ദിലീപിന്റെ വീടിന് മുന്നിലെ പ്രകടനം: മാധ്യമങ്ങളോട് കയര്‍ത്തതില്‍ ഖേദവുമായി എബ്രിഡ് ഷൈന്‍
കൊച്ചി: ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപിനെ കാണാന്‍ ആലുവയിലെ വീട്ടിലേക്ക് നിരവധി സിനിമാ പ്രവര്‍ത്തകരെത്തിയിരുന്നു. അക്കൂട്ടത്തില്‍ എത്തിയ സംവിധായകന്‍ എബ്രിഡ് ഷൈന്‍ വിവാദത്തില്‍ അകപ്പെടുകയും ചെയ്തു. ദിലീപിന്റെ വീട്ടിലേക്ക് കടക്കുന്നതിന് മുന്‍പായി മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനോട് എബ്രിഡ് ഷൈന്‍ ക്ഷോഭത്തോടെ പ്രതികരിച്ചിരുന്നു. ദിലീപിനെ കാണാന്‍ പോകുന്നത് തന്റെ സ്വകാര്യതയാണ് എന്നും ദിലീപിനെ സന്ദര്‍ശിക്കുന്നത് കുറ്റകരമാണോ എന്നും ചോദിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെ എബ്രിഡ് ഷൈന്‍ എതിര്‍ത്തത്. ഇത് വലിയ വിവാദമാവുകയും ചെയ്തു. ഇതോടെ മാപ്പ് പറഞ്ഞ് സംവിധായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

മാധ്യമങ്ങളോട് ക്ഷോഭിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് വ്യക്തമാക്കിയാണ് എബ്രിഡ് ഷൈന്‍ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആലുവയില്‍ നടന്ന സംഭവത്തില്‍ തന്റെ വികാരം വിവേകത്തിന് മുകളില്‍ പോകുകയും ക്ഷുഭിതനാവുകയും ചെയ്തു. അങ്ങനെ ആയിരുന്നില്ല താന്‍ പെരുമാറേണ്ടിയിരുന്നത്. അതൊരും നല്ല മാതൃക അല്ല. ആ പെരുമാറ്റം ഏതെങ്കിലും ആളുകളെയോ സുഹൃത്തുക്കളെയോ വേദനിപ്പിച്ചിട്ടുണ്ട് എങ്കില്‍ ഹൃദയത്തില്‍ തൊട്ട് ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് എബ്രിഡ് ഷൈന്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications