Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഖാപ്പികളെന്ന്' പരിഹസിച്ച സംഘികളും മോശമില്ല... എബിവിപി പോസ്റ്ററിലും പെണ്‍കുട്ടികള്‍ക്ക് 'മുഖമില്ല'

വനിത സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ കൊടുക്കാത്തതിന്റെ കാര്യത്തില്‍ എബിവിപിക്കാരും തീരെ മോശക്കാരൊന്നും അല്ല

തിരുവനന്തപുരം: മലപ്പുറത്തെ മഅദിന്‍ കോളേജിലെ എസ്എഫ്‌ഐ പോസ്റ്ററില്‍ വനിത സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ കൊടുക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ എസ്എഫ്‌ഐയ്ക്ക് മൊത്തത്തില്‍ തന്നെ നല്ല പൊങ്കാല ലഭിച്ചു.

സഖാവും സുഡാപ്പിയും ചേര്‍ന്ന് 'സഖാപ്പി' എന്ന വിളിപ്പേരാണ് എസ്എഫ്ഐക്കാര്‍ക്ക് ചാര്‍ത്തിക്കൊടുത്തത്. സംഘികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ തന്നെ ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തത്.

എന്നാല്‍ വനിത സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ കൊടുക്കാത്തതിന്റെ കാര്യത്തില്‍ എബിവിപിക്കാരും തീരെ മോശക്കാരൊന്നും അല്ല. എസ്എഫ്‌ഐക്കാര്‍ വനിത സഥാനാര്‍ത്ഥികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ തയ്യാറാക്കിയപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്ത് കുടുങ്ങിയിരിക്കുകയാണ് എബിവിപിക്കാര്‍...

കിള്ളിമംഗലം

കിള്ളിമംഗലം

ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കിള്ളിമംഗലത്തെ എബിവിപി യൂണിറ്റ് പുറത്തിറക്കിയ പോസ്റ്ററാണ് പുതിയ വിവാദം. വൈസ് ചെയര്‍ പേഴ്‌സണ്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് പെണ്‍കുട്ടികളാണ്. പക്ഷേ പോസ്റ്ററില്‍ അവര്‍ക്ക് മാത്രം മുഖമില്ല,

സഖാപ്പികള്‍

സഖാപ്പികള്‍

എസ്എഫ്‌ഐയുടെ പോസ്റ്ററില്‍ വനിത സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ കൊടുക്കാതിരുന്നപ്പോള്‍ അവരെ 'സഖാപ്പികള്‍' എന്ന് വിളിച്ച് ഏറെ പരിഹസിച്ചത് സംഘപരിവാര്‍ അനുകൂലികള്‍ ആയിരുന്നു. അവരൊക്കെ ഇനി എന്താകും പറയുക.

ഫോട്ടോഷോപ്പ്

ഫോട്ടോഷോപ്പ്

സംഗതി വിവാദമായപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്ത് പോസ്റ്ററില്‍ വനിത സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താനുള്ള ശ്രമമൊക്കെ നടന്നു. പക്ഷേ...

ആ ചീത്തപ്പേര്

ആ ചീത്തപ്പേര്

ഗുജറാത്ത് ഫോട്ടോഷോപ്പ് എന്ന് ഒരു പ്രയോഗം തന്നെ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഉണ്ട്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കാനായി ഗുജറാത്തിലെ വികസനം ഫോട്ടോഷോപ്പ് വഴി സൃഷ്ടിച്ച് കാണിച്ചതിന്റെ ചീത്തപ്പേരാണ് അത്. ഇപ്പോഴിതാ ഇവിടേയും അങ്ങനെ തന്നെ.

എസ്എഫ്‌ഐ

എസ്എഫ്‌ഐ

മലപ്പുറം മഅദിന്‍ കോളേജിലെ എസ്എഫ്‌ഐ പോസ്റ്റര്‍ ആയിരുന്നു നേരത്തെ വിവാദമായത്. അതില്‍ രണ്ട് വനിത സ്ഥാനാര്‍ത്ഥികളെ ചിത്രങ്ങള്‍ കൊടുത്തിരുന്നില്ല. ഒരിക്കലും എസ്എഫ്‌ഐയില്‍ നിന്ന് പ്രതീക്ഷിച്ചതായിരുന്നില്ല അത് എന്നായിരുന്നു ആക്ഷേപം.

തിരുത്തി

തിരുത്തി

എന്നാല്‍ വിവാദം ഉണ്ടായപ്പോള്‍ തന്നെ എസ്എഫ്‌ഐക്കാര്‍ തിരുത്തി. വനിത സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോ വച്ച് പുതിയ പോസ്റ്റര്‍ തന്നെ തയ്യാറാക്കി.

മറ്റൊരിടത്തും

മറ്റൊരിടത്തും

മലപ്പുറത്തെ കോളേജില്‍ മാത്രമല്ല, മറ്റൊരിടത്തും എസ്എഫ്‌ഐക്കാര്‍ വനിത സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയില്ലാതെ പോസ്റ്റര്‍ തയ്യാറാക്കിയിരുന്നു. പക്ഷേ വിവാദമായപ്പോള്‍ അവരും തിരുത്തി.

യുഡിഎസ്എഫ്

യുഡിഎസ്എഫ്

എസ്എഫ്‌ഐയും എബിവിപിയും മാത്രമ്മ, കെഎസ് യു- എംഎസ്എഫ് സഖ്യവും ഇക്കാര്യത്തില്‍ തീരെ മോശക്കാരല്ല. അവരുടെ പോസ്റ്ററിലും ഇല്ല വനിത സ്ഥാനാര്‍ത്ഥികള്‍ക്ക് മുഖം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+