ഈ മലയാളികളുടെ ഒരു ഭാഗ്യം: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും 44 കോടി മലയാളിക്ക്, കൂടാതെ കാറും
ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഒന്നാം സമ്മാനത്തിന് അർഹനായി മലയാളി. ജബൽ അലിയിലെ കാർ കമ്പനിയിൽ ജോലി ചെയ്യുന്ന കെ പി പ്രദീപനെന്ന മലയാളി പ്രവാസിക്കാണ് 22 മില്യണ്‍ ദിർഹം, അതായത് 44 കോടി ഇന്ത്യന്‍ രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
അബുദാബി ബിഗ് ടിക്കറ്റിന്റെ 244-ാം സീരീസ് നറുക്കെടുപ്പിന്റെ 064141 നമ്പർ ടിക്കറ്റിനാണ് സമ്മാനം. ടിക്കറ്റ് പ്രദീപിന്റെ പേരിലാണെങ്കിലും അദ്ദേഹം മാത്രമല്ല, വിജയത്തിന് അവകാശികള്‍ പ്രദീപും 20 സഹപ്രവർത്തകരും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്. 44 കോടി രൂപ ഇവർ വീതിച്ചെടുക്കും.

44 കോടിയുടെ ഒന്നാം സമ്മാനത്തെക്കുറിച്ച് അറിയിക്കാന്‍ ടിക്കറ്റ് നടത്തിപ്പുകാർ വിളിച്ചപ്പോള്‍ താന്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്നുവെന്നും ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ലെന്നുമാണ് പ്രദീപിനെ ഉദ്ധരിച്ചുകൊണ്ട് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഏഴ് മാസമായി ദുബായിൽ താമസിക്കുന്ന പ്രദീപും സുഹൃത്തുക്കളും ചേർന്ന് നേരത്തേയും ബിഗ് ടിക്കറ്റുകള്‍ എടുത്തിരുന്നെങ്കിലും ആദ്യമായിട്ടാണ് സമ്മാനം ലഭിക്കുന്നത്.

ഈ സമ്മാനം എങ്ങനെ ചെലവഴിക്കണം എന്നതിനെക്കുറിച്ച് ഇതുവരെ പദ്ധതിയൊന്നും തയ്യാറാക്കിയിട്ടില്ലെന്നും തികച്ചും അപ്രതീക്ഷിതമായിട്ടാണ് സമ്മാനനേട്ടമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച, 20 ദശലക്ഷം ദിർഹത്തിന്റെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായ 1 ദശലക്ഷം ദിർഹം ദുബായിൽ നിന്നുള്ള മറ്റൊരു ഇന്ത്യൻ പ്രവാസിയായ അബ്ദുൾ ഖാദർ ഡാനിഷ് എച്ച്‌എമ്മിന് ലഭിച്ചു.

സെപ്റ്റംബർ 30 ന് വാങ്ങിയ ടിക്കറ്റ് നമ്പർ 252203 നാണ് 1 ദശലക്ഷം ദിർഹം രൂപയുടെ രണ്ടാം സമ്മാനം നേടയത്. മൂന്നാം സമ്മാനമായ 100,000 ദിർഹത്തിന്റെയും നാലാം സമ്മാനത്തുകയായ 50,000 ദിർഹത്തിന്റെയും വിജയികളെയും പ്രഖ്യാപിച്ചു. ഡ്രീം കാർ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് വേണ്ടിയുള്ള നറുക്കെടുപ്പില്‍ ഇന്ത്യക്കാരായ ഷാജി പുതിയ വീട്ടിൽ, മുഹമ്മദ് അലി പാറത്തൊടി എന്നിവരും ജേതാക്കളായി.

25 മില്യൺ ദിർഹം ജാക്ക്‌പോട്ടിന്റെ അടുത്ത നറുക്കെടുപ്പ് നവംബർ 3-ന് നടക്കും. ആദ്യമായി പ്രതിവാര സമ്മാനമായി 1 കിലോ സ്വർണവും അടുത്ത നറുക്കെടുപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 3-ന് നടന്ന നറുക്കെടുപ്പില്‍ യുഎഇയിൽ താമസിക്കുന്ന ഫ്രഞ്ച് പൗരയായ സെലിൻ ജാസിനായിരുന്നു ഒന്നാം സമ്മാനം. ആവശ്യക്കാർക്ക് ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ ലോഗിൻ ചെയ്തോ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കും.

അതേസമയം, ബിഗ് ടിക്കറ്റിന്റെ കാര്യത്തില്‍ മലയാളികള്‍ പൊതുവെ ഭാഗ്യവാന്മാരാണെന്നാണ് അറബികളുടേയും വിശ്വാസം. അതുകൊണ്ട് തന്നെ മലയാളികളെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്നവരും നിരവധിയാണ്. കഴിഞ്ഞ ജൂലൈ മാസത്തെ പ്രതിവാര അബൂദബി ഡ്യുട്ടി ഫ്രീ നറുക്കെടുപ്പിലെ സമ്മാനമായ 65 ലക്ഷം മലയാളിയായ വടകര സ്വദേശി ഫയാസിനായിരുന്നു ലഭിച്ചത്. സ്വദേശിയായ വനിതയായിരുന്നു ഫയാസിലൂടെ ഭാഗ്യം പരീക്ഷിച്ചത്. സമ്മാനം ലഭിച്ച വിവരം ഫയാസം സ്വദേശി വനിതയെ അറിയിക്കുകയും തുക കൈമാറുകയും ചെയ്തു.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications