നെടുമ്പാശേരിയില്‍ വിമാനം നിയന്ത്രണം വിട്ട് ഓടയിലേക്ക് തെന്നിമാറി; 102 യാത്രക്കാരും സുരക്ഷിതര്‍
നെടുമ്പാശേരിയില്‍ വിമാനം നിയന്ത്രണം വിട്ട് ഓടയിലേക്ക് തെന്നിമാറി; 102 യാത്രക്കാരും സുരക്ഷിതര്‍
Recommended Video

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനം നിയന്ത്രണം വിട്ട് ഓടയിലേക്ക് തെന്നിമാറി. വന്‍ ദുരന്തമാണ് ഒഴിവായത്. അപകട സമയത്ത് 102 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡിങിനു ശേഷം പാര്‍ക്കിങിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ അബുദാബി കൊച്ചി എയര്‍ഇന്ത്യ എക്സ്പ്രസ് 452 വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷതരാണ്.

ലാന്‍ഡിങിനു ശേഷം പാര്‍ക്കിങിലേക്ക് പോകുന്നതിനിടെ വിമാനം ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് ചാറ്റല്‍മഴ ഉണ്ടായിരുന്നു. മഴ കാരണം പൈലറ്റിന് കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമെന്നാണ് വിവരം.
പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷിതമായിട്ടായിരുന്നു വിമാനം ലാന്‍ഡ് ചെയ്തതെന്നും അതിനു പിന്നാലെ വിമാനം കുത്തനെ പതിക്കുന്നത് പോലെ അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു.
നിയന്ത്രണം വിട്ടാണ് വിമാനം ഓടയിലേക്ക് പതിച്ചത്. ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. അതേസമയം ചില യാത്രക്കാരുടെ ലാഗേജുകള്‍ മാത്രമാണ് ലഭിച്ചത്. വിഗദ്ധര്‍ എത്തിയാല്‍ മാത്രമേ ലഗേജുകള്‍ പുറത്തെത്തിക്കാനാവൂ എന്നാണ് വിമാന അധികൃതര്‍ പറയുന്നത്. അതിനു ശേഷം വിമാനം യാത്രക്കാര്‍ക്ക് എത്തിച്ചു കൊടുക്കുമെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications