കണ്ണൂരിലെ എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് വധം: അഞ്ചാം പ്രതി പിടിയിൽ
കണ്ണൂര്‍:എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ കോളയാട് വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി മംഗലാട്ട് നെല്ലിക്കണ്ടി ഫൈസല്‍ (24) ആണ് പിടിയിലായത്. പേരാവൂര്‍ സി.ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസില്‍ അഞ്ചാം പ്രതിയായ ഫൈസലിനെ വിരാജ്പേട്ടയിൽ നിന്നാണ് പിടികൂടിയത്.
ജനുവരി 19നാണ് പേരാവൂർ ഗവ: ഐടിഐ വിദ്യാർത്ഥിയായിരുന്ന ശ്യാമപ്രസാദിനെ കാറിൽ പിന്തുടർന്ന എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയത്. കേസിലെ നാല് പ്രതികളെ സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ വയനാട്ടിൽ വച്ച് പോലീസ് പിടികൂടിയിരുന്നു.

കൊലപാതകം ആസൂത്രണം ചെയ്തത് മുതൽ സംഭവ ദിവസം കാക്കയങ്ങാട് ഐ.ടി.ഐയില്‍ നിന്ന് ശ്യാമപ്രസാദ് വീട്ടിലേക്ക് പുറപ്പെട്ടതിന്റെ വിവരം മറ്റ് പ്രതികള്‍ക്ക് നല്‍കിയത് ഫൈസലാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്യാമപ്രസാദ് കൊല്ലപ്പെടുന്ന ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും ഇയാള്‍ പ്രതികള്‍ക്കൊപ്പം ഉണ്ടായിരുന്നതായും കൊലപാതക ഗൂഢാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഫൈസല്‍ ഉപയോഗിച്ച ബൈക്ക്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ് എന്നിവയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ശേഷം ഒളിവില്‍ പോയ പ്രതി ഫൈസല്‍ രണ്ട് മാസത്തിന് ശേഷമാണ് പോലീസിന്റെ വലയിലാകുന്നത്.












Click it and Unblock the Notifications