കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂട്യൂബിലൂടെ അധിക്ഷേപം: ശാന്തിവിള ദിനേശിനെതിരെ പരാതിയുമായി സംവിധായകന്‍ കെജി ജോര്‍ജിന്‍റെ ഭാര്യ

Google Oneindia Malayalam News

കൊച്ചി: സിവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ആരോപണവുമായി പൊലീസില്‍ പരാതി. പ്രശസ്ത സിനിമ സംവിധായകന്‍ കെജി ജോര്‍ജിന്‍റെ ഭാര്യ സെല്‍മ ജോര്‍ജ് ശാന്തിവിളി ദിനേശിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബ് ചാനല്‍ വഴി ശാന്തിവിള ദിനേഷ് തന്നേയും ര്‍ത്താവ് കെജി ജോര്‍ജിനേയും വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് സെല്‍മയുടെ പരാതി. പരാതിക്ക് അടിസ്ഥാനമായി വിഡിയോ ഇതിനോടകം യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച പ്രതിഭ എന്നതിനൊപ്പം വലിയ ദുര്‍നടപ്പ് കാരനുമായിരുന്നു കെജി ജോര്‍ജ് എന്നായിരുന്നു ശാന്തി വിളി ദിനേഷ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞത്. മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശത്തിന് ശേഷം കെജി ജോര്‍ജ് മറ്റ് സിനിമകള്‍ ഒന്നും ചെയ്യാതെ പോയത് ഈ ദുര്‍നടപ്പ് കാരണമാണ്. അവസാനകാലത്ത് ജോര്‍ജിനെ കുടുംബാംഗങ്ങള്‍ വ്യദ്ധസദനത്തില്‍ തള്ളിയിരിക്കുകയാണെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു.

 santhivila-dinesh

ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സെല്‍മ ജോര്‍ജ് പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. ഫിസിയോതെറപ്പി അടക്കം ആവശ്യമുള്ളതിനാലാണ് ചികിൽസ ലഭിക്കുന്നയിടത്തേക്ക് ജോർജിനെ മാറ്റിയത്. അദ്ദേഹത്തോട് അന്വേഷിച്ചാല്‍ സത്യാവസ്ഥ എന്താണെന്ന് ബോധ്യപ്പെടും. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ പറയുന്നതില്‍ വിഷമമുണ്ട്. അദ്ദേഹം നല്ല ആരോഗ്യവാനായി ഇരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും പോയി കാണുകയും സംസാരിക്കാറുമുണ്ട്.

കര്‍ണാടകയില്‍ ബസ് ഗതാഗതം പുനസ്ഥാപിച്ചു; ചിത്രങ്ങള്‍ കാണാം

സെൽമയ്ക്ക് ജോർജിന്റെ ഭാര്യയാകാൻ യോഗ്യതയില്ലെന്ന ദിനേശിന്റെ പരാമർശവും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതൊക്കെ പറയാനും തീരുമാനിക്കാനും ഇയാളാരാണ്. സിനിമാക്കാരെ അധിക്ഷേപിച്ചുള്ള ഇയാളുടെ പറച്ചില്‍ ഇതോടെ നില്‍ക്കണമെന്ന സല്‍മ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പരാതിയിൽ പൊലീസ് നടപടി തുടങ്ങി. അതേസമയം, സല്‍മയുടെ പരാതിയില്‍ തന്നെ സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ശാന്തിവിള ദിനേശിന് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കറുപ്പിൽ അഴകായി ഉർവശി റൗട്ടേല; പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam

English summary
Abuse via YouTube: Wife of director KG George with a complaint against santhivila dinesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X