കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂദബി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ ബിജേഷിന് പുതിയ പാസ്‌പോര്‍ട്ട്, ഫിലിപ്പിനോയുടെ കൈപ്പിഴ കാരണം നഷ്ടമായത് രണ്ടു ദിനം

Google Oneindia Malayalam News

കോഴിക്കോട്: യാത്രാ മധ്യേ അബൂദബി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയ മലയാളി യുവ എന്‍ജിനീയര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം
മഞ്ചസ്റ്ററിലേക്കു പുറന്നു.ഇത്തിഹാദ് എയര്‍വേഴ്‌സിലെ വെരിഫിക്കേഷന്‍ ജീവനക്കാരിയായ ഫിലിപ്പിനോ യുവതിയുടെ അനാസ്ഥയില്‍ അനാസ്ഥയില്‍ കഴിഞ്ഞ 17നാണ് യുവ എന്‍ജിനീയര്‍ക്ക് യാത്ര മുടങ്ങിയത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും ജെറ്റ് എയര്‍വേഴ്‌സില്‍ അബൂദബിയിലെത്തിയ മലയാളി യാത്രക്കാരനായ മറൈന്‍ എന്‍ജിനീയര്‍ കോഴിക്കോട് കൊയിലാണ്ടി നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണന് അടിയന്തരമായി പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുകയായിരുന്നു.

എം കെ രാഘവന്‍ എം പിയുടെ നേതൃത്വത്തിലുള്ള നയതന്ത്ര ഇടപെടലാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചതോടെ ഇത്തിഹാദ് എയര്‍വേഴ്‌സ് ബിജേഷിന് ഉടന്‍ പുതിയ എയർ ടിക്കറ്റ് ഇഷ്യൂ ചെയ്ത് മാഞ്ചസ്റ്ററിലേക്കു പോകാന്‍ അവസരം ഒരുക്കുകയായിരുന്നുവെന്ന് ദുബൈയിൽ നിന്ന് നയതന്ത്ര ഇടപെടലുകൾക്കു ചുക്കാൻ പിടിച്ച മലബാര്‍ ഡവലപ്‌മെന്റ് ഫോറം സെക്രട്ടറി കെ എം ബഷീര്‍ പറഞ്ഞു.

 bijesh

ഇത്തിഹാദ് എയര്‍വേഴ്‌സിനും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും മറ്റും പരാതി നല്‍കി രണ്ടു ദിവസമാണ് ബിജേഷ് അബൂദബി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ലക്ഷങ്ങള്‍ മുടക്കി മഞ്ചസ്റ്ററില്‍ പഠിക്കുന്ന ബിജേഷിന് നാലു ദിവസത്തിനകം യു കെയില്‍ എത്തിയില്ലെങ്കില്‍ കോഴ്‌സ് ഫീയും പരീക്ഷയുമെല്ലാം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതാണ് നയതന്ത്ര ഇടപെടലിലൂടെ പരിഹരിച്ചത്.

എം.കെ രാഘവന്‍ എംപിപ്രശ്‌നം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, യു എ ഇയിലെ ഇന്ത്യന്‍ എംബസി ഹൈ കമ്മിഷണര്‍ നവദീപ് സിംഗ് ഷൂറി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നാട്ടിലേക്കുള്ള ഔട്ട്പാസിംഗ് സാഹചര്യം ഒഴിവാക്കി ബിജേഷിന് അടിയന്തിരമായി പുതിയ പാസ്പോർട്ട് ഇഷ്യൂ ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചയുണ്ടായ ഇത്തിഹാദ് എയര്‍വേഴ്‌സ് അധികൃതരുമായും ബന്ധപ്പെട്ടു.

കരിപ്പൂരില്‍ നിന്നും മുംബൈ വഴി 17-നാണ് ബിജേഷ് അബൂദബിയില്‍ എത്തിയത്. മുംബൈയില്‍നിന്നും യു കെയിലെ മഞ്ചസ്റ്റര്‍ എയർപോർട്ടിലെത്താന്‍, അബൂദബി കണക്ഷന്‍ ഫ്‌ളൈറ്റ് ആണ് ബുക്ക് ചെയ്തിരുന്നത്. ജെറ്റ് എയര്‍വേഴ്‌സില്‍ അബൂദബിയില്‍ രാവിലെ ഏഴിന് അബൂദബിയില്‍ എത്തി. അടുത്ത കണക്ഷന്‍ വിമാനം ഇത്തിഹാദ് എയര്‍വേഴ്‌സായിരുന്നു. സുരക്ഷാ പരിശോധന കഴിഞ്ഞു 33ാം നമ്പര്‍ ഗേറ്റില്‍ ബിജേഷ് ഫ്‌ളൈറ്റ് വെയിറ്റ് ചെയ്തിരുന്നു. ഗേറ്റ് ചെക്കിങ് 0930ന് തുടങ്ങി. ബിജേഷ് 0935നു ഗേറ്റ് ചെക്ക് പോയിന്റില്‍ ക്യു നിന്നു. പിന്നില്‍ ഒരു മലയാളിയും ബ്രിട്ടീഷ് യാത്രക്കാരും ഉണ്ടായിരുന്നു.

ബിജേഷ് പാസ്‌പോര്‍ട്ടും ബോര്‍ഡിംഗ് പാസും കൗണ്ടര്‍ ഡസ്‌കിലുണ്ടായിരുന്ന ഫിലിപ്പിനോ ലേഡിക്കു കൊടുത്തു. അവരത് വാങ്ങി ചെക്ക് ചെയ്തു. തുടര്‍ന്ന്
ഡോക്യുമെന്റ് ചോദിച്ചു. ബിജേഷ് ഹാന്‍ഡ് ബാഗില്‍ ഉണ്ടായിരുന്ന UK Biomterik Residence Card (ബി ആര്‍ പി കാര്‍ഡ്) ഇരുന്ന് എടുത്തു. എണീറ്റപ്പോഴേക്കും എയർ ക്രൂ സ്റ്റാഫ് സൈഡില്‍ നിന്നിരുന്ന ബ്രിട്ടീഷ് യാത്രക്കാരെ ചെക്ക് ചെയ്ത് അവര്‍ക്കു ഡെസ്‌കില്‍ നിന്ന് പാസ്‌പോര്‍ട്ട് എടുത്തു കൊടുത്തു ഒഴിവാക്കി. ബിജേഷ് തന്റെ ബി ആര്‍ പി കാര്‍ഡ് കൊടുത്തപ്പോള്‍ അവർ വീണ്ടും പാസ്‌പോര്‍ട്ട് ചോദിച്ചു.

അത് നേരത്തെ തന്നുവെന്നു പറഞ്ഞപ്പോള്‍ അവരത് ബിജേഷിന് തിരിച്ചു തന്നതായും വാദിച്ചു. തുടര്‍ന്ന് അവരോട് സൈഡില്‍ കൂടെ കടത്തിവിട്ട ബ്രിട്ടീഷ് പൗരന്മാരെ ഒന്ന് ചെക്ക് ചെയ്യാന്‍ പറഞ്ഞു. അത് ചെയ്തപ്പോഴേക്കും ബ്രിട്ടിഷുകാരനെ കാണാതായി. പിന്നീട് ബിജേഷ് മറ്റു ഒഫീഷ്യല്‍സിനെ എല്ലാം വിവരം അറിയിച്ചു. അവര്‍ അനൗണ്‍സ് ചെയ്തും പേഴ്‌സണലി ചെക്കിംഗും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് എയര്‍പോര്‍ട്ട് പൊലീസില്‍ വിവരം നല്‍കി.

ശേഷം സി സി ടി വി ചെക്ക് ചെയ്തപ്പോള്‍ ബിജേഷ്‍ പാസ്‌പോര്‍ട്ട് കൊടുക്കുന്നതും മഞ്ചസ്റ്റര്‍ വിസ പരിശോധിച്ച ഇത്തിഹാദ് സ്റ്റാഫ് സൈഡില്‍ കൂടെ പോയവര്‍ക്ക് കൊടുക്കുന്നതും വ്യക്തമാവുകയായിരുന്നു. പിന്നീട് ഫ്‌ളൈറ്റ് വൈകിപ്പിച്ചു ചെക്ക് ചെയ്‌തെങ്കിലും പാസ്‌പോര്‍ട്ട് കിട്ടിയില്ല. തുടര്‍ന്ന് ഫ്‌ളൈറ്റ് ബിജേഷിനെ കൂടാതെ മഞ്ചസ്റ്ററിലേക്കു പറക്കുകയായിരുന്നു. യു കെയില്‍ മെര്‍ച്ചന്റ് നേവി എന്‍ജിനിയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ബിജേഷ്.

English summary
malayalee engineer got trouble in abudabi airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X