കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് പോകുമെന്ന് എബിവിപി നേതാവ് ശ്രീപാര്‍വതി; ഭീഷണിയുമായി സംഘപരിവാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളായിരുന്നു തുലാമസ പൂജകള്‍ക്കായ് നടതുറന്ന ദിവസങ്ങളില്‍ സന്നിധാനത്തും പരിസ പ്രദേശങ്ങളിലും നടന്നത്. പ്രതിഷേധങ്ങളെ വകവെയ്ക്കാതെ മലകയറാന്‍ എത്തിയ സ്ത്രീകളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്ന രീതിയായിരുന്നു ആദ്യ ദിനങ്ങളില്‍ സമരക്കാര്‍ സ്വീകരിച്ചിരുന്നത്.

<strong>ഇതാണ് ശബരിമലയിലെ ബിജെപിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; നടപ്പിലാക്കാന്‍ സന്നിധാനത്ത് എത്തിയത് 3000 ആളുകള്‍</strong>ഇതാണ് ശബരിമലയിലെ ബിജെപിയുടെ 'മാസ്റ്റര്‍ പ്ലാന്‍'; നടപ്പിലാക്കാന്‍ സന്നിധാനത്ത് എത്തിയത് 3000 ആളുകള്‍

കയ്യേറ്റശ്രമങ്ങളും തെറിവിളികളും സ്ത്രീകള്‍ക്ക് നേരെയുണ്ടായി. ഇവരുടെ വീടുകളും അക്രമിക്കപ്പെട്ടിരുന്നു. സുപ്രീംകോടതി വിധിയെ അംഗീകരിച്ച് നിലപാട് എടുത്ത സ്ത്രീകള്‍ക്ക് നേരേയും പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. കോടതി വിധിയെ അംഗീകരിച്ചതിന്റെ പേരില്‍ ഇത്തരത്തില്‍ സംഘപരിവാറിന്റെ വധഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത് എബിവിപി നേതാവായ ശ്രീപാര്‍വ്വതിക്കാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..

ശ്രീപാര്‍വ്വതിക്ക് നേരെ

ശ്രീപാര്‍വ്വതിക്ക് നേരെ

ശബരിമലയില്‍ കുടുംബത്തോടൊപ്പം പോകാന്‍ തയ്യാറാണെന്ന് പറഞ്ഞ എബിവിപി നേതാവ് ശ്രീപാര്‍വ്വതിക്ക് നേരെയാണ് സംഘപരിവാറിന്റെ വധഭീഷണി ഉണ്ടായിരിക്കുന്നത്.

കേസരിയില്‍

കേസരിയില്‍

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ആര്‍എസ്എസ് മുഖപ്രസിദ്ധീകരണമായ കേസരിയിലായിരുന്നു ശ്രീ പാര്‍വ്വതി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. എബിവിപിയുടെ തിരുവനന്തപുരം നഗരപ്രമുഖാണ് പാര്‍വ്വതി.

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധി

സുപ്രീംകോടതി വിധിയില്‍ ഏറെ ആഹ്ലാദിക്കുന്നു. ഞങ്ങള്‍ എത്രയും പെട്ടെന്നു കുടുംബസമേതം ശബരിമലയ്ക്ക് പോകും. ഞങ്ങളോടൊപ്പം കുടുംബ സുഹൃത്തുക്കളായ സ്ത്രീകളും ഉണ്ടാകും എന്നായിരുന്നു ശ്രീപാര്‍വതിയില്‍ കേസരിയില്‍ വ്യക്തമാക്കിയത്.

കുറെ കാലമായുള്ള എന്റെ ആഗ്രഹം

കുറെ കാലമായുള്ള എന്റെ ആഗ്രഹം

അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റെയും പേരില്‍ പല മേഖകലളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ആചാരങ്ങള്‍ക്കൊന്നും യുക്തിഭദ്രതയില്ലല. കുറെ കാലമായുള്ള എന്റെ ആഗ്രഹമാണ് നിറവേറാന്‍ പോകുന്നതെന്നും ശ്രീപാര്‍വ്വതി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

പിന്നീട് നിലപാട് മാറ്റി

പിന്നീട് നിലപാട് മാറ്റി

നേരത്തെ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംഘപരിവാര്‍ അനുകൂലിച്ചെങ്കിലും പിന്നീട് അവര്‍ നിലപാട് മാറ്റിയിരുന്നു. നിലവിലുള്ള സംഘപരിവാര്‍ നിലപാടിന് വിരുദ്ധമായി അഭിപ്രായം പ്രകടിപ്പിച്ചതിനാണ് ഇപ്പോള്‍ ശ്രീപര്‍വ്വതിക്ക് നേരെ വധഭീഷണിയുണ്ടായിരിക്കുന്നത്.

സ്ത്രീപ്രവേശനം

സ്ത്രീപ്രവേശനം

ശബരിമല സ്ത്രീപ്രവേശന വിധി ആര്‍എസ്എസും ബിജെപിയും അംഗീകരിച്ചതായാണ് മകള്‍ തന്നോട് പറഞ്ഞത്. അതില്‍ ഞങ്ങള്‍ വളരെ അധികം സന്തോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ വളരെ പെട്ടെന്നാണ് നിലപാട് മാറ്റിയതെന്ന് ശ്രീപാര്‍വ്വതിയുടെ അമ്മ ബിന്ദു പറയുന്നു.

നിലപാടിന് മാറ്റമില്ല

നിലപാടിന് മാറ്റമില്ല

ആര്‍എസ്എസ് നിലപാട് മാറ്റിയെങ്കിലും ശ്രീപാര്‍വതിയുടെ നിലപാടിന് മാറ്റമില്ല. കുടുംബവുമായി ശബരിമലയില്‍ പോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനം. നിലപാട് മാറ്റിയതില്‍ മകള്‍ പ്രതിഷേധിച്ചിരുന്നു.

ആര്‍എസ്എസ് പ്രതികരിച്ചത്

ആര്‍എസ്എസ് പ്രതികരിച്ചത്

അപ്പോള്‍ സംഘടനയിലെ സ്ഥാനം ഒഴിയാന്‍ പറഞ്ഞുകൊണ്ടാണ് ആര്‍എസ്എസ് പ്രതികരിച്ചത്. സംഘപരിവാറിന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കിയതിനാലായിരുന്നു ഇതെന്നും ബിന്ദു വ്യക്തമാക്കുന്നു.

വധഭീഷണി മുഴക്കി

വധഭീഷണി മുഴക്കി

കേസരിയിലെ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട ഏതാനും ആര്‍എസ്എസ് നേതാക്കള്‍ വീട്ടിലെത്തി ശ്രീപാര്‍വ്വതിയെ കാണുകയും നിലപാട് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തും. നിലപാട് തിരുത്താന്‍ തയ്യാറാകാത്തപ്പോഴാണ് തനിക്കെതിരെ ആര്‍എസ്എസ് വധഭീഷണി മുഴക്കിയതെന്ന് ശ്രീപാര്‍വ്വതി പറയുന്നു.

വിധി സന്തോഷം ഉണ്ടാക്കുന്നത്

വിധി സന്തോഷം ഉണ്ടാക്കുന്നത്

കോടതി വിധി സന്തോഷം ഉണ്ടാക്കുന്നതാണ്. അനാചാരങ്ങളുടേയും അന്ധവിശ്വാസങ്ങളുടേയും പേരില്‍ വിധിയെ പഴിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നാണ് ശ്രീപാര്‍വ്വതിയുടെ കുടുംബത്തിന്റെ നിലപാട്. കാലപ്പഴക്കം ചെന്ന ചില വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പ്രവണത ശരിയല്ല

വേറേയും പെണ്‍കുട്ടികള്‍

വേറേയും പെണ്‍കുട്ടികള്‍

തിരുവനന്തപുരം കോ-ഓപറേറ്റീവ് ട്രെയിനിഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ശ്രീപാര്‍വതി. ശ്രീപാര്‍വ്വതിയെകൂടാതെ തിരുവനന്തപുരത്തെ പ്രമുഖ ആര്‍എസ്എസ് നേതാവായ സുജിത്തിന്റെ മകള്‍ അഞ്ജനയും ശബരിമല വിധിയെ അനുകൂലിച്ച് അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

ഈ വിധി ഒരു തുടക്കമാകണം

ഈ വിധി ഒരു തുടക്കമാകണം

ഈ വിധി ഒരു തുടക്കമാകണം. എല്ലാം സ്ത്രീവിരുദ്ധതക്കും എതിരെയുള്ള തുടക്കമാണ്. ഇത് എല്ലാ മതങ്ങളിലേക്കും വ്യാപിപ്പിക്കണം. സ്ത്രീകള്‍ ആരുടേയും അടിമകളോ രണ്ടാംതരക്കാരോ ആകരുത്. എവിടേയും തുല്യത അനിവാര്യമാണ്. ശബരിമലയില്‍ പോകുന്നവരെ തടയരുത്. പോകേണ്ടവര്‍ പോകുക തന്നെ വേണമെന്ന്ും ശ്രീപാര്‍വ്വതി വ്യക്തമാക്കുന്നു

English summary
abvp leader support sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X