കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ആവാസ് പദ്ധതിയില്‍ ചേര്‍ന്നത് 20000 ലേറെ മറുനാടന്‍ തൊഴിലാളികള്‍;ഭൂരിപക്ഷം ഇപ്പോഴും പുറത്ത്

Google Oneindia Malayalam News

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്‌ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ ജില്ലയില്‍ ഇതിനകം 20000ല്‍ പരം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ഭരണകൂടം. തികച്ചും സൗജന്യമായ ഈ പദ്ധതിയില്‍ 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കുന്ന ഏത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇനിയും ചേരാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അംഗങ്ങളായവര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണത്തിന് 2,00,000 രൂപ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.

 migrants

ജില്ലയില്‍ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് സിറ്റി മേഖലകളില്‍ ഇപ്പോള്‍ രജിസ്‌ട്രേഷന്‍ നടന്നുവരുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തൊഴിലാളികള്‍ ഉടന്‍തന്നെ രജിസ്‌ട്രേഷന്‍ എടുക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ചേര്‍ക്കേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ബാബു കാനപ്പള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0495 2370538 നമ്പറില്‍ ലഭിക്കും.

ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ അസുഖങ്ങള്‍ പടര്‍ന്നതോടെ ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ജാഗ്രത കൈവന്നിരുന്നു. ഇതെത്തുടര്‍ന്നാണ് വിവിധ പ്രദേശങ്ങളില്‍ ഇത്തരക്കാരെ ഇന്‍ഷുറന്‍സ് പദ്ധതികളിലും മറ്റും ഉള്‍പ്പെടുത്തുന്നതിന് നാട്ടുകാര്‍ മുന്‍കൈയെടുത്തു തുടങ്ങിയത്. തദ്ദേശസ്ഥാപനങ്ങളോട് ജില്ലാ കലക്റ്റര്‍ കര്‍ശന നിര്‍ദേശം നല്‍കിയതും ധാരാളം പേരെ ചേര്‍ക്കുന്നതിന് കാരണമായി. അതേസമയം, ഇപ്പോഴും ഭൂരിപക്ഷം പേര്‍ പദ്ധതിക്ക് പുറത്താണ് എന്നതാണ് യാഥാര്‍ഥ്യം.

മലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ലമലപ്പുറത്തോട് സര്‍ക്കാരിന് ചിറ്റമ്മ നയം? കളക്ടറും പരിതപിക്കുന്നു, ഇതൊന്നും പോര, മതിയാകില്ല

'ജാതി തീ' കൊണ്ട് തല ചൊറിഞ്ഞ് കോൺഗ്രസ്: ബിജെപിയുടെ വർഗീയത കോൺഗ്രസിന് മുന്നിൽ തോൽക്കും!!'ജാതി തീ' കൊണ്ട് തല ചൊറിഞ്ഞ് കോൺഗ്രസ്: ബിജെപിയുടെ വർഗീയത കോൺഗ്രസിന് മുന്നിൽ തോൽക്കും!!

English summary
above 2000 non state workers joined avas scheme in kozhikode; majority still standing ou
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X