയമായത് കൊണ്ടു തന്നെ ഇതിനകത്ത് കയറാന്‍ ജനം മടിക്കുന്നതായാണ് പരാതി.
പഞ്ചായത്ത് വിഹിതം പത്ത് ശതമാനം ചേര്‍ത്ത് അഞ്ചു ലക്ഷം മുതല്‍ മുടക്കിയാണ് പെര്‍ള ടൗണില്‍ ശൗചാലയം സ്ഥാപിച്ചത്. കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കാമെന്നും ആധുനിക സംവിധാനങ്ങളോടെ സ്ഥാപിച്ച ടോയ്‌ലറ്റ് ജനങ്ങള്‍ക്ക് ഉപകരിക്കും വിധം ബോധവല്‍ക്കരണം നടത്തേണ്ടതാണെന്നും ഇതിന് ഭരണ സമിതിയുടെ അടിയന്തിര ഇടപെടലുണ്ടാകണമെന്നും മുന്‍ പ്രസിഡണ്ട് ജെ. എസ്. സോമശേഖര പറഞ്ഞു.

ദീര്‍ഘ വീക്ഷണമില്ലാതെയാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി ടോയ്‌ലറ്റ് സ്ഥാപിച്ചതെന്നും ഇത് മൂലം ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പഞ്ചായത്ത് പ്രസിഡണ്ട് രൂപാവാണി ആര്‍. ഭട്ട് കുറ്റപ്പെടുത്തി.












Click it and Unblock the Notifications