ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് തെറ്റിയോ... അബു താഹിര്‍ ഐസിസിലല്ല? ഇപ്പോഴും ഫേസ്ബുക്കിലുണ്ട്
പാലക്കാട്: ഐസിസില്‍ ചേര്‍ന്ന മലയാളി എന്ന രീതിയില്‍ മാധ്യമങ്ങള്‍ ഏറെ കൊട്ടി ഘോഷിച്ച പേരാണ് അബു താഹിര്‍ എന്ന പാലക്കാട്ടുകാരന്റേത്. പത്രപ്രവര്‍ത്തകനായിരുന്ന അബു താഹിര്‍ ഇപ്പോള്‍ സിറിയയിലാണെന്നാണ് റിപ്പോര്‍ട്ട്.
സിറിയയിലെ അല്‍ ഖ്വായ്ദ വിഭാഗമായ അല്‍ നുസ്രയുടെ ചാവേറാണ് അബു താഹിര്‍ എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ താഹിര്‍ ഐസിസിലാണെന്ന് പിന്നീട് രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. പക്ഷേ അബു താഹിര്‍ അത് സമ്മതിച്ചിട്ടില്ല.
സിറിയയില്‍ ഐസിസും അല്‍ നുസ്രയും ഉണ്ട്. രണ്ട് കൂട്ടരും സുന്നി തീവ്രവാദികള്‍ തന്നെ. പക്ഷേ ഒന്നല്ലെന്ന് മാത്രം. അബു താഹിര്‍ ആണെങ്കില്‍ ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്നുണ്ട്.

അബു താഹിര്‍
പാലക്കാട് ജില്ലയിലെ ഒലവക്കോട് സ്വദേശിയാണ് അബു താഹിര്‍. ഇയാള്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ നുസ്രയില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നു എന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് ജനം ടിവി ആയിരുന്നു.

പത്രപ്രവര്ത്തകന്
കേരളത്തില്‍ ഏറെ വിവാദമുണ്ടാക്കിയ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിയ്ക്കുന്ന പത്രത്തില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു അബു താഹിര്‍. അവിടെ നിന്നാണ് ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടനാകുന്നത്.

ഐസിസിലോ അല്‍ നുസ്രയിലോ
അബു താഹിര്‍ അല്‍ നുസ്രയില്‍ ചേര്‍ന്നു എന്നായിരുന്നു ആദ്യത്തെ വാര്‍ത്ത. എന്നാല്‍ ഇയാള്‍ സിറിയയിലേയ്ക്ക് കടന്ന് ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

താഹിര്‍ പറയുന്നത്
താന്‍ ഐസിസില്‍ അല്ല പ്രവര്‍ത്തിയ്ക്കുന്നതെന്ന് താഹിര്‍ തന്നെ ഫേസ്ബുക്കിലൂടെ ഒരിയ്ക്കല്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ തെളിവുകളും നിരത്തിയിരുന്നു.

വീഡിയോകള്‍ ഉണ്ട്
സിറിയയില്‍ സര്‍ക്കാരിനെ അല്‍ നുസ്ര തീവ്രവാദികള്‍ നടത്തുന്ന പോരാട്ടങ്ങളുടെ വീഡിയോകളും അബു താഹിര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

യുപി സംഭവത്തില്‍...
ഉത്തര്‍ പ്രദേശില്‍ ബീഫ് കൈവശം വച്ചതിന് മുസ്ലീം മതവിശ്വാസിയെ വധിച്ച സംഭവത്തില്‍ പോലും അബു താഹിര്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിട്ടുണ്ട്.

കണ്ടെത്താനാവില്ലേ
ഇയാള്‍ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ലേ. ഫേസ്ബുക്കിലൂടെ നടത്തുന്ന ഇടപെടലുകള്‍ തടയാനുള്ള സംവിധാനമുണ്ടാക്കാനും സാധ്യമല്ലേ...?

അല്‍ നുസ്ര
സിറിയയിലും ലബനോണിലും ആണ് അല്‍ നുസ്ര ഉള്ളത്. അല്‍ ഖ്വായ്ദ തന്നെയാണ് അല്‍ നുസ്ര. സുന്നി തീവ്രവാദികള്‍ തന്നെയാണ് ഇവര്‍.

ഒരുമിച്ചായിരുന്നോ
ഒരു ഘട്ടത്തില്‍ ഐസിസും അല്‍ നുസ്രയും ഒരുമിച്ചായിരുന്നു. എന്നാല്‍ അല്‍ നുസ്ര ഐസിസില്‍ ലയിയ്ക്കുന്നു എന്ന രീതിയില്‍ അബൂബക്കര്‍ ബാഗ്ദാദി പ്രഖ്യാപനം നടത്തിയതോടെയാണ് രണ്ട് സംഘടനകളും നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്.

തിരുത്താന്‍ തയ്യാറാകുമോ
ഐസിസ് ആയാലും അല്‍ നുസ്ര ആയാലും അത് മാനവരാശിയ്ക്ക് ദോഷം തന്നെ. എങ്കിലും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അബു താഹിറിന്റെ കാര്യത്തില്‍ തിരുത്തലിന് തയ്യാറാകുമോ?
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications