കണ്ണൂരിൽ എബിവിപി പ്രവർത്തകനെ മുഖംമൂടി സംഘം വെട്ടിക്കൊന്നു.. ശനിയാഴ്ച ബിജെപി ഹർത്താൽ!!
കണ്ണൂർ: കണ്ണൂരിൽ എബിവിപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. കോളയാട് ആലപറമ്പ് സ്വദേശിയായ ശ്യാമപ്രസാദാണ് കൊല്ലപ്പെട്ടത്. 25 വയസ്സായിരുന്നു. പേരാവൂർ ഐ ടി ഐ വിദ്യാർഥിയാണ് ശ്യാമപ്രസാദ്. ശ്യാമപ്രസാദിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബി ജെ പി കണ്ണൂരിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബൈക്കിൽ പോകുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പേരാവൂർ നെടുമ്പൊയിൽ വെച്ചാണ് ശ്യാമപ്രസാദ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ് വൈകിട്ടാണ് സംഭവം നടന്നത്. വെട്ട് കൊണ്ട ശ്യാമപ്രസാദ് അടുത്ത വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും അക്രമി സംഘം പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു.
സംഭവം കണ്ടവർ ബഹളം വെച്ചതോടെ കൊലയാളി സംഘം പിന്തിരിഞ്ഞ് പോകുകയായിരുന്നു. ശ്യാമപ്രസാദിനെ കൂത്തുപറമ്പ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. ആലപ്പറമ്പിലെ രവീന്ദ്രൻ -ഷൈന ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ശ്യാമപ്രസാദ്. ശ്യാമപ്രദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി ജെ പി ശനിയാഴ്ച ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഹർത്താലിൽ നിന്നും വാഹനങ്ങളെ ഒഴിവാക്കിയതായി ബി ജെ പി നേതാക്കൾ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications