Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതത്തിലാക്കി എയര്‍ ഇന്ത്യ: വൈകിയത് 21 മണിക്കൂര്‍, യാത്രക്കാര്‍ ചെയ്തതിങ്ങനെ

അബുദാബി: യാത്രക്കാരെ ദുരതത്തിലാക്കി എയര്‍ ഇന്ത്യ വൈകുന്നു. അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്കു പുറപ്പെടേണ്ടിയിരുന്ന ഐ എ എക്‌സ് 348 വിമാനം വൈകുന്നത് 21 മണിക്കൂര്‍.

സ്ത്രീകളും കുട്ടികളുമടക്കുമുള്ള 153 യാത്രാകാരാണ് ദുരിതത്തിലായത്. ഇതേ സമയം രാത്രി ഒന്‍പതരയോടെ മാത്രമേ വിമാനം കോഴിക്കോടേക്ക് പുറപ്പെടുകയുള്ളുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

airinida

അടിയന്തരമായി യാത്ര ചെയ്യേണ്ടിയിരുന്ന ഒട്ടേറെ യാത്രക്കാരാണ് ദുരിതത്തിലായത്. യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ നിന്നടക്കമുള്ളവര്‍ യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നതിന് ശേഷമാണ് വിമാനം വൈകിയ കാര്യത്തെ കുറിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചത്.

എന്നാല്‍ താമസ സൗകര്യത്തിനായി എയര്‍ ഇന്ത്യ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. പലരും വിമാനത്താവളത്തിലെ സോഫയിലും തറയിലൊക്കെ ഇരുന്ന നേരം വെളുപ്പിക്കുകായിരുന്നു. ഇതേ സമയം ഭക്ഷണം നല്‍കാന്‍ പോലും അധികൃതര്‍ തയാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+