കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിമാരുടെ ഹര്‍ജി; അമ്മയ്ക്കും സര്‍ക്കാറിനും ഹൈക്കോടതി നോട്ടീസ്, മറുപടി പറയണം

Google Oneindia Malayalam News

Recommended Video

cmsvideo
അമ്മയ്ക്കും സര്‍ക്കാറിനും ഹൈക്കോടതി നോട്ടീസ് | Oneindia Malayalam

കൊച്ചി: അമ്മയും ഡബ്ലൂസിസി അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് താരസംഘടനയായ അമ്മയില്‍ പരാതി പരിഹാരത്തിന് ആഭ്യന്തര സംവിധാനം വേണമെന്ന ആവശ്യവുമായി വിമന്‍ ഇന്‍ കളക്ടീവ് പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.

<strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍</strong>മിണ്ടാതിരിക്കെന്ന് ശൈലജ ടീച്ചര്‍, ഭീഷണിപ്പെടുത്തരുതെന്ന് അര്‍ണബ്, മാപ്പ് പറഞ്ഞ് രാഹുല്‍ ഈശ്വര്‍

ഇക്കാര്യം ആവശ്യപ്പെട്ട് വനിതാപ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. നടിമാരായാ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് കോടതിയെ സമീപിച്ചത്. ഇന്നാണ് ഹൈക്കോടതി ഹര്‍ജി പരിഗണിച്ചത്.

സര്‍ക്കാറിനും താര സംഘടനക്കും

സര്‍ക്കാറിനും താര സംഘടനക്കും

അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യമന്ത് സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാറിനും താര സംഘടനക്കും നോട്ടിസ് അയച്ചു.

പത്മപ്രിയയും റിമകല്ലിങ്കലും

പത്മപ്രിയയും റിമകല്ലിങ്കലും

സിനിമാ മേഖലുയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങല്‍ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍, പരാതി പരിഹാര സംവിധാനം ആവശ്യമാണെന്നായിരുന്നു പത്മപ്രിയയും റിമകല്ലിങ്കലും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

സംവിധാനം വേണം

സംവിധാനം വേണം

സുപ്രീംകോടതിയില്‍ നടന്ന വിശാഖാ കേസ് വിധിയനുസരിച്ച് തൊഴിലുമായി ബന്ധപ്പെട്ടുള്ള ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണം. തൊഴിലിടത്തെ ലൈഗികാതിക്രമം തടയാന്‍ നിയമം സൊസൈറ്റിക്ക് ഉള്‍പ്പടെ ബാധകമാണ്.

മൗലികാവകാശ ലംഘനം

മൗലികാവകാശ ലംഘനം

താരസംഘടനയായ അമ്മയില്‍ ഇത്തരം സംവിധാനമില്ലാത്ത നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ അമ്മയ്ക്ക് നിയമപരമായ ബാധ്യയുണ്ടെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഡിവിഷന്‍ ബെഞ്ച്

ഡിവിഷന്‍ ബെഞ്ച്

ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഹൃഷികേസ് റോയ്, ജസ്റ്റിസ് എകെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഇതില്‍ നിലപാട് അറിയക്കാനാവശ്യപ്പെട്ട് അമ്മയ്ക്കും സര്‍ക്കാറിനും നോട്ടീസ് അയക്കുകയായിരുന്നു.

English summary
abuse complaints addressing wcc petition amma notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X