കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹ പരാതി, ഗുരുവായൂരപ്പന്‍ കോളേജ് മാസികയ്‌ക്കെതിരെ അന്വേഷണം, സംഭവം ഗുരുതരം?

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: ഗുരവായുരപ്പന്‍ കോളേജ് മാസികയായി വിശ്വവിഖ്യത തെറി' ട ക്യാംപസില്‍ കത്തിച്ചതിന് പിന്നാലെ രാജ്യദ്രോഹമെന്ന പരാതിയില്‍ മാസികയ്‌ക്കെതിരെ പോലീസ് അന്വേഷണം. രാജ്യദ്രോഹവും മതസ്പര്‍ധ വളര്‍ത്തുന്നതുമെന്ന എബിവിപിയുടെ പരാതിയില്‍ കസബ സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. മാസികയിലെ ഉള്ളടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ജുഡീഷ്യറിയെയും അപമാനിക്കുന്നതാണെന്നാരോപിച്ച് എബിവിപി ക്യാംപസില്‍ മാസിക കത്തിച്ചത്. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹമെന്ന പേരില്‍ പരാതി നല്‍കിയത്.

മാസിക പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിന്റെ മുന്നോടിയായി ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷനില്‍ നിന്ന് പോലീസ് നിയമോപദേശം തേടി. ഇതേ സമയം മാഗസീന്‍ ചീഫ് എഡിറ്റര്‍ കൂടിയായ കോളേജ് പ്രിന്‍സിപ്പാലില്‍ നിന്ന് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതുതായി ചുമതലയേറ്റിട്ടുള്ള തനിക്ക് മാസികയുടെ ഉള്ളടക്കത്തെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് പ്രിന്‍സിപ്പാലിന്റെ വിശദീകരണം.

 bg1-

മാസിക അച്ചടിച്ച പ്രസ് പോലീസ് സംഘം പരിശോധിച്ചു. ഇതേ സമയം മാസികയ്‌ക്കെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. കോളേജിലെ എബിവിപി പ്രവര്‍ത്തകരായ സി ശ്രീജിത്ത്, ഇകെ ഹരിപ്രസാദ് വര്‍മ, കെടി ശ്യാംശങ്കര്‍, പി വൈശാഖ് ,ടി സായൂജ്യ എന്നിവരുടേതാണ് പരാതി. രാജ്യത്ത് നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനം ന്യായീകരിക്കാനും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങളാണ് മാസികയില്‍ ഉള്ളതെന്നാണ് ഏപ്രില്‍ നാലിന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാസികയുടെ കവര്‍സ്‌റ്റോറി. എസ്എഫ് ഐ ഭരിക്കുന്ന കോളേജ് യൂണിയനാണ് മാസിക തയാറാക്കിയത്. നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന തെറിവാക്കുകള്‍ ദളിതനെയും സ്ത്രീ സമൂഹത്തെയും അധിക്ഷേപിക്കുന്നതാണെന്ന തെറിയുടെ രാഷ്ട്രീയമാണ് മാസിക ചര്‍ച്ച ചെയ്യുന്നതെന്ന് മാസിക എഡിറ്റര്‍ പറഞ്ഞു.

English summary
abvp complained guruvayoorappan college magazine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X