അബു അരീക്കോടിന്‍റെ മരണം: ലോണ്‍ ആപ്പ് പീഡനമെന്ന് സംശയം; കേസെടുത്ത് പൊലീസ്
കോടഞ്ചേരി: സിപിഎം പ്രവർത്തകനായിരുന്ന അബു അരീക്കോടിന്‍റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ലോൺ ആപ്പ് തട്ടിപ്പാണ് അബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന സംശയം വിവിധ കോണുകളില്‍ നിന്നും ഉയർന്നതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശനിയാഴ്ചയാണ് അബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈതപ്പൊയിൽ നോളജ് സിറ്റിയിലെ മർകസ് ലോ കോളജ് മൂന്നാംവർഷ വിദ്യാർഥിയായിരുന്നു.
പുറത്തുവരുന്ന വാർത്തകൾ പ്രകാരം അബുവിന്‍റെ മരണം ഒരു ഓൺലൈൻ പോർട്ടലിൽ നിന്ന് ലോണെടുത്തതിനെ തുടർന്നുള്ള മാനസിക പീഡനം സഹിക്കാൻ വയ്യാതെ ആയിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് എഎച്ച് ഹഫീസും ഫേസ്ബുക്കില്‍ കുറിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂർണ്ണ രൂപം ഇങ്ങനെ..

പുറത്തുവരുന്ന വാർത്തകൾ പ്രകാരം ആ മരണം ഒരു ഓൺലൈൻ പോർട്ടലിൽ നിന്ന് ലോണെടുത്തതിനെ തുടർന്നുള്ള ഹറാസ്മെൻറ് സഹിക്കാൻ വയ്യാതെആയിരുന്നു. ഈ തട്ടിപ്പിനെ കുറിച്ച് ബഹുമാനപ്പെട്ട കേരള പോലീസ് കൃത്യമായി അവയർനസ് നൽകി വരുന്നുണ്ട് പക്ഷേ പെട്ടെന്നുള്ള ആവശ്യത്തിന് ലളിതമായ മാർഗത്തിൽ ഇത്തരം ലോണുകൾ കരസ്ഥമാക്കാനുള്ള ശ്രമത്തിനിടയിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുക യാദൃശ്ചികമല്ല.
ഏതായാലും അതേക്കുറിച്ച് അന്വേഷണം നടത്തണം ഇത്തരക്കാരന്മാരെ പുറത്തുകൊണ്ടുവരണം. എങ്ങനെയാണ് ഓൺലൈൻ ലോൺ തട്ടിപ്പ്.
അവർ നമ്മൾക്ക് നൽകുന്നത് 2000 രൂപ ആയിരിക്കും. പത്രോസിനകം 4000 രൂപ അടയ്ക്കണം എന്നായിരിക്കും നിർദ്ദേശം. അത് അടച്ചാൽ അടുത്ത നിമിഷം 8000 അവർ അയച്ചുതരും.
മൂന്നുദിവസം 12000 രൂപ അടയ്ക്കണം എന്നായിരിക്കും ഉപദേശം. പൈസ തിരിച്ച് അയച്ചാലും ഫോൺ വഴിയുള്ള പീഡനം തുടരും. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് ദിവസം നാല് പരാതി ഇങ്ങനെ ലഭിക്കുന്നുണ്ട്. ഈ 12000 രൂപ അടയ്ക്കാൻ നിങ്ങൾ തയ്യാറായാൽ അടുത്ത നിമിഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് 15,000 വരും. ഇത്തവണ നിങ്ങൾ അടയ്ക്കേണ്ടത് 30,000 ആയിരിക്കും. ഇത് തടയാൻ മറ്റ് മാർഗങ്ങൾ ഒന്നുമില്ല ഫോൺ നമ്പർ മാറ്റുക അതല്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുക.
ഈ മുപ്പതിനായിരം രൂപ തിരിച്ചടച്ചില്ലെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. പകരം നമ്മുടെ ഫോൺ നമ്പർ ഉപയോഗിച്ച് നമ്മുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല സൈറ്റുകളിൽ നടക്കുന്ന ചിത്രങ്ങളിൽ മുഖം ചേർത്ത് പ്രചരിപ്പിക്കും. ഇതൊരു ഓൺലൈൻ കൊള്ളയാണ്. പലരും മാനക്കേടുകൊണ്ട് പുറത്തു പറയുന്നില്ല.
ഇത്തരക്കാർ അനുഭവം ഉണ്ടെങ്കിൽ ധൈര്യമായി പുറത്തുവരണം.
മറ്റൊരു അബു ഉണ്ടാകാതിരിക്കാൻ. അബുവിന്റെ ചിത്രം പുറത്ത് വന്നാൽ ഇവിടെ രാഷ്ട്രീയ എതിരാളികൾ അതൊരു ആഘോഷമാക്കുമെന്ന് അവന് അറിയാമായിരുന്നു. ഏതായാലും ആ മാനക്കേടിന് നിന്നു കൊടുക്കാതെ അവൻ പോയത് ഇന്നത്തെ സൈബർ പോരാട്ടത്തിൽ ഒരു കണക്കിന് ഒളിച്ചോട്ടം ആയിപ്പോയി. ഇത്തരക്കാർ ലോൺ എടുത്താൽ അവർ ആവശ്യപ്പെടുന്ന തിരിച്ചയക്കുക കുറെനാൾ കഴിഞ്ഞ് തിരിച്ച് അയക്കാതിരിക്കുക.
ഇത് മാത്രമാണ് മലയാളികൾക്ക് ഈ ഹിന്ദി മേഖലയിലെ തട്ടിപ്പ് അവസാനിപ്പിക്കാൻ കഴിയുന്ന മാർഗം. മറ്റൊന്ന് ഇത്തരം അനുഭവങ്ങൾ ഉള്ളവരെ ആരെയെങ്കിലും അറിയാമെങ്കിൽ ദയവായി എസ് എന്ന് മാത്രം കമന്റ് ചെയ്യുക. ഇനി ഒരു അബു ഇങ്ങനെ അന്തി യാത്ര പോകാതിരിക്കട്ടെ












Click it and Unblock the Notifications